1. Health & Herbs

സ്വർണപാൽ നാളെയുടെ സൂപ്പർഫൂഡ്

സ്വർണ പാൽ എന്ന പേരുകേട്ടാൽ തെറ്റിദ്ധരിക്കേണ്ട ഇതിൽ സ്വർണം ഒരു തരിപോലും ചേർന്നിട്ടില്ല എന്നാൽ സ്വർണത്തേക്കാളേറെ മതിക്കുന്ന ഗുണങ്ങൾ ആണ് ഇതിനുള്ളത്.

KJ Staff
turmeric

സ്വർണ പാൽ എന്ന പേരുകേട്ടാൽ  തെറ്റിദ്ധരിക്കേണ്ട ഇതിൽ സ്വർണം ഒരു തരിപോലും ചേർന്നിട്ടില്ല എന്നാൽ സ്വർണത്തേക്കാളേറെ മതിക്കുന്ന ഗുണങ്ങൾ ആണ് ഇതിനുള്ളത്. പണ്ട് മുതൽതന്നെ ഭാരതത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന മഞ്ഞളും പാലുംചേർത്ത ‘ഹാൽദിദൂത്‘ എന്നറിയപ്പെട്ടിരുന്ന ആരോഗ്യ പാനിയത്തിന്റെ പരിഷ്‌കൃത രൂപമാണ് സ്വർണ പാൽ. പച്ചമജൽ നീരും പാലും അഭിരുചിക്കനുസരിച്ചു മറ്റു സുഗന്ധവ്യഞ്ജനങ്ങളോ ചേർത്ത് സുവർണ പാൽ തയ്യാറാക്കാം.


golden milk

പാലും പാലുൽപ്പന്നങ്ങളും ചരിത്രാതീത കാലം മുതൽക്കേ നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ് . പാലിന്റെ ഗുണങ്ങളെ കുറിച്ച് ആർക്കും അജ്ഞതയുണ്ടാകില്ല പാലിൽ പല കൂട്ടുകളും ചേർത്ത് കഴിക്കുന്ന പതിവ് നമുക്കുണ്ട് . അതുപോലെതന്നെയാണ് മഞ്ഞൾ മഞ്ഞളിന്റെ ഉപയോഗത്തെ പറ്റി ഭാരതിയാരോട് വിവരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ആയുർവ്വേദം എന്ന ചികിത്സാപാരമ്പര്യത്തിലെ അടിസ്ഥാനമരുന്നുകളിൽ പ്രധാനസ്ഥാനമാണ് മഞ്ഞളിന്. അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രധിവിധി എന്നത് കൊണ്ടുതന്നെയാണ് അടുക്കളയിലും മഞ്ഞളിന് പ്രഥമ സ്‌ഥാനം നൽകിയിരിക്കുന്നത് .പാലും മഞ്ഞളും ചേർത്ത് കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്. പരമ്പരാഗതമായി തുടർന്നുവന്നിരുന്ന ഒരു ശീലമാണിത്. പലകാര്യങ്ങളിലും പഴമയുടെ നന്മകൾ പകർത്താൻ ശ്രമിക്കുന്ന നമ്മൾക്ക് വളരെ ഫലപ്രദമായ ഒരു ആരോഗ്യപാനീയം തന്നെയാണിത്.

English Summary: golden milk

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds