കപ്പലണ്ടി കൊറിക്കാൻ എല്ലാപേർക്കും ഇഷ്ട്ടമാണ് .കുട്ടികൾ മുതൽ മുതിർന്നവർ വരെ കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് .ഏറെ ഗുണങ്ങളുള്ള എണ്ണക്കുരുവാണ് കപ്പലണ്ടി.ഇതിൻ്റെ ഗുണങ്ങൾ മുൻനിർത്തിയാണ് നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കിയിട്ടുള്ളത് .കപ്പലണ്ടി കൊണ്ടുള്ള നിരവധി വിഭവങ്ങൾ മലയാളിയുടെ രുചിയിൽ ഇടം പിടിച്ചിട്ടുണ്ട് .കുട്ടികളുടെ സമീകൃതാഹാരത്തിൽ കപ്പലണ്ടി ധാരാളം ഉൾപ്പെടുത്താറുണ്ട്.കാൽസ്യം, വിറ്റാമിൻ ഡി,ഫോളിക്ക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറസ് കപ്പലണ്ടി യിൽ ധാരാളം അടങ്ങിയിട്ടുണ്ട് .കപ്പലണ്ടിയിൽ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട് ഇത് ഗർഭണികൾക്കും ഗർഭസ്ഥ ശിശുക്കളുടേയും വളർച്ചക്ക് അത്യാവശ്യ ഘടകമാണ് .ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 6 ഹൃദ് രോഗത്തിനെ തടയാൻ കഴിവുണ്ടത്രേ .
തമിഴ്നാട് ,ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിലാണ് ഇന്ത്യയിൽ കൂടുതലായും കപ്പലണ്ടി കൃഷി ചെയ്യുന്നത്.കപ്പലണ്ടി കൃഷിക്ക് നല്ല പശിമയുള്ള മണ്ണാണ് അനുയോജ്യം .കേരളത്തിൽ കപ്പലണ്ടി കൃഷി വളരെ കുറവേ കാണാറുള്ളൂ .വെള്ളം കെട്ടി നിൽകാത്തതും ഇളക്കമുള്ളതുമായ മണ്ണിൽ കപ്പലണ്ടി നന്നായി വളരും .ചാണകപ്പൊടിയിൽ ഇളക്കിയ മണ്ണിൽ കപ്പലണ്ടി പാകാം .തൈകിളിർത്ത് പൊങ്ങി 2 മാസം ആകുമ്പോഴേക്കും പൂക്കൾ ഇടും .അര മീറ്റർ വരെ ഉയരത്തിൽ വരുമ്പോഴാണ് പൂക്കൾ ഇടുന്നത്. പൂക്കൾ കരിഞ്ഞ് ഉണങ്ങുമ്പോൾ ഇവ മണ്ണിലേക്ക് ചായും.പിന്നീട് ഇവ മണ്ണിൽ താഴ്ന്നിറങ്ങി വിത്തായി മാറാൻ തുടങ്ങും. പിന്നീട് രണ്ട് - മൂന്ന് മാസത്തിനുള്ളിൽ വിളകൾ പറിക്കാൻ പാകമാകും.പാകമായ കപ്പലണ്ടി ച്ചെടികൾ വേരോടെ പറിച്ചെടുത്ത് അതിലെ വിത്തുകൾ വേർതിരിച്ചെടുക്കാം .കപ്പലണ്ടി കൃഷിയിൽ സാധാരണയായി കീടബാധകൾ തീരെ കുറവാണ് .വേര് ചീയലും, ഇല തീനി പുഴുക്കളുമാണ് ഇതിനെ ബാധിക്കാറുള്ളത്.ജൈവ കീടനാശിനികൾ ഉപയോഗിച്ച് ഇത് തടയാം.
Share your comments