കുടംപുളി മാഹാത്മ്യം

Saturday, 19 May 2018 02:28 PM By KJ KERALA STAFF
കുടംപുളിയിട്ട മീൻ കറിയെ മലയാളിക്ക് മറക്കാനാവില്ല അത്രക്കുണ്ട് കുടംപുളിയുടെ രുചി. മീൻ കറി മാത്രമല്ലപച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളന്പുളിയേക്കാൾ ആരോഗ്യകരമായി  ആയുർവ്വേദം പോലുംകുടംപുളിയാണ് നിഷ്കർഷിക്കുന്നത്. കേരളത്തിൽ വിവിധയിനം കുടംപുളികൾ കണ്ടെത്തിയിട്ടുണ്ട് സ്വാഭാവികമായിവളർന്നുവരുന്ന കുടം പുളി മരങ്ങളെയാണ് നമ്മൾ പുളിക്കായി ആശ്രയിക്കാറ്. 

തൈമുളപ്പിച്ചു ആൺ പെൺ ജാതിയോതിരിച്ചറിഞ്ഞു കായ്  ഉണ്ടായിത്തുടങ്ങാൻ വർഷങ്ങളോളം എടുക്കുമെന്നതിനാലാണ് കുടംപുളി ഒരു വ്യാപക കൃഷിരീതിയായി വളർന്നു വരാതിരിക്കാൻ കാരണം. പെട്ടന്ന് കായ്ക്കുന്ന ഒട്ടുതൈകൾ വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമായിരണ്ടു വർഷം കൊണ്ട് കായ്ച്ചുതുടങ്ങുന്ന ഒട്ടുതൈകൾ  കൃഷിചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ ഏറിയിട്ടുണ്ട്.

ഏതുകാലത്തും300 രൂപയിൽ കുറയാത്ത വില കുടംപുളിക്കു മാർക്കറ്റിൽ ലഭിക്കുന്നുണ്ട് തിനാൽ തന്നെ കുടംപുളിക്കൃഷി ഒരിക്കലുംനഷ്ടമാകില്ല. കുരുമുളപിച്ചു ഉണ്ടാകുന്ന തൈകൾ മൂന്ന് വർഷത്തിൽ പൂവിടുമെങ്കിലും 8  ഓ 10 ഓ വര്ഷമെടുത്താണ് നല്ല വിളവ്തരിക. ഒരു കുടംപുളി മരത്തിനു 100 വര്ഷം വരെ ആയുസ്സുണ്ടാകും. ഇനമനുസരിച്ചു തൈകൾക്കു 100 മുതൽ 200 ഗ്രാം വരെതൂക്കമുണ്ടാകും.

ഡിസംബർ മുതൽ  മാർച്ച് വരെയാണ് കുടംപുളി പൂവിടുന്നകാലം ജൂൺ മുതൽ കായ്കൾ  പാകമായിത്തുടങ്ങും  പഴുത്ത കുടംപുളി കൈകൊണ്ടു ഉടച്ചു ഉള്ളിലെ കുരുകളഞ്ഞു വെയിലത്തോ പുകകൊള്ളിച്ചോ ഉണ്ടാക്കിയെടുക്കാം. ഒരു കിലോ കുടംപുളി തോട് ഉണക്കിയാൽ 400 ഗ്രാം പുളി ലഭിക്കും. ഉണങ്ങിയ  കുടമ്പുളി ഉപ്പും വെളിച്ചെണ്ണയും പുരട്ടിയാല് സൂക്ഷിച്ചു വയ്ക്കുക . പുളിക്ക് മാർദ്ദവം ലഭിക്കുന്ന്നതിനാണ് ഉപ്പും വെളിച്ചെണ്ണയും പുരട്ടുന്നത്   നന്നായി ഉണക്കിയശേഷം മണ്കലങ്ങളില് ആക്കി വയ്ക്കുകയാണെങ്കിൽ വളരെക്കാലം ഗുണമേന്മ നഷ്ടപ്പെടാതെ കേടുകൂടാതെ ഉപയോഗിക്കാം.. 

-- 

REGARDS,
SREEJA S NAIR

CommentsMore from Health & Herbs

ചോളം പോഷകകലവറ

ചോളം പോഷകകലവറ  ആരോഗ്യകരമായ വിഷലിപ്തമല്ലാത്ത ആഹാരം എന്ന ബോധതോടൊപ്പം മലയാളികളിലേക്ക് തിരിച്ചുവന്ന ആഹാരമാണ് മില്ലെറ്സ് അഥവാ ചെറു ധാന്യങ്ങൾ.

October 20, 2018

ചെറുതേന്‍ ഗുണങ്ങള്‍

 ചെറുതേന്‍ ഗുണങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യ ഔഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.

October 15, 2018

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം പൂക്കള്‍ അലങ്കാരത്തിനും സൗന്ദര്യസംരക്ഷണത്തിനും സൗരഭ്യത്തിനും ആരാധനയ്ക്കും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉപയോഗപ്പെടുത്താം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ ശരാശരി 25 ശതമാനമെങ്കിലും ഒരു വ…

October 03, 2018


FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.