നമ്മൾ ഏറ്റവും സാധാരണമായ കഴിക്കുന്ന കൊഴുപ്പ് രൂപമാണ് വെണ്ണയും നെയ്യും. നെയ്യും വെണ്ണയും കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പോഷകാഹാര വിദഗ്ധർ കൊഴുപ്പുകളും ഉൾപ്പെടുന്ന, എല്ലാ മാക്രോ ന്യൂട്രിയന്റുകളും മതിയായ അളവിൽ കഴിക്കാൻ എപ്പോഴും നിർദ്ദേശിക്കുന്നു. നെയ്യും വെണ്ണയും ഒരേ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്ന് നമ്മുക്ക് അറിയാം.
പശു നെയ്യ്
പശു നെയ്യ്, ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് വ്യക്തികളിൽ മറ്റെന്തിനേക്കാളും കൂടുതൽ ആരോഗ്യവാനായിരിക്കാൻ കഴിയുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നെയ്യിന് ഏകദേശം 252 ഡിഗ്രി സെൽഷ്യസ് സ്മോക്കിംഗ് പോയിന്റ് ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇത് ഉയർന്ന ചൂടുള്ള പാചകത്തിന് നല്ല തിരഞ്ഞെടുപ്പാണ്. വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾ വറുക്കാൻ, വെണ്ണയേക്കാൾ നല്ലത് നെയ്യായാണ്. നെയ്യ് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഗുണമെന്തെന്നാൽ, ഇതിൽ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിനും തലച്ചോറിനും ഗുണകരമാക്കുന്നത് അതിലടങ്ങിയ ബ്യൂട്ടിറേറ്റിന്റെ സാന്നിധ്യമാണ്. ഒമേഗ 3യ്‌ക്കൊപ്പം വിറ്റാമിൻ എ, ഡി, ഇ, എൻ, കെ എന്നിവയും നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വെണ്ണ
വെണ്ണയിൽ, 176 ഡിഗ്രി സെൽഷ്യസ് സ്മോക്കിംഗ് പോയിന്റ് ആണുള്ളത്, ഇത് കുറവാണ്. വെണ്ണ ചൂടാക്കുമ്പോഴെല്ലാം അത് വിഷ സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നു. അത് ഭക്ഷണത്തിലേക്ക് കലരുന്നു, അതിനാൽ, ബ്രഡ് ടോസ്റ്റുകളിൽ വെണ്ണ പുറമെ പുരട്ടാം, അതോടൊപ്പം ഭക്ഷ്യ വസ്തുക്കൾ വെണ്ണയിൽ വറുക്കുന്നത് ഒഴിവാക്കാം. എന്തെങ്കിലും വറുക്കുന്നതിനു പകരം വെണ്ണ കൂടുതലായി പുറമെ പുരട്ടി ഉപയോഗിക്കുന്നത് പരിഗണിക്കാം. നെയ്യ് നൽകുന്ന എല്ലാ ആരോഗ്യ ഗുണങ്ങളും വെണ്ണയിലുണ്ട്. സ്മോക്കിംഗ് പോയിന്റുകൾ കൂടാതെ, ഇവ രണ്ടും തമ്മിലുള്ള മറ്റൊരു വ്യത്യാസം വെണ്ണയിൽ അൽപ്പം കലോറി കുറവാണ് എന്നതാണ്. നെയ്യിൽ ഒരു ഗ്രാമിൽ ഒമ്പത് കലോറിയും, വെണ്ണയിൽ ഏഴ് കലോറിയും അടങ്ങിയിട്ടുണ്ട്.
നെയ്യോ വെണ്ണയോ ഭക്ഷണത്തിൽ ഉപയോഗിച്ചാലും, ഇത് രണ്ടും മിതമായ അളവിൽ കഴിക്കുന്നത് ഉറപ്പാക്കണമെന്ന് പോഷകാഹാര വിദഗ്ധർ ഉപദേശിക്കുന്നു, കാരണം ഇവ രണ്ടിലും ഉയർന്ന അളവിൽ പൂരിതമാകുകയും, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Constipation: മലബന്ധം അകറ്റാൻ ഈ പഴം കഴിക്കാം!
Pic Courtesy: Pexels.com
Share your comments