കരളിൽ കൊഴുപ്പ് അധികമായാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവ ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന മൂന്ന് കാരണങ്ങളാണ്. ഈ രോഗത്തെ ശ്രദ്ധിക്കാതെ അനിയന്ത്രിതമായി ഭക്ഷണം കഴിക്കുകയും, ശരീരത്തിന് വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് ഫാറ്റി ലിവർ കാലക്രമേണ കൂടുതൽ വഷളാകുകയും, കരൾ പൂർണമായും തകരാറാവുകയും ചെയ്യുന്നു. അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവ ഫാറ്റി ലിവറിന്റെ മൂന്ന് കാരണങ്ങളാണ്. എന്നാൽ ഇവയ്ക്ക് പുറമെ വേറെ ചില ഘടകങ്ങളും, ഫാറ്റി ലിവറിന് കാരണമാകുന്നു.
എന്നിരുന്നാലും ലിവർ, ഫാറ്റി ലിവർ എന്ന ഗുരുതര അവസ്ഥയിലേക്ക് മാറുന്നതിന് മുമ്പ് അത് തിരിച്ചെടുക്കാൻ സാധിക്കും. ഇത് ആരോഗ്യകരമായ ദൈനംദിന ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെയും, കൃത്യമായ വൈദ്യസഹായത്തോടെയും ഫാറ്റി ലിവറിനെ, ആരോഗ്യമുള്ള ലിവറാക്കി മാറ്റാൻ സഹായിക്കും. തെറ്റായ ജീവിതശൈലിയാണ് കരൾ രോഗങ്ങൾക്ക് പിന്നിലെ ഒരു സാധാരണ കാരണം. ഇതുണ്ടാവാനുള്ള മറ്റ് കാരണങ്ങളിൽ ഒന്നാണ് പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ പ്രമേഹം, കൊഴുപ്പിന്റെ അമിത ഉപഭോഗം എന്നിവയും അതിൽ ഉൾപ്പെടുന്നു. അമിതമായ മദ്യപാനം ഫാറ്റി ലിവറിന്റെ ഒരു പ്രധാന കാരണമാണ്, ഇത് കരളിന്റെ ആരോഗ്യത്തിനു വളരെ ദോഷം ചെയ്യുന്നു.
ഇതിനുവേണ്ടി എന്തൊക്കെയാണ് ചെയേണ്ടത് എന്ന് നോക്കാം.
എന്തൊക്കെയാണ് ഭക്ഷണത്തിൽ കഴിക്കേണ്ടത്?
ഫാറ്റി ലിവർ മാറാനായി, ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഫാറ്റി ലിവർ ഒരു അളവ് വരെ നിയന്ത്രിക്കാൻ സാധിക്കും. അടുത്തിടെ നടത്തിയ ഗവേഷണമനുസരിച്ച്, മെഡിറ്ററേനിയൻ ഭക്ഷണക്രമം കരളിനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണെന്ന് വിലയിരുത്തുന്നു.
1. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
അനാരോഗ്യകരമായ കൊഴുപ്പുകളുടെ അമിത ഉപഭോഗം പരിമിതപ്പെടുത്തണം. പകരം, കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ -3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഭക്ഷണത്തിൽ ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപഭോഗം പരിമിതപ്പെടുത്തണം. അതോടൊപ്പം അമിത അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നതും നിയന്ത്രിക്കണം.
2. മദ്യം കഴിക്കുന്നത് ഒഴിവാക്കുക
മദ്യം കഴിക്കുന്നത് കരൾ രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്, ഇത് ചികിത്സിക്കാതെ വരുമ്പോൾ കരൾ തകരാറിലാകുന്നു. മദ്യപാനം കരളിനെ സാവധാനത്തിൽ നശിപ്പിക്കുകയും മഞ്ഞപ്പിത്തം, ബലഹീനത, വയറ്റിൽ വെള്ളം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള കരൾ ഉള്ളവരും, കരളിന്റെ പൂർണ ആരോഗ്യം നിലനിർത്താൻ മദ്യം ഒഴിവാക്കണം.
3. ശരീരഭാരം കുറയ്ക്കുക
പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരവും, ശരീരത്തിൽ ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു. കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. ക്രാഷ് ഡയറ്റ് പിന്തുടരുന്നത് ആവശ്യമുള്ള ഫലം നൽകില്ല. അതിനാൽ തന്നെ, ആരോഗ്യത്തിനു ആവശ്യമായ സ്ഥിരമായ ഒരു ഭക്ഷണക്രമം പിന്തുടരുക, അതോടൊപ്പം സജീവമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കുക.
4. നിലവിലുള്ള ആരോഗ്യസ്ഥിതികൾ നിയന്ത്രിക്കുക
പ്രമേഹം, രക്തസമ്മർദ്ദം, മോശമായ കൊളസ്ട്രോളിന്റെ അളവ്, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങി അനിയന്ത്രിതമായ ആരോഗ്യ പ്രശ്‌നങ്ങളും കരളിന്റെ ആരോഗ്യത്തെ വളരെ മോശമാക്കുന്നു.
5. മരുന്നുകൾ ശ്രദ്ധാപൂർവ്വം കഴിക്കുക
ചില മരുന്നുകൾ കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഏതെങ്കിലും മരുന്ന് കഴിക്കാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങൾ അടുത്തുള്ള ആരോഗ്യ വിദഗ്ധനെ സമീപിക്കണം. നിങ്ങൾക്ക് നിലവിൽ ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗം ഉണ്ടെങ്കിൽ, ഏതെങ്കിലും മരുന്ന് കഴിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറെ അറിയിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: Curd: മികച്ച ആരോഗ്യമാണോ ലക്ഷ്യം? ദിനചര്യയിൽ തൈര് ചേർക്കൂ...
Share your comments