1. Health & Herbs

കച്ചോലം കൃഷിചെയ്യാം

ഔഷധ സസ്യകൃഷിയിൽ പേരുകേട്ടതും എന്നാൽ അധികമാരും പരീക്ഷിക്കാത്തതുമായ ഒരു സുഗന്ധ വിളയാണ് കച്ചോലം. ഇഞ്ചിയുടെ വർഗ്ഗത്തിൽ പെടുന്ന കച്ചോലം കച്ചൂരം എന്ന പേരിലും അറിയപെടുന്നുണ്ട്.

KJ Staff
kacholam
ഔഷധ സസ്യകൃഷിയിൽ പേരുകേട്ടതും എന്നാൽ അധികമാരും പരീക്ഷിക്കാത്തതുമായ ഒരു സുഗന്ധ വിളയാണ് കച്ചോലം. ഇഞ്ചിയുടെ വർഗ്ഗത്തിൽ പെടുന്ന കച്ചോലം  കച്ചൂരം എന്ന പേരിലും അറിയപെടുന്നുണ്ട്. കർപ്പൂരത്തിന്റെ രുചിയുള്ള കച്ചോലം.ഔഷധ നിർമാണത്തിനും സുഗന്ധ തൈല നിര്മാണത്തിനുമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അശ്വഗന്ധാദി ചൂര്‍ണ്ണം,കച്ചൂരാദി ചൂർണം  നാരായ ചുര്‍ണ്ണം, ഹിഗുപചാദിചൂര്‍ണ്ണം എന്നിവയുടെ നിർമാണത്തിന് കച്ചോലം  പ്രധാന ചേരുവയാണ് 
നിലത്തു പടർന്നു വളരുന്ന കച്ചോലം കടുംപച്ച നിറത്തിൽ വൃത്താകൃതിയിൽ ഉള്ള  ഇലകളോടും ഇളം വയലറ്റ് നിറമുള്ള പൂക്കളോടും  കൂടെ കാണാൻ മനോഹരമാണ്. ആകർഷകമായ കച്ചോലത്തെ ചിലർ പൂന്തോട്ടത്തിലും നാടാറുണ്ട്.കച്ചോലം നട്ടാൽ  8 മാസം കൊണ്ട്  വിളവെടുക്കാം. പല ആയുർവേദ കമ്പനികളും നല്ലവിലനൽകി കർഷകരിൽ നിന്നും കച്ചോലം എടുക്കാറുണ്ട്. അതിനാൽ തന്നെ കച്ചോലം കൃഷി വളരെ ആദായകരമായിക്കൊണ്ടിരിക്കയാണ് . ശ്വാസ സംബന്ധവും ദഹനസംബന്ധവുമായ അസുഖങ്ങൾക്ക് മികച്ച പ്രതിവിധിയാണ് കച്ചോലം.
kacholam
കസ്തൂരി, രജനി എന്നിവ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കച്ചോലം ഇനങ്ങളാണ് . ഇഞ്ചി മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നതുപോലെ തന്നെയാണ് കച്ചോലത്തിന്റെ കൃഷി രീതിയും.മഴയ്ക്ക് മുൻപുള്ള വേനല്ക്കാലമാണ് കൃഷിചെയ്യാൻ യോജിച്ച സമയം.  എല്ലുപൊടിയും ചാണകവും ചേർത്തിളക്കിയ മണ്ണിൽ തവാരണകൾ ഉണ്ടാക്കിയാണ് വിത്തുകൽ നടേണ്ടത്. കിഴങ്ങുകൾ  ആണ് നടീൽ വസ്തു.നട്ടതിനു ശേഷം പുതയിട്ടു കൊടുക്കണം കുറച്ചു മഴക്കാലത്തോടെ  ഇലകളും പൂക്കളും വളർന്നുവരികയും  കുറച്ചു  മാസങ്ങൾ  കഴിഞ്ഞാൽ അവ ഉണങ്ങി പോകുകയും ചെയ്യും. ഇലകൾ ഉണങ്ങിക്കഴിഞ്ഞാൽ കിഴങ്ങുകൾ വിളവെടുപ്പിനു  പാകമായി എന്നാണർത്ഥം.  വിളവെടുത്ത കച്ചോലം മഞ്ഞൾ പോലെ നന്നായി കഴുകി അറിഞ്ഞു ഉണക്കി വിൽക്കാവുന്നതാണ് .       
English Summary: Kacholam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds