സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം അഥവാ മെൻസസ്. ഇത് ചിലവർക്ക് വളരെ അസ്വസ്ഥവും വേദനാജനകവുമാണ്. ആർത്തവ വേദനയെ ഡിസ്മെനോറിയ (dysmenorrhoea) എന്നാണ് പറയുന്നത്. മറ്റൊന്നും ചെയ്യാൻ പറ്റാത്ത വിധം വേദനയാണ് ഇതിന് അനുഭവപ്പെടുക. ആർത്തവ വേദനയ്ക്ക് പുറമേ നടുവേദന, ഓക്കാനം, തലവേദന എന്നിവയൊക്കെ അനുഭവപ്പെടാം.
എന്നാൽ എന്താണ് ഇതിൻ്റെ പരിഹാരം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഇത്തരത്തിലുള്ള വേദന കുറയ്ക്കാനുള്ള വഴികൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ട്.
അതാണ് ഇഞ്ചി. ആർത്തവ വേദന കുറയ്ക്കുന്നതിന് പല തരത്തിൽ ഇഞ്ചി ഉപയോഗിക്കാം. നിങ്ങൾക്ക് ഇഞ്ചിച്ചായ ഉണ്ടാക്കി കുടിക്കാം അല്ലെങ്കിൽ ഇഞ്ചി വെള്ളം ഉണ്ടാക്കി കുടിക്കാം. ഇനി ഇഞ്ചിയും തേനും ഒരുമിച്ച് കഴിക്കാം.
സവിശേഷ ഗുണങ്ങൾ അടങ്ങിയ ഇഞ്ചി
ഇഞ്ചിയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വയറ് വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചിച്ചായ ജിഞ്ചർ ടീ
വൈറ്റമിൻ സി, മഗ്നേഷ്യം, ലവണങ്ങൾ എന്നിവയുടെ കലവറയാണ് ഇഞ്ചിച്ചായ. ഇത് ഓക്കാനം, ഛർദ്ദി എന്നിങ്ങനെ തുടങ്ങുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ്. സന്ധി വേദനയ്ക്ക് ഇത് വളരെ നല്ലതാണ്.
ഇതിലെ സ്വാഭാവികമായ ചൂട് ഗർഭാശയത്തിലെ സമ്മർദ്ദമുള്ള പേശികൾക്ക് ആശ്വാസം നൽകുന്നു, മാത്രമല്ല വീക്കവും, ക്ഷീണവും ഒഴിവാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും നല്ലതാണ് ഇത്, ക്രമ രഹിതമായ ആർത്തവത്തിനും ഇത് വളരെ നല്ലതാണ്.
ആർത്തവത്തിൻ്റെ പ്രശ്നങ്ങൾക്ക് ഇഞ്ചി ചെറിയതായി അരിഞ്ഞ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്, മാത്രമല്ല ഇത് ദഹനത്തിനും സഹായിക്കുന്നു.
പ്രതിദിനം 3 അല്ലെങ്കിൽ 4 ഗ്രാം ഇഞ്ചി സത്ത് കഴിക്കുന്നത് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. എന്നാൽ അമിതമായി കഴിക്കുന്നത് വയറിനെ പ്രകോപിപ്പിക്കുന്നതിനും കാരണമാകുന്നു.
എങ്ങനെ ഇഞ്ചി ചായ തയ്യാറാക്കാം
ചെറിയതായി ഇഞ്ചി അരിഞ്ഞ് എടുക്കുക, ഒരു പാനിൽ അരിഞ്ഞെടുത്ത ഇഞ്ചി, ചായപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക, ഇത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. നിങ്ങൾക്ക് ഇത് ദിവസവും കുടിക്കാം.
ഇഞ്ചി വെള്ളം തയ്യാറാക്കാം
പാനിലേക്ക് അരിഞ്ഞെടുത്ത ഇഞ്ചി, വെള്ളമൊഴിച്ച് തിളപ്പിക്കുക, ഇത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി നീര്
ആർത്തവ വേദനയ്ക്കുള്ള ഉത്തമ ഉദാഹരണമാണ് ഇഞ്ചി നീര്, നന്നായി ചതച്ചെടുത്ത ഇഞ്ചിയിൽ നിന്ന് നീര് പിഴ്ഞ്ഞ് എടുക്കുക. അത് ഊറാൻ വെക്കുക. ശേഷം ഉപ്പിട്ട് നിങ്ങൾക്ക് കഴിക്കാം.
മിതമായ് അളവിൽ എപ്പോഴും കഴിക്കാൻ ശ്രദ്ധിക്കുക.
Share your comments