<
  1. Health & Herbs

ഭക്ഷണശേഷം ഒരു മാമ്പഴം കഴിക്കൂ, ശരീരത്തിന് നല്ലതാണ്!!

രാജ്യത്തു ചൂട് തരംഗങ്ങൾ പല സംസ്ഥാനങ്ങളിലും താപനില കുതിച്ചുയരുന്നതിനാൽ, ശരിയായ പോഷകാഹാരത്തിൽ ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ഇലക്‌ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും, ചൂടിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

Raveena M Prakash
Eating Mango after a post meal health benefits
Eating Mango after a post meal health benefits

രാജ്യത്തു ചൂട് തരംഗങ്ങൾ കാരണം പല സംസ്ഥാനങ്ങളിലും താപനില കുതിച്ചുയരുന്നതിനാൽ, ശരിയായ പോഷകാഹാരത്തിൽ ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ഇലക്‌ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും, ചൂടിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ജലാംശം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 

ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ശരീരത്തിലെ ഇലക്‌ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും ചൂടിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. തണ്ണിമത്തൻ, കസ്തൂരി തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കുന്നത് ദഹനത്തിനും, നിർജ്ജലീകരണം ഇല്ലാതാക്കാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാമ്പഴത്തിന്റെ കാര്യം പറയുമ്പോൾ, അത് കഴിക്കേണ്ട സമയത്തെയും അളവിനെയും കുറിച്ച് എപ്പോഴും ആളുകൾക്ക് സംശയം ഉണ്ടാകാറുണ്ട്. 

ഉച്ചഭക്ഷണത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കഴിച്ച ഭക്ഷണം അത് ആമാശയത്തിലേക്ക് പോകുന്നു, അവിടെ വെച്ചാണ് ദഹനം നടക്കുന്നത്. പിത്തരസം, കരൾ സ്രവിക്കുന്ന ഒരു ദ്രാവകമാണ്. ദഹന എൻസൈമുകൾ, വയറ്റിലെ ആസിഡ് എന്നിവയാൽ ഈ ഭക്ഷണം വിഘടിപ്പിക്കപ്പെടുന്നു. ഈ ദഹന എൻസൈമുകൾ ശരിയായ രീതിയിൽ സ്രവിക്കുന്നിലെങ്കിൽ ഭക്ഷണം നന്നായി ദഹിപ്പിക്കാൻ ശരീരത്തിന് സാധിക്കാതെ വരുന്നു, ഇത് പിന്നീട് വയറു വീർക്കുന്നതിലേക്കും ഗ്യാസിലേക്കും നയിക്കുന്നു. എന്നാൽ ഭക്ഷണശേഷം മാമ്പഴം കഴിക്കുമ്പോൾ, മാമ്പഴത്തിലെ അമൈലേസ്, പ്രോട്ടീസ്, ലിപേസ് തുടങ്ങിയ ദഹന എൻസൈമുകൾ, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവയെ തകർക്കുന്നതിനും വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാവുന്നത് തടയുന്നതിനും സഹായിക്കുന്നു.

അതോടൊപ്പം മലവിസർജ്ജനവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും, മലബന്ധം തടയുകയും ചെയ്യുന്ന നാരുകൾ മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ മാമ്പഴം പ്രമേഹത്തെ തടയാനും, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് രോഗങ്ങൾ വരാതെ തടയുന്നു. അവർ ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്ന യോഗാസനകൾ അറിയാം...

English Summary: Eating Mango after a post meal health benefits

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds