ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. മാംഗനീസ് ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്, ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് മറ്റ് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാനായി ശരീരത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് തൊട്ടു ശരീരഭാരം കുറയ്ക്കാൻ വരെ ഈ പഴം നമ്മെ സഹായിക്കുന്നു. വ്യക്തികളിൽ സ്ട്രെസ് ബസ്റ്ററായും, ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
സ്ത്രീകളിലും, പുരുഷന്മാരിലും ഫെർട്ടിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ധാതുവായ ഫോളേറ്റിന്റെ സാന്നിധ്യമാണ് പേരയ്ക്കയുടെ മറ്റൊരു വലിയ സവിശേഷത. പേരക്കയിലെ മറ്റൊരു വലിയ ഗുണങ്ങളിൽ ഒന്നാണ് അതിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം, ഇത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, ഒരു വാഴപ്പഴത്തിലും പേരക്കയിലും ഏതാണ്ട് ഒരേ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിൽ 80% ജലാംശം അടങ്ങിയിരിക്കുന്നതിനാൽ, ഇത് കഴിക്കുന്നത് വ്യക്തികളിലെ ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
പേരക്കയിലടങ്ങിയ പ്രധാന പോഷക മൂല്യങ്ങളെക്കുറിച്ച് അറിയാം
പേരയ്ക്ക ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ്. 100 ഗ്രാം പഴത്തിൽ 68 കലോറിയും, 8.92 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം, 18 ഗ്രാം മിനറൽ അടങ്ങിയിട്ടുള്ളതിനാൽ പേരക്കയിൽ കാൽസ്യവും ധാരാളമുണ്ട്. 22 ഗ്രാം മഗ്നീഷ്യം, കൂടാതെ ഗണ്യമായ അളവിൽ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
1. രോഗപ്രതിരോധശേഷി ബൂസ്റ്റ് ചെയ്യുന്നു
വളരെ ചുരുക്കം പേർക്കും മാത്രമേ അറിയുകയുള്ളൂ, വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് പേരയ്ക്ക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരക്കയിൽ അടങ്ങിയിട്ടുള്ളത്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരക്കയിൽ അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും, സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. മാത്രമല്ല, ഇത് നിങ്ങളുടെ കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.
2. ക്യാൻസർ സാധ്യത കുറയ്ക്കുന്നു
പേരയ്ക്കയിൽ അടങ്ങിയ ലൈക്കോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോൾ എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റുകളായി ശരീരത്തിൽ പ്രവർത്തിക്കുന്നു, ഇത് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും, കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു. പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിലും, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നതിലും ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പേരയ്ക്ക കഴിക്കുന്നത് വളരെ ഉത്തമമാണ്.
3. പ്രമേഹ രോഗികൾക്ക് ഉത്തമം
ധാരാളം നാരുകളുടെ അംശവും, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും അടങ്ങിയിരിക്കുന്നത് കാരണം പേരയ്ക്ക കഴിക്കുന്നത് പ്രമേഹ രോഗം വരുന്നത് തടയുന്നു. പേരയ്ക്കയിൽ അടങ്ങിയ കുറഞ്ഞ ഗ്ലൈസെമിക് സൂചിക പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടസ്സപ്പെടുത്തുന്നു. ഇതിലെ ഫൈബറിന്റെ അംശം പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.
4. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ ബാലൻസ് മെച്ചപ്പെടുത്താനും, അതുവഴി രക്താതിസമർദ്ദമുള്ള രോഗികളിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു. ഹൃദ്രോഗത്തിന്റെ വികാസത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകളുടെയും, ചീത്ത കൊളസ്‌ട്രോളിന്റെയും (LDL) അളവ് കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. അതോടൊപ്പം പേരയ്ക്ക കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് ശരീരത്തിൽ മെച്ചപ്പെടുത്തുന്നു.
5. മലബന്ധം ചികിത്സിക്കുന്നു
നാരുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണിത്. ദൈനംദിന ശുപാർശ ചെയ്യുന്ന
നാരിന്റെ ഏകദേശം 12%, അത് ഒരു പേരയ്ക്ക കഴിക്കുന്നത് വഴി നിറവേറ്റപ്പെടുന്നു. ഇത് കഴിക്കുന്നത് ദഹന ആരോഗ്യത്തിന് അത്യന്തം പ്രയോജനകരമാക്കുന്നു. പേരയ്ക്ക വിത്ത് മുഴുവനായി കഴിക്കുകയോ, ചവച്ചരച്ച് കഴിക്കുകയോ ചെയ്താൽ, ആരോഗ്യകരമായ മലവിസർജ്ജനത്തിന്റെ രൂപീകരണത്തിന് സഹായിക്കുന്ന മികച്ച പോഷകങ്ങൾ ലഭ്യമാവുന്നു.
6. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
വൈറ്റമിൻ എയുടെ സാന്നിധ്യം കാരണം, കാഴ്ചയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പേരയ്ക്ക അറിയപ്പെടുന്നു. കാഴ്ചശക്തി കുറയുന്നത് തടയാൻ മാത്രമല്ല, കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇതിന് കഴിയും. തിമിരവും മാക്യുലർ ഡീജനറേഷനും മന്ദഗതിയിലാക്കാൻ ഇത് സഹായിക്കും. പേരയ്ക്കയിൽ ക്യാരറ്റിന്റെയത്ര വൈറ്റമിൻ എ ഇല്ലെങ്കിലും, പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ഇത്.
7. ആന്റി-ഏജിംഗ് പ്രോപ്പർട്ടി അടങ്ങിയിരിക്കുന്നു
പേരയ്ക്കയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചുളിവുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഒരു ദിവസം ഒരു പേരക്ക, ചർമത്തിൽ വരകൾ വരാതെ സംരക്ഷിക്കുന്നു. ചർമ്മത്തിനു തിളക്കവും പുതുമയും വീണ്ടെടുക്കാൻ പേരയ്ക്ക സഹായിക്കുന്നു. വൈറ്റമിൻ കെയുടെ മികച്ച ഉറവിടം കൂടിയാണ് പേരയ്ക്ക, ഇത് ചർമ്മത്തിന്റെ നിറവ്യത്യാസം, കറുത്ത വൃത്തങ്ങൾ, ചുവപ്പ്, മുഖക്കുരു എന്നിവയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു.
8. ചുമയും ജലദോഷവും മാറ്റുന്നു
പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ-സി, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് പേരയ്ക്ക, ഇവ രണ്ടും ജലദോഷത്തിനും വൈറൽ അണുബാധയ്‌ക്കുമെതിരായ പ്രതിരോധമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അസംസ്കൃതവും പഴുക്കാത്തതുമായ പേരയ്ക്കയുടെ നീര് അല്ലെങ്കിൽ പേരക്ക-ഇലകളുടെ കഷായം ചുമയും ജലദോഷവും ഒഴിവാക്കാൻ വളരെ സഹായകരമാണ്, കാരണം ഇത് കഫം നീക്കം ചെയ്യുകയും തൊണ്ട, ശ്വാസകോശം എന്നിവയെ അണുവിമുക്തമാക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കരിമ്പ് ജ്യൂസ് കുടിക്കാം, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
Share your comments