Antioxidants ധാരാളമായി അടങ്ങിയ ഇഞ്ചി ഔഷധ ഗുണങ്ങളുള്ള vegetable ആയി കണക്കാക്കിയിരുന്നു. കാലാകാലങ്ങളായി ഇഞ്ചി ഒരു വേദനാസംഹാരിയായി ഉപയോഗിക്കുന്നു. ഇഞ്ചി (Ginger - Zingiber officinale) പഥ്യാഹാരമായും (for dieting) iകറികൾക്ക് ചേർക്കുന്നതിനായും വേണ്ടി ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ്. പല അസുഖങ്ങൾക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു. ഇഞ്ചി, US Food and Drug Administration (FDA) അംഗീകരിക്കപ്പെട്ട സുക്ഷിതമായ ഒരു food additive ആണ് .
ഏഷ്യൻ, ഇന്ത്യൻ ഭക്ഷണങ്ങൾ അധികവും ഇഞ്ചി ചേർത്ത് ഉണ്ടാക്കുന്നവയാണ്, കാരണം ഇത് വിശപ്പില്ലായ്മയ്കും (loss of appetite), മലബന്ധത്തിനും നല്ലതാണ്.
ഇഞ്ചി കഴിച്ചാലുണ്ടാകുന്ന പ്രധാനപ്പെട്ട ആരോഗ്യനുകൂല്യങ്ങൾ (major health benefits of ginger)
ദഹനത്തിന്…..
എരിവുള്ള ഈ വേരിന് ദഹനത്തിനുള്ള പങ്ക് പേരുകേട്ടതാണ്. വയറിലുള്ള അസ്വസ്ഥം അകറ്റുന്നു. അന്നനാളത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. കുടലുകളിലൂടെയുള്ള ആഹാരത്തിൻറെ ചലനം ത്വരിതപ്പെടുത്തുന്നു. വയറ് കൊളിത്തിപിടിക്കൽ, വീർക്കൽ, എന്നിവയ്ക്കും നല്ലതാണ്. കൂടാതെ നാവിനു രുചി വരുത്തുന്നു. വാഹനങ്ങളിൽ സഞ്ചരിക്കുന്നത് കൊണ്ടുണ്ടാകുന്ന, കുട്ടികളിൽ കാണുന്ന nausea, vomiting എന്നിവയ്ക്ക് നല്ലതാണു
ജലദോഷം, ഫ്ലൂ, എന്നിവയ്ക്ക്….
തണുപ്പുകാലങ്ങളിൽ ചൂടുള്ള ginger tea കഴിക്കുന്നത് വളരെ നല്ലതാണ്. അത് automatic ആയി body temperature ക്രമീകരിച്ച് വെക്കുന്നു. അതുകൊണ്ട് ജലദോഷം, പനി, എന്നിവ ഉണ്ടാകുമ്പോൾ ginger tea ഉണ്ടാക്കി കഴിക്കാൻ മറക്കണ്ട. ബാക്റ്റീരിയങ്ങളുമായി പൊരുതി ജയിക്കാൻ സാധിക്കുന്നതുകൊണ്ട്, ഇഞ്ചി ശ്വാസനേന്ദ്രിയങ്ങളിലുള്ള infections നു നല്ലതാണ്.
കരളിന്…..
ഇഞ്ചി, കരളിനെ നശിപ്പിക്കുന്ന പലതരം ഉപദ്രവകാരികളായ കെമിക്കലുകളിൽ (harmful chemicals) നിന്നും രക്ഷിക്കുന്നു. കരളിൽ വന്നടിയുന്ന metal, drug എന്നിവയെ നീക്കം ചെയ്യുന്നു.
സ്ത്രീകളിൽ ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന (Menstrual Cramps) വേദനകൾക്ക് നല്ലതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:കർക്കിടകത്തിൽ ആരോഗ്യത്തിനായി പത്തില കഴിക്കാം
Share your comments