നല്ല ആരോഗ്യത്തിനു അടിസ്ഥാനമായ ഘടകമാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത്, അത് പാകം ചെയ്‌തു കഴിക്കുമ്പോൾ നിറയുന്നത് മനസും ശരീരവും ഒരുമിച്ചാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മാറ്റി അതിനു പകരം കൂടുതൽ ഉത്തമമായ ഭക്ഷണം ദിനചര്യയിൽ ചേർക്കുന്നത് ദീർഘ കാലത്തേക്ക് നല്ല മാറ്റങ്ങൾ വരുത്താൻ സഹായിക്കും. അടുക്കളയിൽ നിത്യനെ ഉപയോഗിക്കുന്ന കുറച്ച് ഭക്ഷണ സാധനങ്ങൾ മാറ്റി അതിനു പകരം കൂടുതൽ ആരോഗ്യത്തിനു ഉതകുന്ന, ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് നല്ല മാറ്റ് കൂട്ടും, ആ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
അടുക്കളകളിൽ പോഷകഗുണമുള്ളതും അനാരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കൾ നിറഞ്ഞിരിക്കുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും, മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലിക്ക് അവ ഒഴിവാക്കുന്നതാണ് നല്ലത്. തുടക്കത്തിൽ ചെറിയ മാറ്റങ്ങളോടെ ആരംഭിച്ച്, പിന്നീട് ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നത് നമ്മൾ ആഗ്രഹിക്കുന്ന ആരോഗ്യ, ഫിറ്റ്നസ് ലക്ഷ്യങ്ങൾ കാര്യക്ഷമമായി നേടിയെടുക്കാൻ നമ്മളെ സഹായിക്കും.
1. കോൾഡ് പ്രോസെസ്സഡ് വെർജിൻ ഓയിലുകൾ ഉപയോഗിക്കാം
നമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്നത് പ്രോസസ്ഡ് വെജിറ്റബിൾ ഓയിലുകളാണ്, അതിൽ മിക്കപ്പോഴും രാസവസ്തുക്കൾ നിറഞ്ഞിരിക്കും, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും ഇതിൽ കൂടുതലാണ്. സസ്യ എണ്ണയുടെ ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നിരുന്നാലും, ഇത് ആരോഗ്യകരമായ ഒരു ബദൽ മാർഗമാണ് ദിനചര്യയിൽ വിർജിൻ ഓയിൽ ഉപയോഗിക്കുന്നത്.
2. ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരയ്ക്ക് പകരം ശർക്കരയും തേങ്ങാ പഞ്ചസാര
ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ, ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ബദൽ മാർഗമുണ്ട്: ശർക്കര അല്ലെങ്കിൽ തേങ്ങാ പഞ്ചസാര.
3. ഫ്രൂട്ട് ജ്യൂസ് നു പകരം പഴങ്ങൾ കഴിക്കുക
ഫ്രൂട്ട് ജ്യൂസ്കളിൽ നാരുകളുടെ അളവ് കുറവാണ്, ഉയർന്ന പഞ്ചസാരയുടെ അംശം കാരണം പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു. പകരം, പരമാവധി ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ദിവസവും പുതിയ പഴങ്ങൾ കഴിക്കണം.
4. ശുദ്ധീകരിച്ച ഗോതമ്പ് മാവിനു പകരം മില്ലറ്റ് മാവ് ഉപയോഗിക്കുക
ശുദ്ധീകരിച്ച ഗോതമ്പ്, മൈദാ മാവിനേക്കാൾ പോഷകഗുണമുള്ളതും ദഹിക്കാൻ എളുപ്പവുമാണ് മില്ലറ്റ് കൊണ്ടുണ്ടാക്കിയ അരി പൊടികൾ, ഇത് ആരോഗ്യത്തിനു വളരെ ഉത്തമമാണ്.
5. ശീതീകരിച്ച പച്ചക്കറികൾക്ക് പകരം ഫ്രെഷ് പച്ചക്കറികൾ
പുതിയ പച്ചക്കറികളെ വെല്ലാൻ ഒന്നിനും കഴിയില്ല, അതുകൊണ്ടാണ് സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. പച്ചക്കറികൾ പ്രോസസ്സിംഗ് ചെയ്യുന്ന സമയത്ത്, പച്ചക്കറികളിൽ നിന്ന് ചില പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ഈ പച്ചക്കറികളിൽ ചിലതിൽ ഉപ്പും പഞ്ചസാരയും ചേർത്തിട്ടുണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇപ്പോഴും ഫ്രഷ് പച്ചക്കറികൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Panic Attacks: പെട്ടെന്ന് ടെൻഷനടിക്കുന്ന സ്വഭാവമുണ്ടോ? പേടി തോന്നാറുണ്ടോ? കൂടുതൽ അറിയാം...
Share your comments