പാവങ്ങളുടെ ഓറഞ്ച് എന്ന് അറിയപ്പെടുന്ന തക്കാളി ഔഷധ ഗുണങ്ങളുടെ കലവറയാണ്. അടുക്കള തോട്ടത്തിൽ ചുവന്ന് തുടുത്ത കവിളുകളുമായി നിൽക്കുന്ന ഈ കനി സ്വർഗ്ഗത്തിലെ ആപ്പിൾ സ്നേഹത്തിൻറെ ആപ്പിൾ എന്ന പേരുകളിൽ അറിയപ്പെടുന്നു. മലയാളികൾ പാവങ്ങളുടെ ഓറഞ്ച് എന്ന വിളിപ്പേരിൽ വിളിക്കുന്നതും തക്കാളി തന്നെ.
കടയിൽ നിന്ന് വാങ്ങുന്ന തക്കാളിയിൽ പലപ്പോഴും വിഷാംശ സാധ്യത കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട്ടിലെ ആവശ്യത്തിനു വേണ്ടി നല്ലയിനം ഹൈബ്രിഡ് വിത്തുകൾ തെരഞ്ഞെടുത്തു മണ്ണിലോ ചട്ടിയിലോ ഈ മാസം നട്ടുപിടിപ്പിച്ചാൽ നല്ല വിളവ് ലഭ്യമാകും. ഇങ്ങനെ അടുക്കളത്തോട്ടത്തിൽ നിന്ന് ലഭ്യമാകുന്ന തക്കാളി നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്.
തക്കാളിയുടെ ചരിത്രം
തക്കാളി പഴം ആണോ പച്ചക്കറി ആണോ എന്ന് പലപ്പോഴും തർക്കവിഷയം ആയിരുന്ന കാര്യമാണ്. അങ്ങനെ 1893 അമേരിക്കൻ സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ വരുകയും, അതേവർഷം തക്കാളി പച്ചക്കറി ആയി പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയിൽ ഒരുകാലത്ത് ഇത് വിഷച്ചെടി ആയി കണക്കാക്കുകയും നശിപ്പിച്ചുകളയുകയും ആണ് ചെയ്തത്. അക്കാലത്ത് കേണൽ റോബർട്ട് ജോൺസൺ എന്നൊരാൾ പൊതുനിരത്തിൽ വച്ചു തക്കാളി കഴിച്ചത്. അദ്ദേഹം തക്കാളി കഴിക്കുന്നുവെന്ന് പ്രഖ്യാപനത്തെ തുടർന്ന് 2000 പേരാണ് ഇത് കാണുവാൻ അന്ന് തടിച്ചുകൂടിയത്. പിന്നീട് തക്കാളി ഒരു വിഷവസ്തു അല്ലെന്നും ഇത് ആരോഗ്യത്തിന് മികച്ചതാണെന്നും കണ്ടെത്തി.
Tomatoes, also known as poor orange, are a storehouse of medicinal properties. Standing in the kitchen garden with red-cheeked cheeks, this fruit is known as the apple of heaven, the apple of love.
ആരോഗ്യഗുണങ്ങൾ
തക്കാളിക്ക് ചുവപ്പുനിറം പകരുന്ന ലെക്സോപ്പിയൻ എന്ന് ആന്റി ആക്സിഡൻറ് പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ മികച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നു. തക്കാളി അടങ്ങിയ ഭക്ഷണം രണ്ടുനേരം കഴിക്കുന്ന പുരുഷന്മാരിൽ ഈ കാൻസർ സാധ്യത 35 ശതമാനം വരെ കുറഞ്ഞതായി ഹാർവാർഡ് സർവ്വകലാശാല നടത്തിയ പഠനങ്ങളിലൂടെ തെളിഞ്ഞു.
ഇതു കൂടെ സ്തനാർബുദം, ആമാശയാർബുദം, ശ്വാസകോശാർബുദം തുടങ്ങിയവയുടെ സാധ്യതകളും തക്കാളി കഴിക്കുന്നതിലൂടെ കുറയുന്നു. ധന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ധാരാളം നാരുകളടങ്ങിയ തക്കാളി ഉപയോഗപ്രദമാണ്.
Share your comments