വളരെ പണ്ടുകാലം മുതൽക്കുതന്നെ കേശ സംരക്ഷണത്തിന് നാം ഉപയോഗിക്കുന്ന ഒരു വസ്തുവാണ് മൈലാഞ്ചി . അകാല നരയ്ക്ക് മൈലാഞ്ചിയോളം പോന്ന വേറൊരു പ്രതിവിധിയില്ല . അമോണിയ കലർന്ന ഹെയർ ഡൈകളെക്കാൾ എത്രയോ നല്ലതാണു നമ്മുടെ വേലികളിൽ വളരുന്ന മൈലാഞ്ചി. ആരോഗ്യം നഷ്ടപെട്ട നരച്ച തലമുടിയെ തിളക്കമുള്ളതാക്കാനും ആരോഗ്യത്തോടെ നിറം നൽകാനും മൈലാഞ്ചിക്കുള്ള കഴിവ് മറ്റൊന്നിനുമില്ല . മൈലച്ചി ഇലയിട്ട് കാച്ചിയ എണ്ണ, മൈലാഞ്ചി ഇല അരച്ചുചേർത്ത ഹെന്ന എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് . മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്ക്കും ഏറ്റവും മികച്ച പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് ഇത് എങ്കിലും മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അല്ലാത്തപക്ഷമത് ദോഷം വരുത്തുകയും ചെയ്യും.
മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ നരച്ച മുടി കറുക്കും എന്ന ധാരണ തെറ്റാണ് ഉപയോഗിക്കുന്നതിന്റെ തോത് അനുസരിച്ചു ചുവന്ന ഷെഡിലുള്ള നിറമാണ് ലഭിക്കുക.മുടിയുടെ എല്ലാ ഭാഗത്തും ഒരേ നിറം ലഭിച്ചെന്ന് വരില്ല. മുടിയുടെ ഒരോ ഭാഗത്തും ലഭിക്കുന്ന നിറം വ്യത്യസ്തമായിരിക്കും.മാത്രമല്ല നിറം ക്രമേണ മങ്ങുകയും ചെയ്യും മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ മുടിയില്‍ യാതൊരുവിധ രാസവസ്തുക്കളും ഉണ്ടാകരുത്. രാസവസ്തുക്കളുമായി മൈലാഞ്ചി കൂടിക്കലരുന്നത് മുടിയ്ക്കും തലയോട്ടിക്കും ദോഷം ചെയ്യും ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും .മൈലാഞ്ചി ഹെന്ന ആയി ഉപയോഗിക്കുമ്പോൾ രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ മുടിക്ക് മൈലാഞ്ചിയുടെ നിറം ലഭിക്കുകയുളളൂ. അതിനാല്‍, മൈലാഞ്ചി ഇട്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മാത്രം മുടി കഴുകുക. മൈലാഞ്ചി തലയ്ക്കു തണുപ്പുനൽകുന്ന വസ്തുവാണ് അതിനാൽത്തന്നെ ആസ്തമ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം . മറ്റൊരു ദോഷകരമായ വസ്തുത മൈലാഞ്ചി ഹെന്നയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന രൂക്ഷഗന്ധമാണ് ഷാമ്പു ഉപയോഗിച്ച് കഴുകിയാലും മൂന്ന് ദിവസം വരെയും മുടിയില്‍ മൈലാഞ്ചിയുടെ ഗന്ധം ഉണ്ടാകും അതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
Share your comments