അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങൾക്ക് ഒരു സന്തോഷ വാർത്ത. അവർക്ക് ,ഇനി പരീക്ഷിക്കാം ഗോൾഡൻ പൊട്ടറ്റോ. വികസിത രാജ്യങ്ങളിലെ ജനങ്ങളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ഉയര്‍ന്ന പോഷക ഗുണമുള്ള ഉരുളക്കിഴങ്ങ് ഗവേഷകർ വികസിപ്പിച്ചെടുത്തു. ഈ പരീക്ഷണ ഉരുളക്കിഴങ്ങിൽ വിറ്റാമിന്‍ എ യുടേയും ഇ യുടേയും ഗുണമുണ്ട്.
ഏഷ്യന്‍, ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ പ്രധാനഭക്ഷണമാണ്ഉരുളക്കിഴങ്ങ്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഉരുളക്കിഴങ്ങ് ആണ്. ഇവിടങ്ങളിലുള്ളവര്‍ക്ക് വിറ്റാമിന്‍ എ യുടേയും ഇ യുടേയും കുറവ് ഇല്ലാതാക്കാൻ പരീക്ഷണ ഉരുളക്കിഴങ്ങിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് സ്വര്‍ണ ഉരുളക്കിഴങ്ങ് വികസിപ്പിച്ചിട്ടുള്ളത് . കാഴ്ചശക്തി, പ്രതിരോധശേഷി, ശരീര വളര്‍ച്ച, പ്രത്യുല്‍പ്പാദന ശക്തി എന്നിവയ്ക്ക് സഹായിക്കുന്ന വിറ്റാമിന്‍ എ യുടെ അളവ് വര്‍ധിപ്പിക്കാന്‍ ഈ ഉരുളക്കിഴങ്ങ് ഭക്ഷണമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് പറയുന്നത്.

കുട്ടികള്‍ക്ക് ആവശ്യമായ 42 ശതമാനം വിറ്റാമിന്‍ എ സ്വര്‍ണ്ണ ഉരുളക്കിഴങ്ങിലൂടെ ലഭിക്കും. കൂടാതെ 34 ശതമാനം വിറ്റാമിന്‍ ഇയും ലഭിക്കും. സ്ത്രീകള്‍ 150 ഗ്രാം സ്വര്‍ണ പൊട്ടറ്റോ കഴിച്ചാല്‍ അവര്‍ക്ക് ആവശ്യമായ 15 ശതമാനം വിറ്റാമിന്‍ എയും 17 ശതമാനം വിറ്റാമിന്‍ ഇയും ലഭിക്കും.
എട്ട് ലക്ഷത്തിലധികം പേര്‍ ഉരുളക്കിഴങ്ങിനെ പ്രധാന ഊര്‍ജസ്രോതസ്സാക്കുന്നുണ്ടെങ്കിലും ഇതില്‍ നിന്ന് ആവശ്യമായ വിറ്റാമിന്‍ ലഭിക്കുന്നില്ലെന്നാണ് യൂണിവേഴ്സിറ്റി പ്രൊഫസറായ മാര്‍ക് ഫൈലിംഗ് പറയുന്നത്. എന്നാല്‍ സ്വര്‍ണ്ണ പൊട്ടറ്റോ ഇതിനെല്ലാം പരിഹാരമാകും എന്ന് ഗവേഷകര്‍ പറയുന്നു.
Share your comments