ചെറുമീനുകള്‍ ആരോഗ്യത്തിനുത്തമം 

Friday, 27 April 2018 11:54 AM By KJ KERALA STAFF
ചെറുമീനുകള്‍  ധാരാളം  കഴിക്കുന്നത്  നമ്മുടെ  ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ ,വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റയാണ് ചെറു മീനുകൾ.

ഇവയിൽ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ആവശ്യമായ  ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​കളും വി​റ്റാ​മി​നു​കളും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ ഗ്ളി​സറൈഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു.അതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വമാണിത്.

small fishes

മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു
ഗ​വേ​ഷ​ക​ർ വ്യക്തമാക്കുന്നു.  ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എലിന്‍റെ അ​ള​വു കൂട്ടുന്നതിനും ചെറുമീനുകള്‍ സഹായിക്കുന്നു.
മീ​നെ​ണ്ണ കാ​ൻ​സ​റു​മാ​യി ബ​ന്ധ​പ്പെട്ട ഹൈ​പ്പ​ർ​ലി​പ്പി​ഡി​മി​യ (ര​ക്ത​ത്തി​ൽ ലി​പ്പിഡ്സിന്‍റെ അ​ള​വ് ഉ​യ​രു​ന്ന അ​വ​സ്ഥ)
കു​റ​യ്ക്കു​മെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കുട്ടികളിൽ കാണപ്പെടുന്ന ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചെറുമീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. ചെറുമീ​ൻ ക​ഴി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യാ​ൽ അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നു ഗ​വേ​ഷ​ക​ർ.
ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​ത മ​ത്സ്യ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫാ​റ്റി ആ​സി​ഡു​ക​ൾ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ. തേയ്മാനം മൂലമുള്ള പ്രശ്നങ്ങൾ ഉള്ളവർ ചെറിയ മുള്ളുകളുള്ള മീനുകൾ കഴിക്കണമെന്നു വിദഗ്ധർ നിർദേശിക്കുന്നു.

CommentsMore from Health & Herbs

ചെറുതേന്‍ ഗുണങ്ങള്‍

 ചെറുതേന്‍ ഗുണങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യ ഔഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.

October 15, 2018

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം പൂക്കള്‍ അലങ്കാരത്തിനും സൗന്ദര്യസംരക്ഷണത്തിനും സൗരഭ്യത്തിനും ആരാധനയ്ക്കും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉപയോഗപ്പെടുത്താം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ ശരാശരി 25 ശതമാനമെങ്കിലും ഒരു വ…

October 03, 2018

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി മൈലാഞ്ചി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ഒപ്പനപ്പാട്ട് നിറയുന്നുണ്ടാകും. അല്ലെങ്കില്‍്  മൈലാഞ്ചിതൈലം പൂശിയ ഒരു സുന്ദരിയായ നവവധുവിന്റെ ഓര്‍മ്മ .

September 24, 2018


FARM TIPS

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.