1. Health & Herbs

ഗ്രീൻ പീസ് : എല്ലാത്തരം പോഷകങ്ങളും ഒന്നിച്ചടങ്ങിയ ഒരു ശൈത്യകാല പച്ചക്കറി

ശൈത്യകാലങ്ങളിൽ വിളവ് നൽകുന്ന ഒരു പച്ചക്കറിയാണ് ഗ്രീൻ പീസ് (Green peas). രുചിക്കു പുറമെ പോഷകങ്ങളേറെ അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്. സാധാരണയായി, പച്ചക്കറികളില്‍ ചില പോഷകങ്ങൾ മാത്രമായിരിക്കും അടങ്ങിയിട്ടുണ്ടാകുക. എന്നാല്‍, ഗ്രീന്‍ പീസില്‍ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ എ, ബി, സി, ഇ, കെ തുടങ്ങി വിവിധ തരത്തിലുള്ള വിറ്റാമിനുകള്‍ ഉൾപ്പെടുന്നു.

Meera Sandeep
Green peas: A vegetable packed with all kinds of nutrients
Green peas: A vegetable packed with all kinds of nutrients

ശൈത്യകാലങ്ങളിൽ വിളവ് നൽകുന്ന ഒരു പച്ചക്കറിയാണ് ഗ്രീൻ പീസ് (Green peas). രുചിക്കു പുറമെ പോഷകങ്ങളേറെ അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്.   സാധാരണയായി, പച്ചക്കറികളില്‍ ചില പോഷകങ്ങൾ മാത്രമായിരിക്കും അടങ്ങിയിട്ടുണ്ടാകുക. എന്നാല്‍, ഗ്രീന്‍ പീസില്‍ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ എ, ബി, സി, ഇ, കെ തുടങ്ങി വിവിധ തരത്തിലുള്ള വിറ്റാമിനുകള്‍  ഉൾപ്പെടുന്നു. സിങ്ക്, ഫൈബര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഗ്രീന്‍ പീസില്‍ വിവിധതരം ആന്റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും കാണപ്പെടുന്നു.  ഗ്രീന്‍പീസില്‍ കാണപ്പെടുന്ന വിവിധതരം പോഷകങ്ങളും അവയുടെ ഗുണങ്ങളുമാണ് പങ്ക് വെയ്ക്കുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻപീസ് വെറുമൊരു ഭക്ഷണമല്ല; മുഖക്കുരു മുതൽ അൽഷിമേഴ്സിന് വരെ പരിഹാരം

*കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്.  ഗ്രീന്‍ പീസില്‍ കാണപ്പെടുന്ന കരോട്ടിനോയിഡുകളായ (carotenoids) സീയാക്‌സാന്തിന്‍ (zeaxanthin), ലുട്ടീന്‍ (lutein) എന്നിവ തിമിരം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

* പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ തരം ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ പീസ് വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടവുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: തിമിരത്തെ എങ്ങനെ തിരിച്ചറിയാം, വരാതിരിയ്ക്കാൻ എന്തെല്ലാം ചെയ്യാം?

* ഗ്രീന്‍ പീസിൻറെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

* ഗ്രീന്‍ പീസ് ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിച്ച് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കും.  ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ മലബന്ധത്തെ പ്രതിരോധിക്കാന്‍ മികച്ചതാണ്. മാത്രമല്ല പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കാനും ഗ്രീന്‍പീസ് ഉപയോഗപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തെ എളുപ്പമാക്കും തൈര്

* രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ ഗ്രീന്‍ പീസിന് വലിയ പങ്കുണ്ട്. ഇക്കാരണത്താല്‍, ഇത് ശരീരത്തിന് വേഗത്തില്‍ ഊര്‍ജ്ജം നല്‍കുകയും ഓര്‍മ്മ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

* ഗ്ലൈസെമിക് സൂചികയില്‍ ഗ്രീന്‍ പീസിന്റെ സ്ഥാനം വളരെ താഴെയാണ്, അതിനാല്‍ ഇത് രക്തത്തില്‍ പഞ്ചസാര അടിഞ്ഞ് കൂടാന്‍ സഹായിക്കില്ല. ഇതിന് പുറമെ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ നിരവധി അവശ്യ ധാതുക്കളും ഗ്രീന്‍ പീസില്‍ കാണപ്പെടുന്നുണ്ട്. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ വളരെ നല്ലതാണെന്നാണ് കണക്കാക്കപ്പെടുന്നത്.

English Summary: Green peas: A vegetable packed with all kinds of nutrients

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds