<
  1. Health & Herbs

ജങ്ക് ഫുഡിന് പകരം ആരോഗ്യകരമായ ബദൽ മാർഗങ്ങൾ!!

നമ്മുടെ തലച്ചോറിലെ ഡോപാമൈൻ, ഓക്സിടോസിൻ തുടങ്ങിയ ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രകാശനം കാരണം ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും കലോറിയുടെയും അളവ്, നമുക്ക് കൂടുതൽ വിശ്രമവും ആനന്ദവും നൽകുന്നു. മാത്രമല്ല, ഇത് കണ്ണിനു കുളിർമയേകുന്ന കാഴ്ച്ചയാണ് ഒപ്പം ആകർഷകമാണ്.

Raveena M Prakash
Healthy Alternatives for Junk foods
Healthy Alternatives for Junk foods

ജങ്ക് ഫുഡ് ഏവർക്കും ഒരുപോലെ ഇഷ്ടമാണ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെട്ട ഭക്ഷണമാണിത്, ഇത് കാണുമ്പോൾ തന്നെ തലച്ചോറിലെ ഡോപാമൈൻ, ഓക്സിടോസിൻ തുടങ്ങിയ ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ വിതരണം മൂലം മനസിനു വല്ലാത്ത സന്തോഷം ലഭിക്കുന്നു. കൂടാതെ തന്നെ ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും കലോറിയുടെയും അളവ്, നമുക്ക് കൂടുതൽ വിശ്രമവും ആനന്ദവും നൽകുന്നു. മാത്രമല്ല, ഇത് കണ്ണിനു കുളിർമയേകുന്ന കാഴ്ച്ചയാണ് ഒപ്പം ആകർഷകമാണ്.

അതിനാൽ, ബർഗറുകൾ, പിസ്സകൾ എന്നിവ പോലെയുള്ള അനാരോഗ്യകരമായ ചോയ്‌സുകൾക്കെല്ലാം പകരമായി ഉപയോഗിക്കാൻ പറ്റുന്ന കുറച്ച് ആരോഗ്യകരമായ ബദൽ മാർഗ്ഗമാണ് ഇവിടെ പറയുന്നത്,

1. ഹോം മെയ്‌ഡ്‌ ഫ്രൂട്ട് സ്മൂത്തികൾ

സാധാരണ കോള, പെപ്‌സിയ്ക്കു പകരം ഹോം മെയ്‌ഡ്‌ ഫ്രൂട്ട് സ്മൂത്തികൾ നല്ലൊരു ഓപ്ഷൻ ആണ്, ഇതിനായി വേണ്ടത് പാലും അല്ലെങ്കിൽ സോയ മിൽക്ക് അതിനു പകരം ഉപയോഗിക്കാം, നട്സ്, പഴങ്ങൾ, ഇഷ്ടപ്പെട്ട ടോപ്പിങ്ങുകൾ ചേർക്കാം, വിഗൻ ഭക്ഷണം കഴിക്കുന്നവർക്കു അൽമോണ്ട്‌ മിൽക്ക് അഥവാ ബദാം പാൽ, സോയ മിൽക്ക് എന്നിവ ഉപയോഗിക്കാം, അല്ലെങ്കിൽ പാലിന് പകരം തൈര് യോജിപ്പിക്കാം. ഒരു ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുക്കാം, സീസണൽ പഴങ്ങളായ മാങ്ങയും, സ്ട്രൗബെറിയും എടുക്കാം. പാക്ക് ചെയ്‌ത കാർബണെറ്റഡ് ശീതള പാനീയങ്ങളെക്കാൾ കൂടുതൽ ആരോഗ്യകരമാണ് ഈ സ്മൂത്തികൾ

2. മിഠായികൾക്കു പകരം ചോക്ലേറ്റ് നട്ട്സ്

രുചികരമായ മിഠായികൾഇഷ്ടപെടുന്നവരാണോ നിങ്ങൾ, എന്നാൽ മിട്ടായികൾ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ചോക്ലേറ്റ് നട്ട്സ്, ഉരുക്കിയെടുത്ത ചോക്ലേറ്റ് സിറപ്പിൽ അണ്ടി പരിപ്പും, ബദാമും, ഒപ്പം നില കടലയും മുക്കിയെടുക്കാം, അതിനു ശേഷം ഇത് ഫ്രിഡ്‌ജിൽ ഫ്രീസറിൽ തണുക്കാൻ വെക്കാം. കഠിനമായി കഴിഞ്ഞാൽ കഴിക്കാവുന്നതാണ്, പഞ്ചസാര കൊണ്ടുണ്ടാക്കുന്ന മിട്ടായിക്കളെക്കാൾ വളരെ നല്ലതാണ് ചോക്ലേറ്റിൽ മുക്കിയ ഈ നട്ട്സ് കഴിക്കാൻ.

3. ആരോഗ്യകരമായ ഹെൽത്തി ലഡ്ഡുകൾ

ആരോഗ്യകരമായ ഹെൽത്തി ലഡ്ഡുകൾ കഴിച്ചു ഡോനട്ടിന്റെ ആസക്തിയെ മാറ്റാം, ഇതുണ്ടാക്കാൻ വളരെ എളുപ്പവും അതോടൊപ്പം തന്നെ ഇത് ധാരാളം പോഷകങ്ങളാൽ നിറഞ്ഞതുമാണ്. ഓട്‌സ് അല്ലെങ്കിൽ ഈന്തപ്പഴം, നിലക്കടല, ചിരകിയ തേങ്ങ, എന്നിവ ചേർത്തുണ്ടാക്കാം, അത് അല്ലെങ്കിൽ ഫ്‌ളാക്‌സ് സീഡ്, ചോക്ലേറ്റ് ചിപ്‌സ്, തേൻ, വാനില എക്‌സ്‌ട്രാക്‌റ്റ്, ചിയ വിത്തുകൾ തുടങ്ങിയ ഇഷ്ടപെട്ട ചേരുവകൾ നമുക്ക് ചേർക്കാം, ഇവയെല്ലാം യോജിപ്പിച്ചു, ഒരുമിച്ച് ഉരുട്ടി ഒരു ബോൾ പോലെയാക്കി എടുക്കാം.

4. ഫ്രഞ്ച് ഫ്രൈകൾക്ക് പകരം വെജിറ്റബിൾ ഫ്രൈകൾ

ഫ്രഞ്ച് ഫ്രൈയ്‌ക്ക് പകരം ആരോഗ്യകരമായ ഒരു ബദലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, പുറത്ത് ക്രിസ്പിയും അകത്ത് മൃദുവുമായ, ബേക്ക്ഡ് വെജിറ്റബിൾ ഫ്രൈകളാണ് ഏറ്റവും അനുയോജ്യമായത് . മധുരക്കിഴങ്ങ്, ടേണിപ്‌സ്(Turnips), ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ പോലും പീനട്ട് ബട്ടർ സോസ്,ടൊമാറ്റോ സോസ്   യോജിപ്പിച്ചു കഴിക്കാം. ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും.

5. ഐസ്ക്രീമിനു പകരം യോഗേർട്ട് ഫ്രൂട്ട് പോപ്‌സിക്കിൾ 

ശീതീകരിച്ച തൈര്, ബെറികൾ എന്നിവ ചേർത്തു തയാറാക്കുന്ന യോഗേർട്ട് ഫ്രൂട്ട് പോപ്‌സിക്കിൾ ഷോപ്പുകളിൽ നിന്നു വാങ്ങുന്ന ഐസ്ക്രീമുകളേക്കാൾ നല്ല ഓപ്ഷനാണ്.ഒരു പാത്രത്തിൽ തൈര്, പഴങ്ങൾ അല്ലെങ്കിൽ മറ്റ് പഴങ്ങൾ എന്നിവ നിറച്ച് ഫ്രീസ് ചെയ്യുക. ഇതിൽ അണ്ടിപ്പരിപ്പ്, ഡാർക്ക് ചോക്ലേറ്റ് അല്ലെങ്കിൽ മറ്റ് ടോപ്പിംഗുകൾ എന്നിവയും ചേർക്കാം. കുറച്ച് മണിക്കൂറുകൾ ഫ്രീസറിൽ വെക്കാം, ശേഷം ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പല്ലു തേക്കുമ്പോളുള്ള രക്തസ്രാവം അവഗണിക്കരുത്!!!

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
 
English Summary: Healthy Alternatives for Junk foods

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds