അനാരോഗ്യകരമായ ആഹാര രീതിയും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മർദ്ദവുമെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. കൊളസ്ട്രോളും അമിത രക്തസമ്മർദവുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. അതിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കാം.
1. ഇലക്കറികൾ (Leafy vegetables) - ഹൃദ്രോഗമകറ്റാൻ ചീരകൾ, ഉലുവയില, മല്ലിയില, പുതിനയില എന്നിവയെല്ലാം ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പു കുറവും നാരുകളാൽ സമൃദ്ധവുമാണിവ. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
2. ഓട്സ് (Oats) - ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ ചീത്ത കൊളസ്ട്രോളിനെ അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കും.
3. ധാന്യങ്ങൾ (Cereals) - ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ എല്ലാം തന്നെ ആഹാരത്തിൽ ധൈര്യമായി ഉൾപ്പെടുത്താം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
4. തക്കാളി (Tomato) - തക്കാളിയിലടങ്ങിയിരിക്കുന്ന vitamin K രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
5. ആപ്പിൾ (Apple) - ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന vitamin A, E, vitamin B1, B2, vitamin K, തുടങ്ങി പത്തോളം വൈറ്റമിനുകളും മിനറൽസും ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
6. ബദാം (Badam) - കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ കാക്കാൻ ബദാം പതിവായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ B7, K എന്നിവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗത്തെ തടയുന്നു.
7. റെഡ് വൈൻ (Red wine) - മിതമായ അളവിൽ റെഡ് വൈൻ കഴിച്ചും ഹൃദയത്തെ കാക്കാം. ഇതിലടങ്ങിയിരിക്കുന്ന anti-oxidant രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനോടൊപ്പം നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു
അനുബന്ധ വാർത്തകൾ മല്ലിയില കൃഷി ചെയ്യാം
#krishijagran #saveheart #healthfood #leafyveg #apple
Share your comments