ഇന്ത്യൻ അടുക്കളകളിൽ വളരെ അത്യന്താപേക്ഷിതമായ ഒരു മധുരമാണ് ശർക്കര, ഇത് രുചിയിൽ മാത്രമല്ല, ഗുണത്തിലും മികച്ച ആരോഗ്യത്തിനും ശർക്കര കഴിക്കുന്നത് നല്ലതാണ്. ആയിരക്കണക്കിന് വർഷങ്ങളായി കരിമ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ശർക്കര വളരെ പ്രചാരത്തിലുണ്ട്. ഗൂർ എന്ന് ഹിന്ദിയിലും, തെലുങ്കിൽ ബെല്ലം, തമിഴിൽ വെല്ലം, കന്നഡയിൽ ബെല്ല, മലയാളത്തിൽ ശർക്കര, മറാത്തിയിൽ ഗുൽ എന്നീ പേരുകളിലാണ് ശർക്കര അറിയപ്പെടുന്നത്.
ഇന്ത്യയിൽ, ഏറ്റവും കൂടുതൽ ശർക്കര ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്, അതിനുശേഷം ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിൽ പരമ്പരാഗത രീതികളിൽ ശർക്കര ഉത്പാദിപ്പിക്കപ്പെടുന്നു.
മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് വലിയ തോതിൽ ശർക്കര ഉത്പാദിപ്പിക്കുന്നത്, ഇത് ജിഐ ടാഗ് നേടുകയും ചെയ്തു. ശർക്കരയുടെ പരാമർശം പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ ധാരാളമായി കാണപ്പെടുന്നു, പ്രത്യേകിച്ച് ആയുർവേദ മരുന്നുകളിൽ. പ്രത്യേകിച്ച് ആയുർവേദ മരുന്നുകളായ അരിഷ്ടങ്ങളിലും ഇത് ഒരു പ്രധാന ഘടകമാണ്.
ആയുർവേദപ്രകാരമുള്ള ശർക്കരയുടെ ഗുണങ്ങൾ:
കഴുകി വൃത്തിയാക്കിയ ശർക്കര പതിവായി കഴിക്കുന്നത് ശരീരത്തിൽ കഫദോഷം കുറയ്ക്കുകയും, ഇത് ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും ചെയ്യുമെന്ന് ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം വിശദീകരിക്കുന്നു. ശുദ്ധീകരിക്കാത്ത ശർക്കര കഴിക്കുന്നത് ശരീരത്തിൽ വാത, പിത്ത ദോഷങ്ങളെ സന്തുലിതമാക്കുന്നു, കൂടാതെ പ്രകൃതിദത്തമായ രക്ത ശുദ്ധീകരണ മാർഗമായി പ്രവർത്തിക്കുകയും, ശരീര ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കഴുകിയ ശർക്കര രക്തത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും പിത്തദോഷങ്ങളെ സന്തുലിതമാക്കുകയും ചെയ്യുന്നു.
ശർക്കര ഉപയോഗിക്കാൻ ആയുർവേദ ഡോക്ടർസ് ശക്തമായി ശുപാർശ ചെയ്യുന്നു, കാരണം ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ദഹനനാളം, മൂത്രാശയം എന്നിവ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും, അനീമിയ പോലുള്ള രോഗാവസ്ഥകളെ മറികടക്കുന്നതിനും ശർക്കര കഴിക്കുന്നത് സഹായിക്കുന്നു. ഓരോ 100 ഗ്രാം ശർക്കരയിലും 11 മില്ലിഗ്രാം അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ശർക്കര കഴിക്കുന്നത് വഴി, ഇത് പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 61% നിറവേറ്റുന്നു. അതോടൊപ്പം ഇത് മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ സമ്പന്നമായ സ്രോതസ്സാണ്.
ബന്ധപ്പെട്ട വാർത്തകൾ: Dried Fruit: ഉണങ്ങിയ പഴം: നല്ലതോ ചീത്തയോ? കൂടുതൽ അറിയാം...
Pic Courtesy: Pexels.com
Share your comments