വ്യക്തികളിലുണ്ടാവുന്ന സാധാരണമായ ഒരു പ്രതിഭാസമാണ് പ്രായമാകുക, അഥവാ വാർദ്ധക്യം. ഈ പ്രായമാകുന്ന പ്രക്രിയയ്ക്ക് നമ്മുടെ ജീവിതശൈലി ഒരു വളരെ പ്രധാനമായ പങ്കു വഹിക്കുന്നു. നമ്മുടെ ദൈനംദിന ദിനചര്യകളിൽ ഉൾക്കൊള്ളുന്ന ശീലങ്ങൾ, നമ്മുടെ ഭാവിയിലെ ശാരീരിക പ്രവർത്തനങ്ങളെ വിലയിരുത്താനും, അതോടൊപ്പം ചില രോഗങ്ങളെയും അതിന്റെ അപകടസാധ്യതയെ ബാധിക്കാനും കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ട അടിസ്ഥാന ശീലങ്ങളിൽ ഒന്നാണ് 8 മണിക്കൂറിലധികം ഉറങ്ങുക എന്നത്. അതോടൊപ്പം നന്നായി വ്യായാമം ചെയ്യുക എന്നത് മറ്റൊരു നല്ല ശീലമാണ്. ദിനചര്യയിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്നുവെങ്കിലും, ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, പ്രായമാകൽ പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുകയും ചെയ്യുന്ന മറ്റ് ചില പ്രവർത്തനങ്ങളുണ്ട്.
ശരീരത്തിന് യുവത്വവും ആരോഗ്യവും നിലനിർത്താൻ സാധിക്കുന്ന ശീലങ്ങളെക്കുറിച്ച് അറിയാം:
1. ഡയറ്റ് സോഡ കഴിക്കുന്നത് ഒഴിവാക്കാം:
മിക്ക ഡയറ്റ് സോഡകളിലും കൃത്രിമ മധുരം അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. കൃത്രിമ മധുരങ്ങൾ(Artificial Sweetner) കഴിക്കുന്നത് ഒഴിവാക്കാം:
എല്ലാത്തരം കൃത്രിമ മധുരങ്ങളും, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ കൃത്രിമ മധുരങ്ങൾ ശരീരത്തെ കൂടുതൽ പഞ്ചസാരയുടെ ആസക്തിയിലേക്ക് നയിപ്പിക്കുകയും, ഇത് പിന്നീട് വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ചെറുപ്പത്തിൽ, പഞ്ചസാരയുടെ അമിത ഉപയോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹം പോലുള്ള ചില ജീവിതശൈലി വൈകല്യങ്ങൾക്കും ഇരയാക്കുന്നു.
3. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നത്:
പ്ലാസ്റ്റിക്കിൽ അടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണപാനീയങ്ങളിലേക്ക് കലരുകയും, ഇത് ശരീരത്തിൽ ഈസ്ട്രജന്റെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു.
4. ഉറങ്ങുന്നതിനുമുമ്പ് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാം:
മൊബൈൽ ഉപയോഗം കൂടുന്നത് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ്, കൂടാതെ, ഫോൺ പുറപ്പെടുവിക്കുന്ന നീല വെളിച്ചം, ഉറങ്ങുന്നതിൽ നിന്ന് തടയുകയും വ്യക്തികളിലെ സർക്കാഡിയൻ സൈക്കിളിനെ മോശമായി ബാധിക്കുകയും ചെയ്യുന്നു. സ്‌ക്രീൻ സമയം നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ അപകടത്തിലാക്കിയിട്ടുണ്ട്. ഉറക്കം വളരെ നല്ല മരുന്നാണ്, ഇത് ശരീരത്തിലെ കോശങ്ങളുടെ പുനരുജ്ജീവനം, കേടുപാടുകൾ എന്നിവ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾ രാത്രിയിൽ നടക്കുന്നതിനാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്.
5. ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുന്നുശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുന്നു:
നമ്മുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് സ്ട്രെങ്ത് ട്രെയിനിംഗ്. ഇത് ഒഴിവാക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു. സ്ട്രെങ്ത് ട്രെയിനിംഗ് അസ്ഥികളുടെ സാന്ദ്രത നിലനിർത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
6. കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്:
കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുത്തുകയും, പേശികളുടെ നഷ്ടത്തിനും മെറ്റബോളിസത്തിനും കാരണമാകുന്നു.
7. ഉപ്പിട്ട സ്നാക്സുകൾ അമിതമായ അളവിൽ കഴിക്കുന്നത്:
ഈ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ, അമിതമായ സോഡിയം, പ്രിസർവേറ്റീവുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഹോർമോണുകളുടെയും കുടലിന്റെയും ആരോഗ്യത്തെ തടസ്സപ്പെടുത്തുന്നു.
8. അവശ്യ സപ്ലിമെന്റുകൾ കഴിക്കാത്തത്:
ഭക്ഷണത്തിൽ ചിലപ്പോൾ എല്ലാ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാതെ വരുന്ന അവസ്ഥയിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സപ്ലിമെന്റുകൾ ഉറപ്പാക്കാൻ അവശ്യ സപ്ലിമെന്റുകൾകഴിക്കേണ്ടത് അനിവാര്യമാണ്.
9. തുടർച്ചയായി ഒരു മണിക്കൂറിലധികം ഇരുന്നു പ്രവർത്തിക്കുന്നത്:
തുടർച്ചയായി ഒരു മണിക്കൂറിലധികം ഇരുന്നു പ്രവർത്തിക്കുന്നത്, ശരീരത്തിലെ പേശികളുടെ കാഠിന്യം, മോശം രക്തചംക്രമണം, വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത എന്നിവയ്ക്ക് കാരണമാകുന്നു.
10. ഒരു ദിവസം 3 കപ്പിൽ കൂടുതൽ കോഫി കഴിക്കുന്നത്:
അമിതമായ കോഫി കഴിക്കുന്നത്, ഉറക്കത്തെ തടസ്സപ്പെടുത്തുകയും കുടൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കരൾ ആരോഗ്യകരമായ നിലനിർത്താൻ ഇവ കഴിക്കാം !
Pic Courtesy: Pexels.com
Share your comments