അത്തിപ്പഴം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒട്ടേറെ പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ്. ഔഷധങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് അത്തി. ഇതിൻ്റെ തൊലി കായ എല്ലാം തന്നെ ഉപയോഗ പ്രദമായ വസ്തുക്കളാണ്,
ശക്തമായ ആൻ്റി ഓക്സിഡൻ്റുകൾ ആൻറി ഡയബറ്റിക്, ആൻറി ഒബെസോജെനിക് പ്രവർത്തനവും ഉള്ള മാംസളമായ പഴങ്ങളാണ് അത്തിപ്പഴം. മാത്രമല്ല ഇത് പോഷക സമ്പുഷ്ടമായ പഴമാണ്. അവ കലോറിയിൽ മികച്ച കൂട്ടിച്ചേർക്കലാണ്. ഇത് മധുരമുള്ളത് ആണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് നിയന്ത്രിക്കുന്നു. എന്നാൽ ഇത് മിതമായ അളവിൽ കഴിക്കണം എന്ന് മാത്രം. ഗർഭിണികൾക്ക് ഇത് നൽകുന്നത് ആരോഗ്യപരമായി വളരെ നല്ലതാണ്. ഇത് ഗർഭ കാലത്തുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
മൾബറി കുടുംബത്തിൽ പെട്ട അത്തിപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?
ഉണങ്ങിയ അത്തിപ്പഴത്തിന് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയാണ്. അത് കുതിർത്ത് കഴിക്കുകയാണെങ്കിൽ അതിലേറെയും.
ഉണക്കിയ അത്തിപ്പഴം എങ്ങനെ കുതിർത്ത് കഴിക്കാം
ഉണങ്ങിയ അത്തിപ്പഴം 4 എണ്ണമെടുത്ത് ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളം എടുക്കാം അതിലേക്ക് അത്തിപ്പഴം ഇട്ട് വെച്ച് പിറ്റേന്ന് വെള്ളം ഊറ്റി കളയുക. ഇത് വെറും വയറ്റിലാണ് കഴിക്കേണ്ടത്. ആവശ്യമെങ്കിൽ നിങ്ങൾക്ക് തേൻ ചേർത്ത് കഴിക്കാവുന്നതാണ്. ഇങ്ങനെ ഉണക്കിയ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
എല്ലുകൾക്ക്
എല്ലുകൾക്ക് ഏറെ പ്രധാനം കാൽസ്യമാണ്. കാൽസ്യം നന്നായി അടങ്ങിയിട്ടുള്ള പഴമാണ് അത്തിപ്പഴം. ശരീരം കാൽസ്യം സ്വയം ഉത്പ്പാദിപ്പിക്കുന്നില്ലാത്തത് കൊണ്ട് തന്നെ ഇത് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഇതിന് അത്തിപ്പഴം മാത്രമല്ല പകരം സോയ, പാൽ, മുട്ട, പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവയും ശീലമാക്കാം.
പ്രമേഹത്തിനെ നിയന്ത്രിക്കുന്നു
നമ്മുടെ ശരീരത്തിലെ രക്തത്തിലെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. കാരണം അത്തിപ്പഴത്തിൽ ക്ലോറോജെനിക്ക് ആസിഡും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ പരിമിതമായ അളവിൽ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല അത്തിപ്പഴത്തിലുള്ള ഫിനോൾ, ഒമേഗ-6 ആസിഡ് എന്നിങ്ങനെയുള്ള പോഷകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
അമിത വണ്ണത്തിനെ നിയന്ത്രിക്കാൻ
അമിത വണ്ണത്തിനെ നിയന്ത്രിക്കാൻ അത്തിപ്പഴം വളരെ നല്ലതാണ്. കാരണം കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളത് കൊണ്ട് ഇത് ദൈനം ദിന ഭക്ഷണത്തിന് ഉൾപ്പെടുത്താൻ വളരെ നല്ലതാണ്. അപ്പോൾ പിന്നെ കുതിർത്ത അത്തിപ്പഴത്തിൻ്റെ കാര്യം പറയേണ്ടതില്ലല്ലോ... ഇടയ്ക്കുള്ളള വിശപ്പ് മാറ്റി, പിടിച്ച് നിർത്താൻ ഇത് വളരെ നല്ലതാണ്. ഉച്ചയൂണിന് ശേഷം മധുരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് അത്തിപ്പഴം വിശ്വസ്തതയോടെ കഴിക്കാം. അത്തിപ്പഴം ഉണക്കിയതോ അല്ലെങ്കിൽ ഉണക്കാതെയോ കഴിക്കുന്നത് ശരീരത്തിൻ്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മല വിസർജ്ജനം എളുപ്പമാക്കാൻ
രാവിലെ വെറും വയറ്റിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല മലബന്ധം തടയാനും ഇത് സഹായിക്കുന്നു. അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നിരവധി ഫൈബറുകൾ മല വിസർജ്ജനം എളുപ്പമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകള്‍ മാങ്ങ കഴിച്ചാല്‍ ഈ ഗുണങ്ങള്‍ നേടാം
Share your comments