വിപണിയിൽ ലഭ്യമായ പലതരം ഷാംപൂകൾ വാങ്ങി നിങ്ങളുടെ മുടിയെ പരീക്ഷണവസ്തു ആക്കിയിരിക്കുകയാണോ നിങ്ങൾ. മുടിയുടെ ആരോഗ്യവും ധനനഷ്ടവും മാനസിക മായി തളർത്തിയെങ്കിൽ ആത്മ വിശ്വാസം വീണ്ടുക്കാൻ ഇതാ ചില നാച്ചുറൽ ഷാംപൂകൾ . തികച്ചു പ്രകൃതിദത്തമായ രീതിയിൽ തയ്യാർ ചെയ്ത ഈ ഷാംപൂകൾക്ക് ദൂഷ്യഫലങ്ങൾ ഒട്ടുംതന്നെയില്ല. ഇതാ മൂന്നു തരാം നാച്ചുറൽ ഷാപൂകൾ
1. ചെറുപയർപൊടി , ഉലുവാപ്പൊടി, നെല്ലിക്കാപൊടി ഷിക്കാക്കായ് / പൊടി എന്നിവ തുല്യ അളവിൽ എടുത്തു തൈരിലോ വെള്ളത്തിലോ മിക്സ് ചെയ്തുഉപയോഗിക്കാം. ഇവ മിക്സ് ചെയ്തും ചെയ്യാതെയും ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വളരെനാൾ കേടുകൂടാതെ ഇരിക്കും. ശരീരത്തിന് ഹാനികരമല്ലാത്ത ഈ വസ്തുക്കൾ മുടിയുടെ ആരോഗ്യം വർധിപ്പിക്കുകയും വളർച്ചയെ ത്വരിതപ്പെടുത്തുകായും ചെയ്യും
2 . ചെമ്പരത്തിപ്പൂക്കൾ/ ഇല , ചെറുപയർപൊടി, കീഴാർനെയില്ലി ചെടി എന്നിവ ഉപയോഗിച്ച് മുടിവളരാനും നരയെ തടയുന്നതുമായ ഒരു നാച്ചുറൽ ഷാംപൂ നിർമ്മിക്കാം. ഇതിനായി ചെമ്പരത്തി പൂക്കൾ വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുക്കുക അതിലേക്കു കീഴാർ നെല്ലിയും, ചെറുപയർ പൊടിയും ചേർത്ത് ഇളക്കുക ഇവ ചേർത്തതിന് ശേഷം ഒന്നൂടെ അരിച്ചെടുത്തൽ പ്രകൃതിദത്തമായ നല്ല ഷാംപൂ റെഡി
3 ചെമ്പരത്തിയില, പനികൂർക്കയില, കറ്റാർവാഴ എന്നിവ ചേർത്ത് പ്രകൃതിദത്ത ഷാംപൂ ഉണ്ടാക്കാം പൾപ്പ് നീക്കിയ കറ്റാർ വാഴയും പനി കൂർകയും ചെമ്പരത്തിയുടെ ഇലയും തണുത്ത കഞ്ഞിവെള്ളത്തിൽ അരച്ച് ചേർത്താണ് ഈ ഷാംപൂ ഉണ്ടാക്കുന്നത് . ഈ ഷാംപൂ മുടിയുടെ വളർച്ച ത്വരിതപ്പെടുമെന്നു മാത്രമല്ല തലയോട്ടിയിലെ അഴുക്കുകൾ പൂർണമായി കളയാനും സഹായിക്കും
Share your comments