1. Health & Herbs

നീല ചായയുടെ അതിശയിപ്പിക്കുന്ന ആരോഗ്യനുകൂല്യങ്ങൾ

പല തരത്തിലുള്ള ചായകൾ കുടിക്കുന്നവരാണ് നാം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. എന്നാൽ ശംഖുപുഷ്പത്തിൽ നിന്നുണ്ടാക്കുന്ന നീല ചായയെ കുറിച്ച് അധികമാരും കേൾക്കാനിടയില്ല.

Meera Sandeep

പല തരത്തിലുള്ള ചായകൾ കുടിക്കുന്നവരാണ് നാം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. എന്നാൽ ശംഖുപുഷ്പത്തിൽ നിന്നുണ്ടാക്കുന്ന നീല ചായയെ കുറിച്ച് അധികമാരും കേൾക്കാനിടയില്ല . നീല ചായയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്.   ഏറ്റവും മികച്ച കാര്യം അത് തികച്ചും caffeine രഹിതമാണ് എന്നതാണ്. മാത്രമല്ല, അതിൽ anti-oxidant കൾ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

നീല ചായയുടെ തേയില ഇപ്പോൾ കടകളിലും സൂപ്പർമാർക്കറ്റുകളിലും നിന്ന് കൂടുതൽ എളുപ്പത്തിലും വ്യാപകമായും ലഭ്യമാവുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ചായ പ്രേമികൾ നീല ചായ, അവയുടെ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾക്കും ഉപയോഗങ്ങൾക്കുമായി പതിവായി വാങ്ങുന്നു. ഇത് നേരത്തെ തന്നെ വിപണിയിൽ ലഭ്യമായിരുന്നു, എന്നാൽ ഇത് അടുത്തിടെ മാത്രമാണ് ജനപ്രീതി നേടിയത്.

നീല ചായ തയ്യാറാക്കുന്ന വിധം

ബ്ലൂ ടീ ബാഗിലേക്ക് ചൂടുവെള്ളം ചേർത്ത് മറ്റേതൊരു സാധാരണ ചായ പോലെ തന്നെ നീല ചായ ഉണ്ടാക്കാം. അധികമായി പഞ്ചസാരയോ തേനോ ചേർക്കാതെയാണ് ഈ ചായ കുടിക്കേണ്ടത്. എന്നാൽ മധുരം ചേർത്ത് കുടിക്കാനാണ് താല്പര്യമെങ്കിൽ, ഒരു സ്പൂൺ തേൻ ഇതിലേക്ക് ചേർക്കാം. ചില ആളുകൾ നാരങ്ങ നീര് ചേർത്ത് നീല ചായ കുടിക്കാനും ഇഷ്ടപ്പെടുന്നു. അത് ഈ ആരോഗ്യപ്രദമായ പാനീയത്തിന് ഒരു അധിക ഉത്തേജനം നൽകുന്നു. കൂടാതെ, ഭക്ഷണത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ചൂടുള്ള ഒരു കപ്പ് ബ്ലൂ ടീ കുടിക്കണം എന്ന് ഡയറ്റീഷ്യൻമാരും വിദഗ്ധരും ശുപാർശ ചെയ്യുന്നു. ഒരു മുഴുവൻ ഭക്ഷണത്തിന്റെ ഉപഭോഗത്തിന് ഒരു മണിക്കൂർ ശേഷവും ഇത് കുടിക്കുന്നത് നല്ലതാണ്.

1. വണ്ണം കുറയ്ക്കാൻ നീല ചായ

വയറ്റിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന catechins, നീല ചായയിൽ അടങ്ങിയിരിക്കുന്നു. നീല ചായയിൽ അടങ്ങിയിരിക്കുന്ന anti-oxidants ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കാൻ സഹായിക്കുന്നു.

2. ഉൽകണ്ഠയ്ക്ക്

ശംഖുപുഷ്പം കൊണ്ടുണ്ടാക്കിയ ഈ ചായയുടെ മണ്ണിൻറെ മണമുള്ള സ്വാദ് നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതായി പറയപ്പെടുന്നു. ഈ ചായയ്ക്ക് സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു, ഇത് ഉൽകണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ തലച്ചോറിനെ ഉണർത്തുവാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിലനിർത്താനും ഈ ചായ കുടിക്കുന്നത് നിങ്ങളെ സഹായിക്കുന്നു.

3. പ്രകൃതിദത്ത ഡൈയൂറിറ്റിക് പാനീയമായതിനാൽ ശരീരത്തിലെ ജലത്തിന്റെ ഭാരം കുറയ്ക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ ദുഷിപ്പുകൾ പുറത്തേക്ക് തള്ളുവാനും നീല ചായ കുടിക്കുന്നത് സഹായിക്കും.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും എന്നും പറയപ്പെടുന്നു, ഫാറ്റി ലിവർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നീല ചായ സഹായകമാണെന്നും ചിലർ അവകാശപ്പെടുന്നു,

5. ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള സൗന്ദര്യത്തിനും സഹായകമായ ധാരാളം ഗുണങ്ങൾ നീല ചായയിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് ഉള്ളതിനാൽ നീല ചായ യുവത്വം നിലനിർത്തുവാൻ സഹായകമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

English Summary: Health Benefits of Blue Tea

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds