ദിവസം ഒരു പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ ഒരു മാസത്തിനുള്ളിൽ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റം സ്വയം തിരിച്ചറിയൂ. വലിയ ഭംഗിയോ ആകർഷണമോ ഇല്ലാത്ത നമ്മുടെ വീട്ടുമുറ്റത്തു ഉണ്ടാകുന്ന ഈ കുഞ്ഞൻ പഴത്തിന്റെ മാന്ത്രിക ശക്തി നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വലിയവിലകൊടുത്തു മുന്തിയ ഇനം പഴങ്ങൾ വാങ്ങികഴിക്കുന്നത് നമ്മൾ ശീലമാക്കിയപ്പോൾ നമുക്കു മാരക വിഷങ്ങളും അനുബന്ധ രോഗങ്ങളും കൂടെ കിട്ടുകയാണുണ്ടായത്. ഇനി ഈ ശീലം നിർത്താം മാർക്കറ്റിൽ ലഭിക്കുന്ന നാടൻ പേരയ്‌ക്കയോ അല്ലെങ്കിൽ വീട്ടുവളപ്പിൽ നിന്ന് ലഭിക്കുന്നതോ ആയ പേരയ്ക്കകളോ കഴിക്കൂ പോക്കറ്റിനും ശരീരത്തിനും അത് ഗുണം ചെയ്യും.
ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക. വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്ന ഫലമാണിത് മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും. വാഴപ്പഴം, ആപ്പിൾ, ഓറഞ്ച് കാരറ്റ് എന്നിവയിൽ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും പേരയ്ക്കയിലും ധാരാളമുണ്ട്. ഗുണകരമായ ഫൈബർ ധാരാളം അടങ്ങിയ പഴമാണ് പേരക്ക പ്രമേഹത്തെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും അണുനാശകമായും പേരയ്ക്ക പ്രവർത്തിക്കുന്നു.ദഹന പ്രക്രിയ വേഗത്തിലാക്കും ഗർഭിണികൾക്കും. പേരയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണു.പൊണ്ണത്തടി കുറയ്ക്കാനും അത്യുത്തമം മറ്റു പഴകളേക്കാൾ പഞ്ചസാരയുടെ അളവും ഇതിൽ കുറവാണു
പേരമരത്തിന്റെ കായ മാത്രമല്ല ഇലയും ഔഷധമൂല്യമുള്ളതാണ്.ചുമയും കഫക്കെട്ടും പിടിപെട്ടവര്‍ പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയും ചെയ്താല്‍ ശമനം കിട്ടുമെന്നത് നമ്മുടെ നാട്ടറിവാണ്. ഇത്രയും ഗുണങ്ങൾ ഉള്ള പേരയ്ക്കയുടെ ഒരു തൈ വീട്‌ബാലപ്പിൽ നാട്ടു വളർത്താനും ദിവസവും പേരയ്ക്ക ആഹാരത്തിൽ ഉൾപ്പെടുത്താനും നമുക്ക് ശ്രദ്ധിക്കാം
English Summary: Guava a day keeps doctor away
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments