ഇന്ത്യൻ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് ഉലുവ, ഭക്ഷണത്തിന് ഇത് രുചിയും ആരോഗ്യവും നൽകുന്നു. ഒത്തിരി ആരോഗ്യ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇതിനെ ഒരു പ്രത്യേക ഔഷധസസ്യമാക്കി മാറ്റുന്നു.
മുടിയുടെ വളർച്ചയും ദഹനവും മുതൽ ശരീരഭാരം കുറയ്ക്കൽ, പ്രമേഹം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് ഉലുവ ഉപയോഗിക്കുന്നു. ഉലുവയുടെ ഇല ഉണക്കി പൊടിച്ചത്, അതായത് ഉലുവ മേത്തി പല കറികൾക്കും സ്വാദിനായി ഉപയോഗിക്കുന്നു.
നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ, വലിയ അളവിൽ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയാൻ ഇടയാക്കും. അത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുന്നു. അത്കൊണ്ട് തന്നെ ഉലുവ കഴിക്കുന്നത് ശരിയായ രീതിയിൽ ആയിരിക്കണം.
പ്രമേഹത്തിന് ഉലുവ
ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്, ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു
ദഹനപ്രക്രിയയിൽ ശരീരം കഴിക്കുന്ന ഭക്ഷണത്തെ ഗ്ലൂക്കോസായി വിഭജിക്കുകയും രക്തപ്രവാഹത്തിലേക്ക് വിടുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, ഇൻസുലിൻ റിലീസിനായി പാൻക്രിയാസിലേക്ക് വരുന്നു, ഇത് ശരീര കോശങ്ങളെ ഊർജമാക്കി ഗ്ലൂക്കോസ് ഉപയോഗിക്കാൻ അനുവദിക്കുന്നു.
ഗ്ലൂക്കോമാനൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ ആഗിരണത്തെ വൈകിപ്പിക്കും. ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകൾക്ക് ഹൈപ്പോഗ്ലൈസമിക് പ്രവർത്തനം ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ എങ്ങനെ സഹായിക്കുന്നു?
ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹത്തിന് ഉലുവ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?
ഉയർന്ന ബോഡി മാസ് ഇൻഡക്സ് ഉള്ളവരും കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്നവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിന് ഉലുവ പൊടിയോ മേത്തി വിത്ത് കുതിർത്ത വെള്ളമോ കഴിക്കുന്നത് ശുപാർശ ചെയ്യാവുന്നതാണ്. എന്നാൽ ശ്രദ്ധക്കുക, ഉലുവ ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എപ്പോഴും നിയന്ത്രണ വിധേയമായി മാത്രം കഴിക്കാൻ ശ്രമിക്കുക.
Share your comments