ആയുര്‍വേദത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് അയമോദകത്തിന്. അഷ്ടചൂര്‍ണത്തിലെ പ്രധാന കൂട്ടാണിത്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അധികം ധാരണയില്ല.
കാരം കോപ്റ്റിക്കം എന്ന ശാസ്ത്രനാമമുളള ഒരുതരം ജീരകമാണിത്. പലഹാരങ്ങളിലും മറ്റും ചേര്‍ക്കുന്നതിനാല്‍ കേക്ക് ജീരകം എന്നും വിളിക്കാറുണ്ട്. പഞ്ചാബ്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതലായും അയമോദകം കൃഷി ചെയ്യാറുളളത്. അയമോദകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങള്‍ പലതാണ്.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ യോജിച്ചതാണ് അയമോദകം. ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ അയമോദകം ഗുണകരമായി സഹായിക്കുന്നുണ്ട്. ഇതാണ് ശരീരഭാരം കുറയാനിടയാക്കുന്നത്. ഒരുപിടി അയമോദകം ഒരു നാരങ്ങ, ഒരു കപ്പ് വെളളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായം കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.
കൂടാതെ മികച്ച പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് അയമോദകം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാകുന്നു.
ദഹനപ്രശ്‌നങ്ങള്‍ അകറ്റാം
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അയമോദകം ഉപയോഗിക്കാറുണ്ട്. ഗ്യാസ് ട്രബിള്‍, വയറിളക്കം, വയറുവേദന എന്നിവ പരിഹരിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഭക്ഷണശേഷമുളള വയര്‍വീര്‍ക്കല്‍ പരിഹരിക്കാനും അയമോദകം സഹായിക്കും.
മദ്യാപാനം നിര്‍ത്താം
മദ്യത്തോട് മടുപ്പുണ്ടാക്കാന്‍ അയമോദകത്തിന് സാധിക്കും. അയമോദകത്തിന്റെ പൊടി മോരില്‍ ചേര്‍ത്തുകൊടുത്താല്‍ മദ്യത്തോടുളള ആഗ്രഹം കുറയും. മദ്യപാനം കാരണമുണ്ടാകുന്ന പലതരം രോഗങ്ങള്‍ക്കും പരിഹാരമാകും.
കഫക്കെട്ടിനെ മാറ്റിനിര്‍ത്താം
അല്പം ശര്‍ക്കരയില്‍ അയമോദകം ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിനും കഫക്കെട്ടിനും പരിഹാരമാരമാകും. ആസ്തമയും ശ്വസനസംബന്ധമായ അസുഖങ്ങളും പരിഹരിക്കാനും അയമോദകത്തിന് കഴിവുണ്ട്.
പ്രമേഹം നിയന്ത്രിക്കാം
പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ അയമോദകം സഹായിക്കുന്നു.
ആര്യവേപ്പില പൊടിച്ചത്, ജീരകം പൊടിച്ചത്, അയമോദകം എന്നിവ ഒരുകപ്പ് ചൂടുപാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കും.
Share your comments