1. Health & Herbs

മുല്ലപ്പൂവ് മുടിയിൽ ചൂടാൻ മാത്രമല്ല; ആരോഗ്യ ഗുണങ്ങൾ

ശരീരത്തിലെ ഗ്യാസ്ട്രിക് എൻസൈമുകളുമായുള്ള ഇടപെടൽ എളുപ്പമാക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ അനുഗ്രഹീതമാണ് മുല്ലപ്പൂവ്. ഗ്യാസ്, വയറുവേദന, വായുവിൻറെ പ്രശ്നം, വയറിളക്കം, മലബന്ധം, കൂടാതെ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സഹായിക്കുന്നു.

Saranya Sasidharan
Jasmine isn't just for hair; Health Benefits of Jasmine
Jasmine isn't just for hair; Health Benefits of Jasmine

നമുക്ക് ഏറെ ഇഷ്ടപ്പെട്ട മുല്ലപ്പൂവ് സുഗന്ധമുള്ള പുഷ്പമാണ് അല്ലെ? വിശേഷപ്പെട്ട ദിവസങ്ങളിലെല്ലാം തലയിൽ മുല്ലപ്പൂവ് വെക്കണം എന്നത് മലയാളികളുടെ നിർബന്ധമാണ്. എന്നാൽ നൂറ്റാണ്ടുകളായി, വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി ഒരു കൂട്ടം മരുന്നുകളിൽ മുല്ലപ്പൂവ് ഉപയോഗിക്കുന്നുമുണ്ട്. അതുമൂലം, പലതരത്തിലുളള ചായകളിൽ, ജ്യൂസുകൾ, മിഠായികൾ,, പുഡ്ഡിംഗുകൾ എന്നിവയിൽ ഇത് ഒരു സാധാരണ ഘടകമാണ്.

ഇത് ആളുകൾക്ക് സുഗന്ധം, രുചി, ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
നമുക്ക് മുല്ലപ്പൂ നൽകുന്ന അഞ്ച് മികച്ച ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം

മുല്ലപ്പൂവിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?

ദഹനം വർധിപ്പിക്കുന്നു

ശരീരത്തിലെ ഗ്യാസ്ട്രിക് എൻസൈമുകളുമായുള്ള ഇടപെടൽ എളുപ്പമാക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ അനുഗ്രഹീതമാണ് മുല്ലപ്പൂവ്. ഗ്യാസ്, വയറുവേദന, വായുവിൻറെ പ്രശ്നം, വയറിളക്കം, മലബന്ധം, കൂടാതെ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സഹായിക്കുന്നു. മാത്രവുമല്ല, കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. നല്ല ഫലങ്ങൾക്ക് ജാസ്മിൻ ടീ ഭക്ഷണത്തിന് ശേഷം കുടിക്കാം.

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

മുല്ലപ്പൂ കൊണ്ടുള്ള പാനീയങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും അനുബന്ധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഈ സുഗന്ധമുള്ള പുഷ്പത്തിൽ ആൻറി-കോഗുലന്റ്, ആന്റി-ഫൈബ്രിനോലൈറ്റിക് ഗുണങ്ങളുടെ സാന്നിധ്യം "മോശം" കൊളസ്ട്രോൾ കുറയ്ക്കുന്നു. വാസ്തവത്തിൽ, ധമനികളിലെ തടസ്സങ്ങളും രക്തം കട്ടപിടിക്കുന്നതും തടയാനും ഇത് ഫലപ്രദമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവർ മുല്ലപ്പൂവ് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീര ഭാരം കുറയ്ക്കാൻ നോക്കുന്നവരാണ് നിങ്ങളെങ്കിൽ ഭക്ഷണം ഉപേക്ഷിക്കണമെന്നതാണ് എല്ലാവരും വിചാരിക്കുന്നത് അല്ലെ? എന്നാൽ
മുല്ലപ്പൂ ഉപയോഗിച്ച്, നിങ്ങൾക്ക് സ്വാഭാവികമായ രീതിയിൽ അധിക കിലോ എളുപ്പത്തിൽ കളയാം. നിങ്ങളുടെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നതിലൂടെ എപിഗല്ലോകാറ്റെച്ചിൻ, ഗാലിക് ആസിഡ് (ഇജിസിജി) എന്നിവയുടെ സാന്നിധ്യം ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുന്നു. അതിനാൽ നിങ്ങൾ മുല്ലപ്പൂ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, അത് നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് വിഷവസ്തുക്കളെ കഴുകിക്കളയുകയും അധിക കൊഴുപ്പ് കളയുകയും ചെയ്യുന്നു.

ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിക്കുന്നു

ജാസ്മിൻ അവശ്യ എണ്ണകൾ, ഉറക്കമില്ലായ്മ, ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവയുടെ സന്ദർഭങ്ങളിൽ മനസ്സിനെ ശാന്തമാക്കുന്നതിന് പേരുകേട്ടതാണ്. ജേണൽ ഓഫ് ഹെൽത്ത് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നത് ജാസ്മിൻ ഓയിൽ മാനസികാവസ്ഥയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും അതുവഴി ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് തലച്ചോറിൽ സെഡേറ്റീവ് ഇഫക്റ്റുകളും നൽകുന്നു, ഇത് വേഗത്തിലും ആഴത്തിലും ഉറങ്ങാൻ സഹായിക്കുന്നു.


വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു

മുല്ലപ്പൂവ് ആന്റിഓക്‌സിഡന്റുകളാലും പോളിഫെനോളുകളാലും സമ്പന്നമായതിനാൽ, ഈ സുഗന്ധമുള്ള പുഷ്പം വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമാണ്. ഇതുകൂടാതെ, ഇത് മനസ്സിന്റെ ഏകാഗ്രത, ശ്രദ്ധ, ശേഷി, ശാന്തത, ജാഗ്രത എന്നിവയും പ്രോത്സാഹിപ്പിക്കുന്നു. ഇക്കാരണത്താൽ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ പോലും ഇത് ഉപയോഗപ്രദമാകുന്ന ഒരു മികച്ച മസ്തിഷ്ക ബൂസ്റ്ററായി കണക്കാക്കപ്പെടുന്നുണ്ട്. അത് കൊണ്ട് ഇനി മുല്ലപ്പൂവ് കാണുമ്പോൾ മുടിയിൽ ചൂടാൻ മാത്രമല്ല എന്ന് മനസ്സിലാക്കുക...

ബന്ധപ്പെട്ട വാർത്തകൾ: ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഉപയോഗിക്കാം ഈ ഔഷധങ്ങൾ

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Jasmine isn't just for hair; Health Benefits of Jasmine

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds