മൈലാഞ്ചി എന്നും എക്കാലവും നമുക്ക് ഒരു സൗന്ദര്യ വർധക വസ്തുവാണ് കനകമൈലാഞ്ചി ഇലകൾ ചേർത്ത് ചുവപ്പിച്ച വിരൽ തുമ്പുകൾ ഏതൊരു സ്ത്രീയുടെയും അഴക് കൂട്ടിയിട്ടെയുളൂ.
മൈലാഞ്ചി എന്നും എക്കാലവും നമുക്ക് ഒരു സൗന്ദര്യ വർധക വസ്തുവാണ് കനകമൈലാഞ്ചി ഇലകൾ ചേർത്ത് ചുവപ്പിച്ച വിരൽ തുമ്പുകൾ ഏതൊരു സ്ത്രീയുടെയും അഴക് കൂട്ടിയിട്ടെയുളൂ. എല്ലാ മതങ്ങളിലും മൈലാഞ്ചി ഇടൽ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങായി തീർന്നിരിക്കുന്നു. മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക അലങ്കാര ഉപാധി എന്നതിലുപരി നല്ലൊരു ഔഷധി കൂടിയാണ്. മൈലാഞ്ചി കേശ സംരക്ഷണത്തിൽ വഹിക്കുന്ന പങ്കു വളരെ വലുതാണ് മുടിവളരാനും , നരച്ചമുടി കറുക്കാനും, താരൻ മുടികൊഴിച്ചിൽ എന്നിവയെ തടയാന് മൈലാഞ്ചി എണ്ണ വളരെ ഫലപ്രദമാണ്. എല്ലാ വിധത്തിലുമുള്ള കേശസംബന്ധമായ പ്രശ്നങ്ങള്‍ക്കും പൊടിയായോ, പേസ്റ്റായോ ഇത് ഉപയോഗിക്കാം. ആഴ്ചയില്‍ ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില്‍ തേച്ചാല്‍ മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും.
കേവലം അലങ്കാരത്തിനും സൌന്ദര്യം കൂട്ടുവാനും മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും രക്തശുദ്ധി വരുത്താനും മൈലാഞ്ചിക്ക് കഴിയും ചൂടുകുരുക്കൾ തടയാൻ മൈലാഞ്ചിയില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിച്ചാൽ മതിയാകും. മഞ്ഞപ്പിത്തം പോലുള്ള കരള്‍ രോഗങ്ങള്‍ക്ക് മൈലാഞ്ചി ഒരു ഔഷധമാണ്. ശരീരത്തിന് തണുപ്പ് നല്കാന്‍ കഴിയുന്ന ഘടകങ്ങള്‍ മൈലാഞ്ചിയിലുണ്ട്. അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാന്‍ മൈലാഞ്ചി ഉപയോഗിക്കാം. കാലുകളിൽ ഉണ്ടാകുന്ന വിണ്ടുകീറലിനും കുഴിനഖം വളം കടി തുടങ്ങിയ അസുഖങ്ങൾക്കും മൈലാഞ്ചി ഇല അരച്ച് പുരട്ടുന്നത് പതിവാണ്. വസ്ത്രങ്ങളിലും മറ്റും നിറം നൽകുവാനും മറ്റും വ്യാവസായിക മേഖലകളിൽ മൈലാഞ്ചി ഉപയോഗിച്ച് വരുന്നു
English Summary: henna plant for health and beauty
Share your comments