കാപ്പി ലോകത്തിലെ ഏറ്റവും ജനകീയ പാനീയമാണ്. കാപ്പി കുടിശീലം നല്ലതല്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ കരളിനെ ബാധിക്കുന്ന കാൻസർ,സിറോസിസ് എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠന റിപ്പോർട്ട് .കാപ്പി കുടി ശീലമാക്കിയാൽ പല മാരകരോഗങ്ങളും അകറ്റിനിർത്താമെന്ന് ലണ്ടനിലെ റോയൽ സൊസൈറ്റി ഒാഫ് മെഡിസിൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണക്രമമാണ് എല്ലാ രോഗങ്ങൾക്കും കാരണം. എന്നാൽ, ഡോക്ടർമാരുടെ നിർദശമനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കാപ്പി കഴിക്കുന്നത് കരൾ രോഗങ്ങളിൽ നിന്ന് ശമനം ലഭിക്കുമെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ശാസ്ത്രജ്ഞനായ ഗ്രാമി അലക്സാണ്ടർ പറഞ്ഞു. സ്ഥിരമായി കാപ്പി കഴിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ നിരീക്ഷണങ്ങളുടെ .അടിസ്ഥാനത്തിൽ സ്ഥിരമായി കാപ്പി കഴിക്കുന്നവരിൽ 40 ശതമാനത്തിന് കരൾ കാൻസർ വരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയത്. സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ സിറോസിസ് രോഗം വരാതിരിക്കാനുള്ള സാധ്യത 25 മുതൽ 75 ശതമാനം വരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Share your comments