മത്സ്യമടങ്ങിയ ഭക്ഷണങ്ങൾ നിത്യനെ കഴിക്കുന്നത് ശരീരത്തിൽ ഒമേഗ-3 ഫാറ്റി ആസിഡിന്റെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കും, ഇത് കഴിക്കുന്നത് വർധിപ്പിച്ചാൽ വ്യക്തികളിൽ കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധ പഠനങ്ങൾ പറയുന്നു. ഒമേഗ -3 ഫാറ്റി ആസിഡിന്റെ ഉയർന്ന അളവിലുള്ള ഡിഎച്ച്എയുടെ സാന്നിധ്യവും പ്രായവുമായി ബന്ധപ്പെട്ട ശ്രവണ വൈകല്യങ്ങളുടെ അപകടസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഡോകോസഹെക്‌സെനോയിക് ആസിഡ് (DHA) എന്ന ഒമേഗ-3 ഫാറ്റി ആസിഡിന്റെ രക്തത്തിന്റെ അളവും കേൾവിക്കുറവും തമ്മിൽ ബന്ധമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. നിലവിലെ പുതിയ ഗവേഷണമനുസരിച്ച്, ഉയർന്ന DHA ഉള്ള മധ്യവയസ്കരും, അല്ലെങ്കിൽ പ്രായമായവരും താഴ്ന്ന DHA നിലവാരമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായവുമായി ബന്ധപ്പെട്ട ശ്രവണ പ്രശ്നങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത 8 മുതൽ 20 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി.
വിവിധ ആരോഗ്യ പ്രശ്‌നങ്ങളായ ഹൃദ്രോഗം, തലച്ചോറിന്റെ വൈജ്ഞാനിക തകർച്ച, എന്നിവയ്ക്കുള്ള അപകടസാധ്യത കുറയുന്നതുമായി ഉയർന്ന ഡിഎച്ച്‌എ അളവ് ബന്ധമുണ്ടെന്ന് ഇതിനകം തന്നെ മുൻ ഗവേഷണങ്ങളിൽ ആരോഗ്യ വിദഗ്ദ്ധർ വെളിപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളിൽ ഓഡിറ്ററി പ്രവർത്തനം സംരക്ഷിക്കുന്നതിലും, പ്രായവുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിലും ഡിഎച്ച്എയ്ക്ക് ഒരു പ്രധാന പങ്ക് ഉള്ളതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
പതിവായി മത്സ്യമടങ്ങിയ ഭക്ഷണമോ, സീഫുഡ് കഴിക്കാൻ ശ്രമിക്കുന്നവരിൽ, ദിനചര്യകളിൽ DHA ഉൾപ്പടെയുള്ള ഒമേഗ-3 ഭക്ഷണ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്നതിലൂടെയോ DHA ലെവലുകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു, ഇത് പിന്നീട് കേൾവിക്കുറവ് ഇല്ലാതാക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നഖം നോക്കി കണ്ടുപിടിക്കാം രോഗങ്ങൾ, കൂടുതൽ അറിയാം...
Pic Courtesy: Pexels.com
Share your comments