മലയാളികളുടെ ദൈനംദിന ജീവിതത്തിൽനിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത മസാല പദാർത്ഥമാണ് കടുക്. എല്ലാത്തരം കറികളിലും നമ്മൾ കടുക് ഉപയോഗിക്കുന്നു. കറികൾക്ക് രുചി ഉണ്ടാക്കാൻ മാത്രമല്ല അതിനുമപ്പുറം വിശേഷപ്പെട്ട ഒത്തിരി ഗുണഗണങ്ങൾ ഉള്ള പദാർത്ഥമാണ് കടുക്. ഭാരതത്തിൽ പ്രധാനമായും മൂന്ന് ഇനം കടുകുകൾ ആണ് ഉള്ളത്. ചുവപ്പു നിറത്തിലും കടും തവിട്ടു നിറത്തിലും വെളുപ്പു നിറത്തിലും ഇവയെ കാണുന്നു. ഇംഗ്ലീഷിൽ കടുകിനെ മസ്റ്റാർഡ് എന്നും സംസ്കൃതത്തിൽ സർഷ്പം എന്നും പറയുന്നു. ക്രൂസി ഫെറേ വർഗ്ഗത്തിൽപ്പെട്ട ഇനമാണിത്. കടുക് ചേർത്ത് ഭക്ഷണപദാർത്ഥങ്ങളിൽ ഒരിക്കലും പൂപ്പൽ വളരുന്നതല്ല. കടുകിന്റെ ഉപയോഗം പ്രമേഹരോഗികൾക്ക് അത്ര ഗുണം ചെയ്യില്ല. ഇനി ഇതിൻറെ ആരോഗ്യവശങ്ങൾ നോക്കാം.
കടുകിന് ദഹനപ്രക്രിയ സുഗമമാക്കാനുള്ള കഴിവുണ്ട്. പല്ലുവേദന ഉള്ളപ്പോൾ അൽപ്പം കടുക് അരച്ച് വേദനയുള്ള ഭാഗത്ത് വെച്ചാൽ വേദന കുറയുന്നതാണ്. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് അതായത് ആർത്തവ തടസ്സം, വേദനയോടു കൂടിയ ആർത്തവം തുടങ്ങിയവയ്ക്കു കടുകിൻ പൊടി കലക്കിയ വെള്ളം ഇളംചൂടുവെള്ളത്തിൽ അരക്കെട്ട് വരെ മുങ്ങതക്കവണ്ണം ഇരുന്നു കുളിച്ചാൽ നല്ല ഫലം ലഭിക്കും. ഒരുപിടി വെള്ളകടുകുകൾ ഒരു ലിറ്റർ വെളിച്ചെണ്ണയിൽ വറുത്തു ചൂടാക്കിയതിനുശേഷം ചൂട് മാറി ആവശ്യാനുസരണം ശുദ്ധജലം ചേർത്ത് മുഖക്കുരു ഉള്ളിടത്ത് പുരട്ടിയാൽ മുഖകുരു മാറുന്നതാണ്. അർശസിൽ ഉള്ള മുഴകൾ, ചൊറിച്ചിൽ തുടങ്ങിയവ മാറാൻ കടുകെണ്ണ ചൂടാക്കി പഞ്ഞിയിൽ മുക്കി ഗുദത്തിൽ വച്ച് കെട്ടിയാൽ മതി. തുടർച്ചയായി ചർദ്ദിക്കേണ്ടി വരുമ്പോൾ കടുക് അരച്ച് പശ പോലെയാക്കി വയറിനു മേൽ പുരട്ടിയാൽ മതി. അല്ലെങ്കിൽ ഒരു ടീസ്പൂൺ കടുക് പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാലും മതി. കടുകും ശതകുപ്പയും സമം ചേർത്ത് ചൂടുവെള്ളത്തിൽ അരച്ചുപുരട്ടിയാൽ രക്തവാത സംബന്ധമായ രോഗങ്ങൾ മാറും. ഇതിൽനിന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ കടുക് അത്ര നിസാരക്കാരനല്ല എന്ന്. ആരോഗ്യ ജീവിതം പ്രദാനം ചെയ്യുന്ന കടുകിനെ ഭക്ഷണ പദാർഥങ്ങളിൽ നിന്ന് മാറ്റി നിർത്തരുത്.
അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം
രാസകീടനാശിനികളെക്കാൾ കൂടുതൽ ഫലം തരുന്നു വേപ്പെണ്ണ
കോഴി കാഷ്ടം മികച്ച ജൈവവളം ആക്കിയാൽ ചെടിയിൽ നിന്ന് ശരിയായ ഫലം ലഭിക്കും
Share your comments