MFOI 2024 Road Show
  1. Health & Herbs

ക്യാൻസർ അടക്കമുള്ള പല രോഗങ്ങളേയും പ്രതിരോധിക്കാൻ ഇഞ്ചിക്ക് കഴിയും!

അടുക്കളയിലെ സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് ഇഞ്ചി. മിക്ക വിഭവങ്ങളിലെയും ഒരു ചേരുവയാണിത്. ഇഞ്ചി ചേർക്കുന്നത് വിഭവങ്ങളുടെ സ്വാദ് മാത്രമല്ല, ഇത് കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്. ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ കുറിച്ച് നോക്കാം.

Meera Sandeep
Health benefits of Jinger
Health benefits of Jinger

അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് ഇഞ്ചി.  മിക്ക വിഭവങ്ങളിലെയും ഒരു ചേരുവയാണിത്.  ഇഞ്ചി ചേർക്കുന്നത് വിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുക മാത്രമല്ല, ഇത് കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.  ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ കുറിച്ച് നോക്കാം.

- ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും കാരണം ഇഞ്ചി മെറ്റബോളിസം വർദ്ധിപ്പിക്കാനും, വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.

- ഇതിലെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മെച്ചപ്പെട്ട മെമ്മറിക്കും വൈജ്ഞാനിക പ്രവർത്തനത്തിനും കാരണമാകും.

- ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.  ഇൻസുലിൻ സംവേദനക്ഷമത, ലിപിഡ് പ്രൊഫൈലുകൾ എന്നിവയിലും ഇഞ്ചി ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

- രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി തുടങ്ങിയ സാധാരണ രോഗങ്ങളെ തടയാനും സഹായിക്കുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്.

- പേശീ വേദനകൾക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഇഞ്ചി കഴിച്ചാലുടനെ വേദന മാറുമെന്ന് കരുതേണ്ട. കാലക്രമേണ മാത്രമേ വേദനക്ക് ശമനം ലഭിക്കൂ. ഇഞ്ചി കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുന്നവർക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് പേശീവേദന കുറവാണെന്ന് പഠനം പറയുന്നു.

- വായിലുണ്ടാവുന്ന വരൾച്ച ഇല്ലാതാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.

- സ്ഥിരമായി ഇഞ്ചി പലരീതിയിൽ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ശരീരത്തിൽ ബ്ലഡ് ഷുഗർ കുറവായിരിക്കും എന്നാണ് പറയുന്നത്. നല്ല ഉയർന്ന ബ്ലഡ് ഷുഗർ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാൽ അയാളുടെ ഷുഗർ ലെവൽ നോർമൽ ലെവലിൽ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റിൽ ഇഞ്ചി നെല്ലിക്കാ ജ്യൂസായോ അല്ലെങ്കിൽ ഇഞ്ചി നീര് തേനിൽ ചാലിച്ചോ കഴിക്കാവുന്നതാണ്.

- ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാർഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ച്ഇതിൽ ഉപ്പും ചേർത്ത് ഉരുട്ടി വായിൽ ചവയ്ക്കാതെ വിഴുങ്ങുന്നത് അസിഡിറ്റി ഒഴിവാക്കി ദഹനം നല്ലരീതിയിൽ ആക്കുവാന് സഹായിക്കും. അല്ലെങ്കിൽ ഇഞ്ചിനീര് കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നചതിന് നല്ലതാണ്.

- ദിവസേന നിശ്ചിത അളവിൽ ഇഞ്ചി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

- ഇഞ്ചി ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം ആധികാരികമാണെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

- കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛർദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്.

- ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാൽ വാതത്തിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ അകറ്റാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കഴിക്കുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ഉത്തമമാണ്.

 - ഇഞ്ചി ശരീരത്തിന് ഷിഗെല്ല ബാക്ടീരിയ, ഇ.കോളിയുടെ വളർച്ച, ആർഎസ് വി പോലുള്ള വൈറസുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകും.

English Summary: Ginger can fight many diseases including cancer!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds