പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളുടെ മികച്ച ഉറവിടമാണ് ഇളനീർ, ഇത് ശരീരത്തിൽ ജലാംശം നിറയ്ക്കാനും, ശരിയായ ജലാംശം നിലനിർത്താനും സഹായിക്കുന്നു. ഇത് സാധാരണയായി ദാഹമകറ്റാനും, അതോടോപ്പം ഒരു പ്രകൃതിദത്തമായ എനർജി ഡ്രിങ്ക് കൂടിയാണ് ഇളനീർ. ഇളനീരിന്റെ ജെല്ലി പോലെയുള്ള മാംസം പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ്, ഇത് ശരീരത്തിൽ നഷ്ടപ്പെട്ട ധാതുക്കൾ നിറയ്ക്കാനും ജലാംശം നിലനിർത്താനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഇളനീർ പ്രാഥമികമായി അവയുടെ വെള്ളത്തിനായി ഉപയോഗിക്കുന്നു. പഴുത്ത തേങ്ങയുടെ ജലത്തെ പലപ്പോഴും തേങ്ങാവെള്ളം എന്ന് വിളിക്കുന്നു, മാത്രമല്ല അതിന്റെ സ്വാഭാവിക മധുരത്തിനും, ജലാംശം നൽകുന്ന ഗുണങ്ങൾക്കും പേരുകേട്ടതാണ്. തേങ്ങാവെള്ളത്തിൽ കലോറി വളരെ കുറവാണ്, കൊഴുപ്പില്ലാത്തതും ഇലക്‌ട്രോലൈറ്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത സ്‌പോർട്‌സ് പാനീയമായോ ഉന്മേഷദായകമായ പാനീയമായോ ഇതിനെ മാറ്റുന്നു.
ഇളനീരിന്റെ ആരോഗ്യ ഗുണങ്ങൾ:
1. ശരീരത്തിലെ ജലാംശം നിലനിർത്തുന്നു:
പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളുടെ മികച്ച ഉറവിടമാണ് ഇളനീർ, ഇത് ശരീരത്തിൽ ജലാംശം നിറയ്ക്കാനും, ജലാംശത്തിന്റെ സ്ഥിരത നിലനിർത്താനും സഹായിക്കുന്നു.
2. പോഷക സമ്പുഷ്ടം:
ശരീരത്തിൽ അവശ്യ വിറ്റാമിനുകളായ, വിറ്റാമിൻ സി, ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം പോലുള്ളവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
3. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ:
ശരീരത്തെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇളനീരിൽ അടങ്ങിയിട്ടുണ്ട്.
4. ദഹന ആരോഗ്യം:
ഇളനീരിലടങ്ങിയ നാരുകൾ ശരീരത്തിലെ ദഹനത്തെ സഹായിക്കുകയും, ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
5. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം:
ഇളനീരിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര താരതമ്യേന വളരെ കുറവാണ്, ഇത് പഞ്ചസാര പാനീയങ്ങളെ അപേക്ഷിച്ച് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതായത് ഇളനീർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
6. ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു:
ഇളനീരിൽ കലോറി കുറവായതിനാൽ അത് ശരീരത്തിന് വളരെ നല്ലതാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കുന്നത് നല്ലതാണ്.
പ്രമേഹരോഗികൾക്ക് ഇളനീർ കഴിക്കുന്നതും, കുടിക്കുന്നത് നല്ലതാണോ?
ഇളനീരിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇതിൽ കലോറിയും കുറവാണ്. എന്നിരുന്നാലും, പ്രമേഹ രോഗികൾക്ക്, ഇളനീർ കഴിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇളനീരിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ഇപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു, അതിനാൽ മിതമായ രീതിയിൽ മാത്രം കഴിക്കാൻ ശ്രമിക്കുക.
ഇളനീരിന്റെ മാംസ്യവും, ഇളനീർ വെള്ളവും തമ്മിലുള്ള വ്യത്യാസം അറിയാം..
ഇളനീരിന്റെ മാംസത്തിനും, ഇളനീർ വെള്ളത്തിനും അതിന്റേതായ പോഷക ഗുണങ്ങളുണ്ട്. ഇളനീരിന്റെ വെള്ളത്തെ അപേക്ഷിച്ച് ഇളനീരിന്റെ മാംസത്തിൽ കലോറി, കൊഴുപ്പ്, നാരുകൾ എന്നിവ കൂടുതലാണ്. ഇതിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCT) ഉൾപ്പെടെയുള്ള വിവിധ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, അവ എളുപ്പത്തിൽ ദഹിക്കുന്നതും, ശരീരത്തിന് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്. നേരെമറിച്ച്, ഇതിന്റെ വെള്ളത്തിൽ കലോറിയും കൊഴുപ്പും കുറവാണ്, പക്ഷേ ഇലക്ട്രോലൈറ്റുകളാൽ സമ്പുഷ്ടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ലിച്ചി പഴം കഴിക്കാം, ആരോഗ്യത്തിന് വളരെ നല്ലതാണ്!
Pic Courtesy: Pexels.com
Share your comments