<
  1. Health & Herbs

പച്ച, കറുപ്പ്, ചുവപ്പ് നിറത്തിലുള്ള മുന്തിരിയിൽ, ഏറ്റവും ആരോഗ്യകരമായത് ഏതാണ്?

ലോകമെമ്പാടുമുള്ള പഴങ്ങളിൽ വളരെ പ്രശസ്തമായ പഴമാണ് മുന്തിരി, വ്യത്യസ്ത ഇനങ്ങളിൽ വരുന്ന മുന്തിരികൾക്ക് ഓരോന്നിനും വ്യത്യസ്തമായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. മുന്തിരികളും പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെകിലും നിറത്തിനനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.

Raveena M Prakash
Green, black or red grapes: Know which is the healthiest of them all
Green, black or red grapes: Know which is the healthiest of them all

ലോകമെമ്പാടുമുള്ള പഴങ്ങളിൽ വളരെ പ്രശസ്തമായ പഴമാണ് മുന്തിരി, വ്യത്യസ്ത ഇനങ്ങളിൽ വരുന്ന മുന്തിരികൾക്ക് ഓരോന്നിനും വ്യത്യസ്തമായ രുചിയും പോഷക ഗുണങ്ങളുമുണ്ട്. മുന്തിരികൾ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെകിലും നിറത്തിനനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. മുന്തിരി, ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. ഇതിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
മുന്തിരി കഴിക്കുന്നത് ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ഗുണകരമാണെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. 

വിവിധതരം മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ:

1. പച്ച മുന്തിരി:

വെള്ള അല്ലെങ്കിൽ മഞ്ഞ മുന്തിരി എന്നും അറിയപ്പെടുന്നവായാണ് പച്ച നിറത്തിലുള്ള മുന്തിരികൾ, ആളുകൾ ഏറ്റവും കൂടുതലായും,  ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഇനം കൂടിയാണ്, പച്ച നിറത്തിൽ കാണപ്പെടുന്ന മുന്തിരികൾ. ഒരു കപ്പ് പച്ച മുന്തിരിയിൽ ഏകദേശം 104 കലോറി, 1.4 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയുടെ വളരെ നല്ല ഉറവിടം കൂടിയാണ് പച്ച മുന്തിരിയെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തെയും, ചർമ്മത്തിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്ന ഒരു വളരെ നല്ല ആന്റിഓക്‌സിഡന്റാണ്. അതേസമയം രക്തം കട്ടപിടിക്കുന്നതിലും, എല്ലുകളുടെ ആരോഗ്യത്തിലും വിറ്റാമിൻ കെ വളരെ നിർണായക പങ്ക് വഹിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പൊട്ടാസ്യം വളരെ പ്രധാനമാണ്. ഇതെല്ലാം, പച്ച മുന്തിരിയിൽ ധാരാളമായി കാണപ്പെടുന്നു.

2. കറുത്ത മുന്തിരി:

കറുത്ത നിറത്തിൽ കാണപ്പെടുന്ന ഈ മുന്തിരി, പർപ്പിൾ മുന്തിരി എന്നും അറിയപ്പെടുന്നു, ആഴത്തിലുള്ള നിറമുള്ള മധുരവും, വളരെ സ്വാദുള്ളതമായ മുന്തിരിയാണിത്. ഇതിൽ ഉയർന്ന അളവിൽ ടാനിൻ സാന്നിധ്യം കാണപ്പെടുന്നതിനാൽ, ഇവ പലപ്പോഴും റെഡ് വൈൻ ഉൽപാദനത്തിനു ഉപയോഗിക്കുന്നു, ഇത് വീഞ്ഞിന് സവിശേഷമായ രുചി നൽകുന്നു. ഒരു കപ്പ് കറുത്ത മുന്തിരിയിൽ ഏകദേശം 104 കലോറി, 1.1 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. പച്ച മുന്തിരിയ്ക്ക് സമാനമായി വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ വളരെ നല്ല ഉറവിടമായതിനാൽ കറുത്ത മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കറുത്ത മുന്തിരിയിൽ റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്, ഇതിനു നിരവധി ഗുണങ്ങളുണ്ട്. ശരീരത്തിലുണ്ടാവുന്ന വീക്കം കുറയ്ക്കുക, ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുക, കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുന്നു, ഇതെല്ലാം ഇതിന്റെ ഗുണങ്ങളായി അറിയപ്പെടുന്നു. 

3. ചുവന്ന മുന്തിരി:

ചുവന്ന നിറത്തിലുള്ള മുന്തിരി, ക്രിംസൺ, ബർഗണ്ടി മുന്തിരി എന്നും അറിയപ്പെടുന്നു, ഇതിന് മധുരവും ചെറുതായി എരിവുള്ളതുമായ സ്വാദുണ്ട്, അവ സാധാരണയായി ഫ്രൂട്ട് സലാഡുകൾ, ജാം, ജെല്ലി എന്നിവ നിർമിക്കാനായി ഉപയോഗിക്കുന്നു. കറുത്ത മുന്തിരിയ്ക്ക് സമാനമായ റെഡ് വൈൻ നിർമ്മാണത്തിലും ഇവ ഉപയോഗിച്ചു വരുന്നു. ഒരു കപ്പ് ചുവന്ന മുന്തിരിയിൽ ഏകദേശം 104 കലോറി, 1.1 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കറുത്ത മുന്തിരിയ്ക്ക് സമാനമായി വിറ്റാമിൻ സി, വിറ്റാമിൻ കെ, റെസ്‌വെറാട്രോൾ എന്നിവയുടെ വളരെ നല്ല ഉറവിടം കൂടെയാണ് ചുവന്ന മുന്തിരി.

ഏത് നിറത്തിലുള്ള മുന്തിരിയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്?

മൂന്ന് ഇനം മുന്തിരികളിലും, സമാനമായ പോഷക ഗുണങ്ങൾ കാണപ്പെടുന്നു, കറുത്ത മുന്തിരിയിലും ചുവന്ന മുന്തിരിയിലും റെസ്‌വെറാട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പച്ച മുന്തിരിയിൽ നിന്ന് ഈ മുന്തിരികളെ വ്യത്യസ്തമാക്കുന്നു. കറുപ്പും ചുവപ്പും മുന്തിരിയിൽ ഫിനോളിക് ആസിഡ്, ഫ്ലേവനോയിഡ്, റെസ്‌വെറാട്രോൾ എന്നിങ്ങനെ മൂന്ന് തരം പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, ചിലതരം കാൻസറുകളിൽ നിന്നുള്ള സംരക്ഷണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നവയാണ്, അതിനാൽ, കറുത്ത മുന്തിരിയും ചുവന്ന മുന്തിരിയും പച്ച മുന്തിരിയേക്കാൾ അൽപ്പം കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്നവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങ കഴിക്കാം..

Pic Courtesy: Pexels.com

English Summary: Green, black or red grapes: Know which is the healthiest of them all

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds