ഉറങ്ങാന്‍ കിടന്നാല്‍ത്തന്നെ കൂര്‍ക്കംവലിച്ച് തുടങ്ങുന്ന ചിലരുണ്ട്. പലപ്പോഴും തങ്ങളുടെ കൂര്‍ക്കംവലി മറ്റുളളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഇക്കൂട്ടര്‍ അറിയാറേയില്ല.
ഓര്‍ക്കുക, പലതരം അനാരോഗ്യത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയ്ക്ക് വരെ ഇത് കാരണമായേക്കും. ശ്വാസോച്ഛ്വാസത്തിനിടയില്‍ വായു കടന്നുപോകുന്ന വഴിയില്‍ തടസ്സങ്ങളുണ്ടാകുമ്പോഴാണ് കൂര്‍ക്കംവലി അസഹ്യമാകുന്നത്. എന്നാല്‍ ഒരല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂര്‍ക്കംവലി കുറയ്ക്കാനാകും.
അമിതവണ്ണവും കൂര്‍ക്കംവലിയും
അമിതവണ്ണമുളളവരിലാണ് കൂര്‍ക്കംവലി കൂടുതലായും കണ്ടുവരാറുളളത്. എന്നാല്‍ കൃത്യമായ വ്യായാമവും ഭക്ഷണശീലങ്ങളുമെല്ലാം കൂര്‍ക്കംവലിയെ ഇല്ലാതാക്കും. തടി കൂടുതലുളളവരാണെങ്കില്‍ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിയ്ക്കണം. വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയും പേശികളുടെ ദൃഢതയും വര്‍ധിക്കും.
രാത്രിഭക്ഷണം നേരത്തെ കഴിക്കൂ
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. അതുപോലെ നിറഞ്ഞ വയറോടെ ഉറങ്ങുന്നതും കൂര്‍ക്കംവലി വര്‍ധിക്കാനിടയാക്കും. രാത്രിയില്‍ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.
മലര്‍ന്നുകിടന്ന് ഉറങ്ങാതിരിക്കാം
മലര്‍ന്നുകിടന്ന് ഉറങ്ങുന്നതിന് പകരം ഒരു വശം ചരിഞ്ഞുകിടക്കുന്നതാണ് നല്ലത്. അതുപോലെ തല കൂടുതല്‍ ഉയര്‍ത്തിവയ്ക്കുന്നത് കൂര്‍ക്കംവലിയ്ക്ക് ഇടയാക്കും.
ചരിഞ്ഞ് കിടക്കുമ്പോള്‍ കട്ടി കുറഞ്ഞ ചെറിയ തലയിണ ഉപയോഗിക്കണം. അതുപോലെ കൂര്‍ക്കംവലിയുളളവര്‍ മൃദുവായ മെത്ത ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ജലദോഷവും മൂക്കടപ്പുമുളളവര്‍ക്ക്
വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പുമുളളവരിലും കൂര്‍ക്കംവലി കൂടുതലായി കണ്ടുവരാറുണ്ട്. ഇത്തരക്കാരില്‍ ശ്വസനത്തിന് പ്രശ്‌നങ്ങളുണ്ടായിരിക്കുന്നതാണ് കാരണം. മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം മൂക്കിലെയും തൊണ്ടയിലെയും ഘടനാപരമായ തകരാറുകളുളളവര്‍ ഇതിന് കൃത്യമായ ചികിത്സ തേടണം.
മദ്യപാനികളിലെ കൂര്‍ക്കംവലി
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/is-partners-loud-snoring-disturbing-your-sleep/
Share your comments