1. Health & Herbs

ബെല്‍സ് പാള്‍സി എന്ന രോഗത്തെ കുറിച്ചറിയേണ്ടതെല്ലാം

നമ്മുടെ ഇടയിൽ അധികം കേട്ടു പരിചയമില്ലാത്ത ഒരു രോഗമാണ് ബെല്‍സ് പാള്‍സി (Bell's palsy). പ്രായഭേദമെന്യേ എല്ലാവർക്കും വരാൻ സാധ്യതയുള്ള ഒരു അസുഖമാണിത്. വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ശേഷം വരാവുന്ന ഈ രോഗം ഒറ്റ നോട്ടത്തിൽ പരാലിസിസ് അല്ലെങ്കിൽ സ്ട്രോക്ക് പോലെ തോന്നിയേക്കാം, എന്നാൽ സ്ട്രോക്കല്ല. പേരുകേട്ട പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബർ ഈ രോഗത്തിന് അടിമയായിരുന്നു. ഈ രോഗം കൊവിഡിന് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Meera Sandeep
Everything you need to know about Bell's Palsy
Everything you need to know about Bell's Palsy

നമ്മുടെ ഇടയിൽ അധികം കേട്ടു പരിചയമില്ലാത്ത ഒരു രോഗമാണ് ബെല്‍സ് പാള്‍സി (Bell's palsy). പ്രായഭേദമെന്യേ എല്ലാവർക്കും വരാൻ സാധ്യതയുള്ള ഒരു അസുഖമാണിത്.  വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ശേഷം വരാവുന്ന ഈ രോഗം ഒറ്റ നോട്ടത്തിൽ പരാലിസിസ് അല്ലെങ്കിൽ സ്ട്രോക്ക് പോലെ തോന്നിയേക്കാം, എന്നാൽ സ്ട്രോക്കല്ല. പേരുകേട്ട പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബർ ഈ രോഗത്തിന് അടിമയായിരുന്നു. ഈ രോഗം കൊവിഡിന് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ ഗതിയില്‍ ചികിത്സകള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയില്‍ എത്താനും സാധിയ്ക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. കഴിവതും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രോക്ക് പ്രതിരോധിക്കാൻ ഇവ ശ്രദ്ധിക്കൂ

ലക്ഷണങ്ങൾ

മുഖത്തിൻറെ ഒരു വശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിയ്ക്കുന്ന അവസ്ഥയാണിത്. ഇതിനാല്‍ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുന്നു. ചിരിയ്ക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് മാത്രമാകും, ഇത് ബാധിച്ച ഭാഗത്തെ കണ്ണ് അടയ്ക്കാനും പ്രശ്‌നം അനുഭവപ്പെടും. രോഗം ബാധിച്ചിടത്ത് വായ്ക്കു ചുറ്റുമായോ ചെവിയ്ക്ക് പുറകിലായോ വേദനയനുഭവപ്പെടുന്നു. ആ ഭാഗത്ത് സൗണ്ട് സെന്‍സിറ്റീവിറ്റി അനുഭവപ്പെടുന്നു. അതായത് ശബ്ദം കേട്ടാല്‍ ദുസഹമാകുന്ന അവസ്ഥ. തലവേദന, രുചിയറിയാന്‍ സാധിയ്ക്കാതിരിയ്ക്കുക, കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവില്‍ വരുന്ന വ്യത്യാസം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചില അപൂര്‍വം കേസുകളില്‍ ഇത് മുഖത്തിന്റെ ഇരു വശങ്ങളേയും ബാധിയ്ക്കാം.

കാരണങ്ങൾ

എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും വൈറസ് ബാധയ്ക്കു ശേഷം ഇതുണ്ടാകാന്‍ സാധ്യതയേറെയാണ്. ഫ്‌ളൂ, അഡിനോവൈറസ് കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍, ചിക്കന്‍ പോക്‌സ് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. പ്രമേഹം, ഹൈ ബിപി, അമിത വണ്ണം എന്നിവയെല്ലാം ഇതിലേയ്ക്ക് നയിക്കുന്ന ചില കണ്ടീഷനുകളാണ്. പാരമ്പര്യവും ഇതിന് ഒരു കാരണമായി വരുന്നുണ്ട്.

ഇത് അത്ര ഗുരുതരമല്ലെങ്കില്‍ ഒരു മാസത്തില്‍ തന്നെ ഭേദമാകാം. അപൂര്‍വമായി ചിലരില്‍ ഇത് അല്‍പം കൂടി ഗുരുതരമാാകം. 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Everything you need to know about Bell's Palsy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds