ഈയിടെ വിപണിയിൽ ഏറ്റവും കൂടുതൽ പ്രചാരംനേടിയ ഒന്നാണ് ഗ്രീൻ ടി . അമിതഭാരമുള്ളവർ ഭാരം കുറക്കാനും ഇല്ലാത്തവർ അമിത വണ്ണത്തെ അകറ്റിനിർത്താനും വളരെ കൂടുതലായി ഗ്രീൻ ടീയെ ആശ്രയിക്കുന്നു.അതിനിടെയാണ് ഗ്രീൻ കോഫിമാർക്കറ്റിലെത്തുന്നത്. അമിതഭാരവും കൊഴുപ്പും നിയന്ത്രിക്കാൻ ഗ്രീൻകോഫിക്ക് കഴിയുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.എന്നാൽ ഇതിലെതത്രത്തോളം സത്യമുണ്ടെന്ന് നമ്മുക്ക് പരിശോധിക്കാം, കാപ്പിപൊടി ഉണ്ടാക്കുന്നത് കാപ്പിക്കുരു വറുത്ത് പൊടിച്ചെടുത്താണ്. ഗ്രീൻ കോഫി എന്നാൽ വറുക്കാത്ത കാപ്പിക്കുരുവാണ്. പച്ചകാപ്പിക്കുരുവിൽ നിന്നുള്ള സത്തും ഗ്രീൻ കോഫി കാപ്സ്യൂളുകളുമാണ് ഇപ്പോൾ വിപണിയിൽ പ്രചാരത്തിലുള്ളത്.
ആന്‍റിഓക്സിഡന്‍റുകളുടെ സാന്നിധ്യമാണ് ഗ്രീൻ കോഫിയെ അമിതവണ്ണക്കാരുടെ പ്രിയങ്കരമാക്കുന്ന ഘടകം.പച്ച കാപ്പിക്കുരുവിൽ ക്ളോറോജെനിക് ആസിഡുകൾ എന്നറിയപ്പെടുന്ന ക്ളോറോജെനിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റിഓക്സിഡന്‍റുകളുടെ ഗുണമുണ്ട്. ആന്‍റിഓക്സിഡന്‍റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും, അമിത ഭാരം കുറക്കാനും സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.കാപ്പിക്കുരു വറുത്തെടുക്കുമ്പോൾ ഇതിലെ ക്ളോറെജെനിക് അംശങ്ങൾ നഷ്ടപ്പെടുന്നതുമൂലം കാപ്പി കുടിക്കുമ്പോൾ ക്ളോറോജെനിക് സംയുക്തങ്ങളുടെ ഗുണഫലം ലഭിക്കില്ല.ഗ്രീൻകോഫിയുടെ പാർശ്വഫലങ്ങൾ എന്തെന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാൽ കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെല്ലാം ഗ്രീൻകോഫി കഴിക്കുന്നതുമൂലം ഉണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ ഗ്രീൻ കോഫി ഭാരം കുറയുമെന്ന് തെളിയിക്കുന്ന ആധികാരികമായ പഠനഫലങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗ്രീൻ കോഫി സത്ത് ഫലവത്താണോ സുരക്ഷിതമാണോ എന്നതു സംബന്ധിച്ചും ആധികാരികമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളു.എന്തായാലും ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക .
Share your comments