1. Health & Herbs

മധുരനാരങ്ങ വിശപ്പിനെ ത്വരിതപ്പെടുത്തുകയും ആരോഗ്യത്തെ പരിപുഷ്ടമാകുകയും ചെയ്യുന്ന വളരെ വിശിഷ്ടമായ ഒരു പഴമാണ്.

ആബാലവൃദ്ധം ഇഷ്ടപ്പെടുന്ന രുചികരമായ ഓറഞ്ച് അഥവാ മധുരനാരങ്ങ വിശപ്പിനെ ത്വരിതപ്പെടുത്തുകയും ആരോഗ്യത്തെ പരിപുഷ്ടമാകുകയും ചെയ്യുന്ന വളരെ വിശിഷ്ടമായ ഒരു പഴമാണ്. രക്തവർദ്ധനവിനും ഓറഞ്ച് ഉത്തമമാണ്. ഇത് തുടർന്ന് കഴിക്കുന്നവർക്ക് ചർമ്മ ഭംഗിയും ആരോഗ്യവും സിദ്ധിക്കുന്നതായിരിക്കും. മധുരനാരങ്ങയിൽ അടങ്ങിയ പോഷകാംശം പാലിനു തുല്യമാണ്. ഇത് പാലിനേക്കാൾ വേഗം ദഹിക്കുന്നതും ആണ്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ നിന്ന് മനുഷ്യശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമുള്ള വിറ്റാമിൻ c ലഭിക്കുന്നു. 100 ഗ്രാം മധുരനാരങ്ങയിൽ ജീവക എ 35.6 10 മില്ലിഗ്രാം, ബി 10.05 മില്ലിഗ്രാം, നിക്കോട്ടിനിക് ആസിഡ് 0.3 മില്ലിഗ്രാം , റിമ്പോഫ് തുറവിൻ 0.06 മില്ലിഗ്രാം, വിറ്റാമിൻ സി 68 മില്ലിഗ്രാം ഉണ്ട്. കലോറി 49.

Arun T
sdas

ആബാലവൃദ്ധം ഇഷ്ടപ്പെടുന്ന രുചികരമായ ഓറഞ്ച് അഥവാ മധുരനാരങ്ങ

വിശപ്പിനെ ത്വരിതപ്പെടുത്തുകയും ആരോഗ്യത്തെ പരിപുഷ്ടമാകുകയും ചെയ്യുന്ന വളരെ വിശിഷ്ടമായ ഒരു പഴമാണ്.

രക്തവർദ്ധനവിനും ഓറഞ്ച് ഉത്തമമാണ്. ഇത് തുടർന്ന് കഴിക്കുന്നവർക്ക് ചർമ്മ ഭംഗിയും ആരോഗ്യവും സിദ്ധിക്കുന്നതായിരിക്കും.
മധുരനാരങ്ങയിൽ അടങ്ങിയ പോഷകാംശം പാലിനു തുല്യമാണ്. ഇത് പാലിനേക്കാൾ വേഗം ദഹിക്കുന്നതും ആണ്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ നിന്ന് മനുഷ്യശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമുള്ള വിറ്റാമിൻ c ലഭിക്കുന്നു.
100 ഗ്രാം മധുരനാരങ്ങയിൽ ജീവക എ 35.6 10 മില്ലിഗ്രാം, ബി 10.05 മില്ലിഗ്രാം, നിക്കോട്ടിനിക് ആസിഡ് 0.3 മില്ലിഗ്രാം , റിമ്പോഫ് തുറവിൻ 0.06 മില്ലിഗ്രാം, വിറ്റാമിൻ സി 68 മില്ലിഗ്രാം ഉണ്ട്. കലോറി 49.

വിറ്റമിൻ സി അധികമായി ഉള്ളതുകൊണ്ട് മോണയിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവം കുറയ്ക്കുവാനും തദ്വാരാ മോണപഴുപ്പ് ഇല്ലാതാക്കുവാനും ഓറഞ്ച്നീരിന് ശക്തിയുണ്ട്.


മധുരനാരങ്ങനീര്, ചെറുനാരങ്ങാനീര് പോലെതന്നെ ജലദോഷത്തെ അകറ്റുന്നത് ആണ്.

ഇതിലുള്ള ജീവകം സി ആണ് ഇതിനു സഹായകമായി വർത്തിക്കുന്നത്.
അജീർണ്ണം ഉള്ളപ്പോഴും അസുഖത്തിനു ശേഷവും ഓറഞ്ച്നീര് കഴിക്കുന്നത് ഗുണപ്രദമാണ്. കാരണം, ഇത് വളരെ വേഗത്തിൽ ദഹിക്കുന്നു. രോഗികൾക്ക് രോഗശേഷം ബലം കൈവരുന്നതിനും നാരങ്ങാനീര് ഒരു പ്രകൃതിദത്തമായ ടോണിക്കായി കരുതി ഉപയോഗിക്കാൻ സംശയിക്കേണ്ടതില്ല.

df

പനി ഉള്ളപ്പോഴും ഓറഞ്ച് നീര് കഴിക്കുന്നത് നന്ന്.

ഒരു ഗ്ലാസ് ഓറഞ്ച് നീരിൽ കുറച്ചു കൽക്കണ്ടവും ഏലത്തരിയും പൊടിച്ചിട്ട് സേവിച്ചാൽ ജ്വരത്തിന് കുറവുണ്ടാകും.
കുട്ടികൾക്ക് ഓറഞ്ച് നീര് ദിവസേന നൽകിയാൽ വേണ്ടത്ര രോഗപ്രതിരോധശക്തി ആർജിക്കുകയും സാധാരണ അസുഖങ്ങൾ അവരെ അലട്ടാതിരിക്കുകയും ചെയ്യും.
ഗർഭിണികളായ സ്ത്രീകൾക്ക് ദിവസവും ഒന്നോ രണ്ടോ ഓറഞ്ച് കൊടുത്താൽ ആരോഗ്യവാനും സുന്ദരന്മാരും ആയ പ്രജകൾ ജനിക്കുന്നതാണ്. പാലൂട്ടുന്ന അമ്മമാരും നാരങ്ങാനീര് പ്രത്യേകം കഴിക്കേണ്ടതാണ് എന്ന് ഇവിടെ പറയേണ്ടതില്ലല്ലോ.

ശ്വാസകോശസംബന്ധമായ ക്രമക്കേടുകൾക്കും ക്ഷയത്തിനും ഓറഞ്ച് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

ഒരു ഗ്ലാസ് മധുര നാരങ്ങാനീരും കാൽഭാഗം ഒലിവെണ്ണയും ദിവസേന രാവിലെ നൽകുന്നത് മേൽപ്പറഞ്ഞ അസുഖങ്ങൾക്ക് പ്രത്യേകം നല്ലതാണ്.
ചുമ, കാസം എന്നിവയ്ക്ക് ഓറഞ്ച് നീരും തേനും ചേർത്ത് കഴിച്ചാൽ ആശ്വാസം കിട്ടും.
ഓറഞ്ചിന്റെ തൊലിയുരിച്ച് അത് വലിച്ചെറിയുകയാണല്ലോ സാധാരണ പതിവ്. അതും ഒരു സൗന്ദര്യവർദ്ധക വസ്തുവായി പ്രയോജനപ്പെടുത്താവുന്നതാണ്.
ഓറഞ്ചിന്റെ തൊലി വെയിലിൽ ഉണക്കി നല്ലവണ്ണം പൊടിച്ച് അതിൽ പാലും ചെറുനാരങ്ങാനീരും ചേർത്ത് കുഴമ്പ് രൂപത്തിൽ മുഖത്ത് ലേപനം ചെയ്യുക. ചർമ്മത്തിന് ആരോഗ്യവും കാന്തിയും ഉണ്ടാകും. ഇങ്ങനെ തുടർച്ചയായി ചെയ്താൽ അനാവശ്യമായ ഉണ്ടാകുന്ന രോമങ്ങളുടെ നിറം മങ്ങുന്നതാണ്.

അണുപ്രസരത്താൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ഒരു പരിധി വരെ ശമനകാരിയാണ് മധുരനാരങ്ങയുടെ തോലിൽ നിന്ന് എടുക്കുന്ന എണ്ണ.
വിഷദോഷം ശരീരത്തിൽ വ്യാപിച്ചാൽ ടെറ്റനസ്ഓക്സൈഡ് ക്രീം ശരീരത്തിൽ പുരട്ടുകയാണ് നിലവിലുള്ള ചികിത്സാ സമ്പ്രദായം.
മധുരനാരങ്ങയിൽ നിന്ന് ലഭിക്കുന്ന എണ്ണ തടവിയാൽ കൂടുതൽ ഗുണം സിദ്ധിക്കും എന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

മുഖസൗന്ദര്യം നശിപ്പിക്കുന്ന മുഖക്കുരു ഒഴിവാക്കാനും മുഖകാന്തി വർദ്ധിപ്പിക്കുവാനും ഓറഞ്ചിന് പോലെ തന്നെ അതിൻറെ തൊലിക്കും ശക്തിയുണ്ട്.


ഓറഞ്ച് തൊലി ഉണക്കി ശീല പൊടിയാക്കി സൂക്ഷിക്കുക. വേണ്ടത്ര പൊടിയെടുത്ത് അതിനു സമം അമേരിക്കൻ മാവ് ചേർത്ത് നെയ്യിലോ എണ്ണയിലോ യോജിപ്പിക്കുക. ഈ ലേപനം മുഖത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മുഖക്കുരുവിന് മാത്രമല്ല കറുത്ത പാടുകൾ മായ്ക്കാനും ഇത് ഉപകരിക്കും

sd

വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത പഞ്ഞി ഓറഞ്ച് നീര് നനച്ചു പൂശുന്നതും വരണ്ട ചർമ്മത്തിന് ആരോഗ്യം നൽകും.

ഓറഞ്ചിലെ തോട് സുഗന്ധ വീര്യം ഉള്ളതാണ്. ഇത് സുഗന്ധദ്രവ്യ നിർമാണത്തിനും പ്രധാനഘടകമാണ്. ഓറഞ്ച് ഇല, പൂക്കൾ, തോട്, എന്നിവയിൽ നിന്നെടുക്കുന്ന തൈലം സംബന്ധമായ അസുഖങ്ങൾക്ക് പുറമേ പുരട്ടുവാൻ ഉപയോഗിച്ചുവരുന്നു. തൈലത്തിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് ശാസ്ത്രജ്ഞൻമാർ പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ക്ഷീരോല്പങ്ങളിൽ നാരങ്ങ എണ്ണ ചേർത്തപ്പോൾ അവ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ കഴിയുന്നതായി യു.എസ്.ഡി.എ പരീക്ഷക്കർക്ക് അനുഭവപ്പെടുക ഉണ്ടായി.


ഉപ്പിന്റെ അമിത ഉപയോഗത്താൽ സംജാതമാകുന്ന അർബുദത്തെ തടയാൻ നാരങ്ങാനീര് കഴിവുണ്ടെന്ന് കാണുന്നു. കൂടുതൽ ഉപ്പു കലർന്ന ഭക്ഷണങ്ങൾ കഴിക്കുന്ന കുട്ടികൾക്ക് കുടൽ സംബന്ധമായ അർബുദം പിടിപെടാൻ അധിക സാധ്യതയുണ്ടെന്ന് ചില വിദഗ്ധന്മാർ കരുതുന്നുണ്ട്. അർബുദബാധ പൂർണ്ണതയിൽ എത്താൻ ഏതാണ്ട് മുപ്പത് വർഷം വേണ്ടിവരും എന്ന് അറിയുന്നു. ഇതിൽനിന്നും ഉപ്പിന്റെ ഉപയോഗം കാലേകൂട്ടി ശ്രദ്ധിക്കണം എന്നുള്ളതിന് മുന്നറിയിപ്പാണിത്.

ഉപ്പിന്റെ ദോഷം ഇല്ലാതാക്കാൻ ഓറഞ്ച് നീര് സഹായിക്കുന്നു. തദ്വാരാ അർബുദവും.

നാരങ്ങാനീര് ധാരാളമായി ഉപയോഗിക്കുന്നവർക്ക് രക്തപുഷ്ടി ഉണ്ടാകും എന്ന് പറഞ്ഞല്ലോ. അത് സംഭവിക്കുന്നത് ഇപ്രകാരമാണ്. രാസവസ്തുക്കളുടെ സഹായം കൂടാതെ ഇരുമ്പിന്റെ അംശം ശരീരത്തിന് സ്വാംശീകരിക്കാൻ ആവില്ല എന്നാണ് പരീക്ഷണം തെളിയിക്കുന്നത്.

ഇരുമ്പിനെ ശരീരത്തിന് പ്രയോജനകരമാകുന്ന വിറ്റാമിൻ സി ആണ്. ധാരാളം ഓറഞ്ച് നീരും മുട്ടയും കഴിക്കുന്നവരിൽ ഇരുമ്പിന്റെ അംശം കൂടുതലായി കാണും.

English Summary: Eat Orange And Make Good Use Of Its Skin For Better Health - Oranges: Health Benefits, Risks & Nutrition Facts

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds