മുഖം വൃത്തിയാക്കാൻ സോപ്പിനെക്കാളും കൂടുതൽ പേരും ആശ്രയിക്കുന്നത് ഫേയ്സ് വാഷാണ്, അല്ലേ? എന്നാൽ നിങ്ങളിൽ എത്രപേർ ചർമത്തിന് ചേരുന്ന ഫെയ്സ് വാഷ് (Facewash) വാങ്ങാറുണ്ട്. അറിയാം, ഫെയ്സ് വാഷ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി…
- ചർമം നോക്കി ഫെയ്സ് വാഷ് തെരഞ്ഞെടുക്കാം (Choose a face wash that suits your skin)
മാർക്കറ്റിൽ വിവിധ തരം നിറത്തിലും മണത്തിലും ഫെയ്സ് വാഷുകൾ ലഭ്യമാണ്. എന്നാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഫെയ്സ് വാഷല്ല, മറിച്ച് ചർമത്തിന് ഇണങ്ങുന്ന, അതായത് വരണ്ട ചർമം (Dry skin), മൃദുലമായ ചർമം (Soft skin), എണ്ണമയം കൂടിയ ചർമം (Oily skin) എന്നിങ്ങനെ തിരിച്ചറിഞ്ഞ് അത് തെരഞ്ഞെടുക്കുക. ഓരോ ചർമത്തിനും ഓരോ ഫെയ്സ് വാഷുകളാണ് ഇണങ്ങുന്നത്.
സാധാരണ ഫെയ്സ് വാഷുകളിൽ എണ്ണമയമുണ്ട്. എന്നാൽ ഓയിൽ രഹിത ഫെയ്സ് വാഷാണ് (Oil-free Facewash) എണ്ണമയമുള്ള ചർമമുള്ളവർ തെരഞ്ഞെടുക്കേണ്ടത്. അല്ലെങ്കിൽ മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ വരണ്ട ചർമം ഉള്ളവർ എണ്ണമയമുള്ള ഫെയ്സ് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്. മുഖക്കുരു തടയാനും പൊട്ടുന്നത് ഒഴിവാക്കാനും സിങ്കോ ഫോസ്ഫറസോ അടങ്ങിയ ഫെയ്സ് വാഷ് ഉപയോഗിക്കാം.
അലർജിയുള്ളവർ വേപ്പ്, മഞ്ഞൾ എന്നിവ അടങ്ങിയ ഫെയ്സ് വാഷ് ഉപയോഗിക്കാം. മുഖത്തെ കറുത്ത പാടുകൾ മാറാൻ ഫെയ്സ് സ്ക്രബറോ (face scrubber) സ്ക്രബർ അടങ്ങിയ ഫേസ് വാഷോ ഉപയോഗിക്കുന്നത് നല്ലതാണ്. ചർമത്തിന് തിളക്കം ലഭിക്കാനും നിറം കൂട്ടാനും കരുവാളിപ്പ് മാറാനും ചെറുനാരങ്ങ അടങ്ങിയ ഫെയ്സ് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്.
- ഫെയ്സ് വാഷ് എങ്ങനെ ഉപയോഗിക്കാം (How to use Facewash?)
ആദ്യം മുഖം വെള്ളം ഉപയോഗിച്ച് ഒരു തവണ കഴുകിയ ശേഷം ഫെയ്സ് വാഷ് പുരട്ടുക. ശേഷം പതിയെ എല്ലാ ഭാഗത്തും മസാജ് ചെയ്യുന്നത് ചർമത്തിന് കൂടുതൽ നല്ലതാണ്. തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് പതിയെ വെള്ളം ഒപ്പിയെടുക്കുക. ശക്തിയായി തുടയ്ക്കുന്നത് ചർമത്തിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കാലാവധി കഴിഞ്ഞ ഫെയ്സ് വാഷുകൾ ഒരിക്കലും ഉപയോഗിക്കരുത്.
- ഫെയ്സ് വാഷ് വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാം (Pay attention to this things when you buy face wash)
അധികം സുഗന്ധമുള്ള ഫെയ്സ് വാഷുകൾ വാങ്ങുന്നത് ഒഴിവാക്കുക. അവയിൽ രാസ പദാർഥങ്ങൾ (Chemical elements) കൂടുതൽ അടങ്ങാനുള്ള സാധ്യതയുണ്ട്, ഇത് അലർജി വരാനുള്ള സാധ്യത കൂട്ടുന്നു. ജെൽ ഫെയ്സ് വാഷാണോ ഫോം ഫെയ്സ് വാഷാണോ നിങ്ങൾക്ക് കൂടുതൽ പ്രിയം? എന്നാൽ ഫോം അടങ്ങിയ ഫെയ്സ് വാഷാണ് ചർമത്തിന് ഏറ്റവും യോജിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
Share your comments