പ്രോട്ടീൻ സമ്പന്നമായ കടല കറിയാക്കിയും ലഘുഭക്ഷണമായും ചായക്കൊപ്പമുള്ള പലഹാരമായെല്ലാം നമ്മൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ദിവസവും വറുത്ത കടല (Roasted Chickpea) കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. കാരണം, ഇത് ശരീരഭാരം കുറയ്ക്കുന്നതിന് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗർഭ കാലഘട്ടത്തിൽ കടലയുടെ ഉപയോഗം വേണ്ട
കൂടാതെ വറുത്ത കടല പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രണത്തിലാക്കുന്നു. മാത്രമല്ല, എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ഇത് അത്യധികം സഹായകമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും വറുത്ത കടല വളരെ ഗുണം ചെയ്യുന്നു.
ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും, തടി കൂടുന്ന പ്രശ്‌നമായാലും വറുത്ത കടല കഴിച്ചാൽ അത് വളരെ എളുപ്പത്തിൽ തരണം ചെയ്യാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അംശം ഉള്ളവർ ശർക്കര ചേർത്ത് വറുത്ത കടല കഴിക്കാനും നിർദേശിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ കേടായാൽ വളമാക്കാം; എങ്ങനെയെന്നല്ലേ?
രുചികരമായ വറുത്ത കടല മറ്റ് പല രീതിയിലും പ്രയോജനകരമാണ്. വറുത്ത കടലയിലെ പോഷകഗുണങ്ങളും അതുപോലെ ഇത് ശരീരത്തിന് എങ്ങനെ ഉപകാരപ്രദമാകുന്നുവെന്നുമാണ് ചുവടെ വിവരിക്കുന്നത്.
വറുത്ത കടലയിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients in roasted chickpea)
വറുത്ത കടലയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ, കാൽസ്യം, ഇരുമ്പ് തുടങ്ങി നിരവധി വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പിടി വറുത്ത കടല കഴിക്കുന്നത് ശരീരത്തിന് കരുത്ത് നൽകുന്നു.
വറുത്ത കടല കഴിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of eating roasted chickpea)
എല്ലുകൾക്ക് ബലം നൽകാൻ കടല വറുത്ത് കഴിക്കുക. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെ ഗുണകരമാണ്. വറുത്ത കടലയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാണപ്പെടുന്നു. ഇത് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സാധിക്കും.
ഇതിൽ കലോറി വളരെ കുറവാണെന്ന് മാത്രമല്ല, പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു. വറുത്ത കടല രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾ വറുത്ത കടല കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.
പുരുഷന്മാർക്ക് ഗുണകരം (Benefits to men)
പുരുഷന്മാരുടെ ശാരീരിക ശേഷി വർധിപ്പിക്കാൻ കടല വളരെ ഗുണം ചെയ്യും. ഇതിൽ പ്രോട്ടീൻ ധാരാളമായി കാണപ്പെടുന്നു. ശരീരത്തിലെ കേടായ കോശങ്ങളെ ശരിയാക്കുന്നതിന് ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. വറുത്ത കടല പുരുഷന്മാർക്ക് ഉണ്ടാകുന്ന ശാരീരിക ക്ഷീണം ഇല്ലാതാക്കി ഊർജ്ജം നൽകുന്നു. ഇതിനായി പുരുഷന്മാർ വ്യായാമത്തിന് ശേഷം വറുത്ത കടല കഴിക്കുക.
വറുത്ത കടല കഴിക്കേണ്ട വിധം (How to eat roasted chickpea)
രാവിലെ പ്രാതലിന് ഒരു ഗ്ലാസ് പാലിനൊപ്പം ഒരു പിടി വറുത്ത കടല കഴിയ്ക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന ബലഹീനതകളെ ചെറുക്കാം. കടലയിൽ ശർക്കര ചേർത്തു കഴിച്ചാൽ ശരീരത്തിലെ രക്തക്കുറവിനും പ്രതിവിധിയാകും.
Share your comments