<
  1. Health & Herbs

ബ്ലഡ് ഷുഗർ ബാലൻസ് ചെയ്യണോ? അത്തിപഴം കഴിക്കുന്നത് നല്ലതാണ്!

അത്തിപ്പഴം, കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്, ഇത് ശരീരത്തെ ശക്തമാക്കുന്നതിനു നാന്നായി സഹായിക്കുന്നു, അത്തിപ്പഴത്തിന് പോഷകപരമായി സ്വയം പോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും കഴിയും.

Raveena M Prakash
Figs helps to control blood sugar
Figs helps to control blood sugar

അത്തിപ്പഴം, കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്, ഇത് ശരീരത്തെ ശക്തമാക്കുന്നതിനു നന്നായി സഹായിക്കുന്നു. അത്തിപ്പഴത്തിന് പോഷകപരമായി ശരീരത്തെ സ്വയം പോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും കഴിയും. അത്തിപ്പഴത്തിലെ ഫൈബർ ശരീരത്തിലെ ബ്ലഡ് ഷുഗർ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു, അതിനാൽ പ്രമേഹ രോഗികൾക്ക് അത്തിപഴം കഴിക്കുന്നത് ഗുണം ചെയ്യും. ഇത് കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നാനും സഹായിക്കും, അതുകൊണ്ട് തന്നെ പ്രമേഹം തടയാൻ അത്തിപ്പഴം വളരെ സഹായകരമാണ്.

അത്തിപ്പഴത്തിന്റെ അത്ഭുത ഗുണങ്ങൾ:

1. അത്തിപ്പഴത്തിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ അസ്ഥികൾ നിർമ്മിക്കാൻ സഹായിക്കുന്നു. കുട്ടികളിൽ എല്ലിന് ബലം നൽകാൻ ഇത് കഴിക്കാൻ നൽകുന്നത് വളരെ ഗുണം ചെയ്യും. പ്രായമായവരിലും മുതിർന്നവരിലും അസ്ഥി സാന്ദ്രതയുണ്ടാവാൻ ഇത് കഴിക്കാവുന്നതാണ്. അതിനാൽ തന്നെ എല്ലിന്റെ ബലത്തിനും, അസ്ഥികളിൽ സാന്ദ്രത ലഭിക്കാനും ഇത് കഴിക്കാൻ തുടങ്ങുക.  

2. അത്തിപ്പഴത്തിൽ ഉയർന്ന ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിൽ രക്തസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ അത്തിപ്പഴം ചേർക്കാം. 

3. അത്തിപ്പഴത്തിൽ ഇരുമ്പിന്റെ അംശമുണ്ട്, ഇത് വിളർച്ച തടയാൻ സഹായിക്കുന്നു, വാസ്തവത്തിൽ അവ ഗർഭധാരണത്തിന് വളരെ അനുയോജ്യമായ ഒരു പഴമാണ്. അതുകൊണ്ട് തന്നെ ഗർഭിണി ആവാൻ തയാറെടുക്കുന്ന സ്ത്രീകൾക്ക് ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

4. അത്തിപ്പഴത്തിൽ ഉയർന്ന അളവിൽ ബി 6 വിറ്റാമിൻ അടങ്ങിയിട്ടുണ്ട്, ബി 6 വിറ്റാമിൻ ശരീരത്തിൽ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

5. അത്തിപ്പഴം കഴിക്കുന്നത്, പ്രത്യേകിച്ച് വ്യക്തികളിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.


6. ഉണങ്ങിയ അത്തിപ്പഴം സലാഡുകളിലോ, അല്ലെങ്കിൽ ഓട്സ് മീലിലോ ചേർത്ത് ദിവസേന കഴിക്കാം. 

ബന്ധപ്പെട്ട വാർത്തകൾ: മുറുക്കാൻ മാത്രമല്ല വെറ്റില, നല്ല ഒരു ഔഷധം കൂടിയാണിത്...

Pic Courtesy: Pexels.com

English Summary: Figs helps to control blood sugar

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds