1. Health & Herbs

ശ്വാസകോശം വൃത്തിയാക്കണോ, തിന അരി കഴിച്ചാൽ മതി

തിന ചെറിയ മധുരവും ചവർപ്പും ആണ് ഈ ധാന്യത്തിന് ഉള്ളത്. എട്ട് ശതമാനം നാരിനോടൊപ്പം പന്ത്രണ്ട് ശതമാനം പ്രോട്ടീനും ഉണ്ട്. ഇതൊരു സമീകൃതാഹാരമാണ്. പ്രമേഹരോഗികൾക്ക് നല്ലൊരു ഭക്ഷണമാണിത്

Arun T
തിന
തിന

തിന ചെറിയ മധുരവും ചവർപ്പും ആണ് ഈ ധാന്യത്തിന് ഉള്ളത്. എട്ട് ശതമാനം നാരിനോടൊപ്പം പന്ത്രണ്ട് ശതമാനം പ്രോട്ടീനും ഉണ്ട്. ഇതൊരു സമീകൃതാഹാരമാണ്. പ്രമേഹരോഗികൾക്ക് നല്ലൊരു ഭക്ഷണമാണിത്. ശരീരത്തിലുള്ള അനാവശ്യ കൊളസ്ട്രോൾ കുറയ്ക്കും. ആന്റിഓക്സിഡന്റ്സ് കൂടുതലാണ്. ഒപ്പം ധാരാളം നാര് (ഫൈബർ), കാൽസ്യം, പ്രോട്ടീൻ, കാൽസ്യം, അയൺ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് മുതലായ മിനറൽസും വിറ്റാമിൻസും അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് കൊച്ചുകുട്ടികൾക്കും ഗർഭിണികൾക്കും ഉത്തമമാണ്.

ഗർഭകാലത്ത് സ്ത്രീകൾക്കുണ്ടാകുന്ന മലബന്ധം അകറ്റാൻ ഇത് സഹായകമാണ്. കുട്ടികൾക്കുണ്ടാകുന്ന കടുത്ത പനിയും അതിനോടൊപ്പമുള്ള ജന്നിയും (Fitts), ഞരമ്പിനുണ്ടാകുന്ന ബലക്കുറവും നീക്കുന്നതിനും തിന അരി ഉത്തമമാണ്. പണ്ട് കാലത്ത് പനി വന്നാൽ തിന കഞ്ഞി ഉണ്ടാക്കി കുടിച്ച് പുതപ്പ് പുതച്ച് കിടന്നാൽ പനി ഭേദമാകുമായിരുന്നു എന്ന് മുതിർന്നവർ അവരുടെ അനുഭവത്തിൽ നിന്ന് പറയുമായിരുന്നു.

വയറ്റിൽ വേദന, വിശപ്പില്ലായ്മ, വയറിളക്കം മുതലായ ഉദര രോഗങ്ങൾക്കും മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനകൾക്കും തിന ഔഷധാഹാരമാണ്. പ്രോട്ടീനും ഇരുമ്പും ധാരാളം ഉള്ളതിനാൽ വിളർച്ചക്കും വളരെ നല്ലതാണ്.

നാര് (ഫൈബർ) കൂടുതൽ അടങ്ങിയതിനാൽ മലബന്ധം അകറ്റാൻ ഇത് നല്ല ഭക്ഷണമാണ്. ഹൃദ്രോഗം, വിളർച്ച, പൊണ്ണത്തടി, സന്ധിവാതം, രക്തസ്രാവം, പൊള്ളൽ എന്നിവ ഭേദമാക്കാൻ തിന കഴിക്കുന്നത് ഉത്തമമാണ്.

ശ്വാസകോശ കോശങ്ങൾ വൃത്തിയാക്കപ്പെടുന്നതിനുള്ള പ്രത്യേക കഴിവ് തിന അരിക്കുണ്ട്. അതിനാൽ ശ്വാസകോശത്തിലെ ക്യാൻസറിനുള്ള അടിസ്ഥാന ഭക്ഷണമാണ് തിന. ചില തരം ത്വക്ക് രോഗങ്ങൾ, വായിലെ കാൻസർ, വയറിലെ അർബുദം, പാർക്കിൻസൺസ് രോഗം, ആസ്ത്മ എന്നിവയിൽ നിന്ന് മുക്തി നേടാൻ തിന അരിക്കൊപ്പം കോഡോ മില്ലറ്റ് (വരഗ്) കഴിക്കുന്നത് പ്രയോജനപ്രദമാണ്.

English Summary: Foxtail miillet can improve lung capacity

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds