
പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. താരൻ കാരണം മനസമാധാനം നഷ്ടപ്പെട്ടവർ ആയിരിക്കും നമുക്ക് ചുറ്റും ഉള്ളവർ. ഒരിക്കൽ താരൻ വന്നാൽ പോകാൻ പിന്നെ പോകാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. ചൊറിച്ചിൽ, സ്‌കിൻ അലർജി, എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. ഒരുപാട് മരുന്നുകൾ നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും അതൊന്നും ചിലപ്പോൾ കുറയുകയില്ല എന്ന് മാത്രമല്ല, കെമിക്കൽ നമ്മൾ അധികമായി തലയിൽ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് തന്നെ പാര്‍ശ്വ ഫലങ്ങളില്ലാതെ താരന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുന്നതുമായ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പുളിച്ച കഞ്ഞി.
എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഒരു സാധനമായത് കൊണ്ട് തന്നെ നമുക്ക് ഈസിയായി ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഒന്ന് വീട്ടിൽ നിന്ന് തന്നെ ട്രൈ ചെയ്ത് നോക്കൂ.
പുളിച്ച കഞ്ഞി വെള്ളം എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി കഞ്ഞിവെള്ളം വളരെ ഏറെ സഹായിക്കുന്നുണ്ട്. പുളിച്ച കഞ്ഞിവെള്ളത്തില്‍ കറിവേപ്പില അരച്ചു ചേർക്കുക. ഒരു ചെറിയ കഷ്ണം നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് കഞ്ഞിവെള്ളത്തില്‍ ചേര്‍ക്കുക. ഇത് നന്നായി കലക്കുക. ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസ്സാജ് ചെയ്യുക. ഏകദേശം 15 മിനിറ്റോളം നല്ല രീതിയിൽ മസാജ് ചെയ്യുക. നല്ല വെള്ളത്തിൽ തല നന്നായി കഴുകുക. താരൻ ഇല്ലാതാക്കാൻ നല്ല ഒരു മാർഗമാണ് കഞ്ഞിവെള്ളം.
അകാല നരയെന്ന പ്രശ്‌നം പലപ്പാേഴും നമ്മളില്‍ പലരെയും അലട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഇതിന് ഒരു നല്ല പരിഹാരം കഞ്ഞിവെള്ളം. പുളിച്ച കഞ്ഞിവെള്ളം തലയില്‍ ദിവസവും തേച്ചാൽ ഒരു പരിധി അകാല നരയെന്ന പ്രതിസന്ധി ഇല്ലാതാകുകയും മുടിക്ക് നല്ല ആരോഗ്യവും നിറവും നല്‍കുന്നു. എന്ന് മാത്രമല്ല കഞ്ഞിവെള്ളം തലയ്ക്ക് നല്ല തണുപ്പും ഉറപ്പും വര്‍ധിപ്പിക്കാന്‍ ഇത് സഹായമാകുന്നു. മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യുന്നു.
കഞ്ഞിവെള്ളത്തിനൊപ്പം തേനും കൂടി ചേർത്ത് മുടിയിൽ ചേർത്താൽ ഏറെ നല്ലതാണ്. മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം മാത്രമല്ല നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് കഞ്ഞിവെള്ളവും തേനും.
നല്ലൊരു കണ്ടീഷണർ ആണ് കഞ്ഞിവെള്ളം. ഷാംപൂ ഉപയോഗിച്ചതിന് ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മുടിയ്ക്ക് നല്ല തിളക്കവും മൃദുത്വവും ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ
ആരോഗ്യമുള്ള മുടി നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..
Share your comments