മൂത്രത്തിൻ്റെ നിറം നോക്കി ആരോഗ്യത്തെ തിരിച്ചറിയാം എന്ന് പറയുന്നത് വെറുതെ അല്ല, പല അസുഖങ്ങളിലും മൂത്രം നമ്മൾ ടെസ്റ്റ് ചെയ്ത് നോക്കാറുണ്ട്. മൂത്രത്തിന് പല കളറുകളുണ്ട്, നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടും നിറത്തിലുള്ള മഞ്ഞൾ കളർ, ഇളം ചുവപ്പ്, ഓറഞ്ച് തവിട്ട് എന്നിങ്ങനെ പല കളറുകളിലാണ് മൂത്രത്തിനെ കാണുന്നത്. മാത്രമല്ല നിറത്തിനനുസരിച്ച് മൂത്രത്തിൻ്റെ ഗന്ധത്തിലും മാറ്റം വന്നേക്കാം, എന്തെങ്കിലും തരത്തിലുള്ള അസുഖബാധിതരാണ് നിങ്ങൾ എങ്കിൽ മൂത്രത്തിന് ദുർഗന്ധവും ഉണ്ടാകും.
ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യമാണ് മൂത്രം, കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും പാനീയങ്ങളിൽ നിന്നും യൂറിയയുടേയും ഉപ്പിൻ്റേയും മിശ്രിതമാണിത്. ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങളൊഴുവാക്കുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും ദിവസേന 3 ലിറ്റർ വെള്ളം എങ്കിലും കുടിക്കണം എന്നാണ് പറയുന്നത്.
രോഗവും അതിൻ്റെ അവസ്ഥയും പോലെയായിരിക്കും മൂത്രത്തിൻ്റെ കളറും. പലപ്പോഴും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതാകുമ്പോഴും ഇത്തരത്തിൽ മൂത്രത്തിന് നിറം വ്യത്യാസം ഉണ്ടാകാറുണ്ട്. ഇളം മഞ്ഞ നിറമുള്ള മൂത്രം കണ്ടെങ്കിൽ നിങ്ങൾ പേടിക്കേണ്ടതില്ലാ എന്നാണ് അർത്ഥമാക്കുന്നത്. കാരണം അത് ശരീരത്തിൽ ആവശ്യത്തിന് ജലാശം എത്തുന്നു എന്നതിൻ്റെ തെളിവാണ്. ഇളം മഞ്ഞ കളറിൽ മൂത്രം കണ്ടാൽ എല്ലാവർക്കും ചെറിയ പേടി എങ്കിലും ഉണ്ടാകും എന്നാൽ പേടിക്കേണ്ടതില്ല. എന്നിരുന്നാലും വെള്ളം കുടി കൂട്ടാൻ ഇക്കൂട്ടർ ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ വൃക്കകൾ എല്ലാം ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവും കൂടിയാണിത്
ശരീരത്തിൽ കൂടുതലായി വെള്ളം ഉണ്ടെങ്കിൽ മൂത്രത്തിന് തെളിഞ്ഞ കളർ ആയിരിക്കും കാണുന്നത്.
എന്നാൽ ഇനി പറയുന്ന കളർ ഉള്ള മൂത്രം ഉള്ളവർക്ക് ആരോഗ്യത്തിൽ പേടിക്കേണ്ടതുണ്ട്.
കടും നിറത്തിലുള്ള മൂത്രം ഉള്ളവർക്ക് ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ല എന്നാണ് അർത്ഥമാക്കുന്നത്. മാത്രമല്ല ഇത് പലതരത്തിലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടേയും ലക്ഷണം കൂടിയാണിത്. ഇത് വൃക്കകളുടെ ആരോഗ്യത്തിനേയും ബാധിച്ചേക്കാം.
ഇനി മൂത്രത്തിന് തവിട്ട് നിറമാണെങ്കിൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട സമയമാണ്. ഇത് കരൾ രോഗം, അല്ലെങ്കിൽ നിഡജ്ജലീകരണം എന്നിങ്ങനെയുള്ള മാരക രോഗങ്ങളുടെ ലക്ഷണമാണ്. ഇത്തരമൊരു അവസ്ഥ മരണത്തിന് വരെ കാരണമായേക്കാം. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
ഇനി മൂത്രത്തിൻ്റെ നിറം ചുവപ്പ് ആണെങ്കിൽ നിങ്ങൾക്ക് മൂത്രാശയ അണുബാധയുടെ സൂചനയായിരിക്കാം. അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ കാരണം കൊണ്ടും മൂത്രത്തിൻ്റെ നിറം മാറാൻ സാധ്യതയുണ്ട്.
അത് കൊണ്ട് തന്നെ മൂത്രത്തിൻ്റ കളറിലെന്തിലും മാറ്റം വന്നാൽ നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യ വിദഗ്ദൻ്റെ സേവനം ആവശ്യപ്പെടേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടി തഴച്ച് വളരാൻ ഇത്ര എളുപ്പമോ? ഇങ്ങനെ ചെയ്താൽ മതി
Share your comments