പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന ഒരു രോഗസാധ്യത യാണ് സന്ധിവാതം. നിരവധി കാരണങ്ങൾകൊണ്ട് ആർത്രൈറ്റിസ് അഥവാ സന്ധിവാതം ഉണ്ടാകുന്നു. ആർത്രൈറ്റിസ് രോഗങ്ങൾ നൂറിലധികം ഉണ്ടെന്നാണ് കണക്കുകൾ. ഓരോന്നിന്റെയും രോഗലക്ഷണങ്ങളും, ഈ രോഗസാധ്യത ഉണ്ടാവുന്നതിനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ഏത് വിഭാഗത്തിൽപ്പെട്ട സന്ധിവാതം ആണെങ്കിലും സന്ധികളിൽ ഉണ്ടാകുന്ന വേദന, നടുവേദന തുടങ്ങിയവ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെ കണ്ടുവരുന്നു. സന്ധിവാതം ഒന്നോ അതിലധികമോ സന്ധികളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ രോഗമുള്ളവർ ചുക്കുകാപ്പി ശീലമാക്കേണ്ട...
ഇതു പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. എന്നാൽ തുടക്കത്തിൽ തന്നെ ഈ രോഗസാധ്യത തിരിച്ചറിയണം എന്നു മാത്രം. പണ്ടുകാലത്ത് പ്രായമുള്ളവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗസാധ്യത ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ധാരാളമായി കാണുന്നു. കാരണം ജീവിതചര്യയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങൾ കഴിച്ചു അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതും ഈ രോഗത്തിന് പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നു. ഈ രോഗസാധ്യത തുടക്കത്തിൽ തന്നെ കണ്ടെത്തണം ഇല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നായി ഇത് മാറുന്നു. സന്ധിവാതം പലതരത്തിലാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, സീറോ നെഗറ്റീവ് ആർത്രൈറ്റിസ്, ഗൗട്ട്, ലൂപ്പസ് തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇതിൽ കുട്ടികളിൽ കാണപ്പെടുന്നത് റുമാറ്റിക് ഫീവർ ആണ്. തുടക്കത്തിൽ നല്ല പരിചരണം ലഭിച്ചില്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കുട്ടികൾക്ക് വന്നേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വിട്ടുമാറാത്ത ചുമയും, നെഞ്ചിലെ കഫക്കെട്ടും ഒരാഴ്ചയ്ക്കുള്ളിൽ മാറ്റുന്ന ഒറ്റമൂലികൾ
പനി, തൊണ്ടവേദന, സന്ധിവീക്കം തുടങ്ങിയവയാണ് ഇതിൻറെ പ്രാരംഭ ലക്ഷണങ്ങൾ ആയി കണക്കാക്കുന്നത്. പ്രായമായ വ്യക്തികളിൽ പ്രധാനമായും കണ്ടുവരുന്നത് ആമവാതം എന്ന രോഗാവസ്ഥയാണ്. തരുണാസ്ഥി കളെയും സന്ധികളെയും ഇത് ബാധിച്ചേക്കാം. ഈ രോഗം കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. കൈവിരലുകളിൽ ഉണ്ടാകുന്ന കഠിനമായ വേദന ആമവാതത്തിന് തുടക്കത്തിൽ ഉണ്ടാകുന്ന ലക്ഷണമാണ്. ഓസ്റ്റിയോ ആർത്രൈറ്റിസ് കേരളത്തിൽ വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഒരു രോഗമാണ്. കൂടുതൽ ജോലി ചെയ്യുമ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന ഉണ്ടാകുന്നതാണ് ഇതിൻറെ ലക്ഷണം. സന്ധികൾക്കുള്ളിൽ എല്ലുകളെ പൊതിഞ്ഞുള്ള തരുണാസ്ഥികൾ തേയ്മാനം സംഭവിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. സന്ധിവാതം പൂർണ്ണമായും ഇല്ലാതാക്കാൻ ആയുർവേദം മികച്ചതാണ്. അതുകൊണ്ടുതന്നെ ആയുർവേദശാസ്ത്രം അനുശാസിക്കുന്ന ചില നാടൻ പ്രയോഗങ്ങൾ ചുവടെ നൽകുന്നു.
1. എരിക്കിൻ ഇല ചതച്ച് കിഴികെട്ടി നല്ലെണ്ണയിൽ ചൂടാക്കി കിഴി പിടിക്കുക.
2. കരുനെച്ചി ഇലയും ചെറുനാരങ്ങയും കൂട്ടി കിഴികെട്ടി എള്ളെണ്ണയിൽ ചൂടാക്കി വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കുക.
3. 7 വെറ്റില എടുത്ത് എണ്ണയോ കുഴമ്പോ തേച്ച് ചൂടാക്കി വേദനയുള്ള ഭാഗത്ത് വച്ച് കെട്ടുക. ചൂട് നിർത്തുന്ന കമ്പിളി കൊണ്ട് പുറമേ കെട്ടണം. നീര് ഉള്ളപ്പോൾ ഒരിക്കലും ചൂട് വയ്ക്കരുത്. മരുന്ന് അരച്ചിട്ട് നീര് കുറഞ്ഞതിന് ശേഷം മാത്രം ചൂട് വയ്ക്കണം.
4. തേനിൽ വെളുത്തുള്ളി ഇട്ട് മൂന്നുദിവസം വച്ചതിനുശേഷം തേനും വെളുത്തുള്ളിയും കൂടി ഒരു സ്പൂൺ വീതം ദിവസവും രണ്ടു നേരം കഴിക്കുക. ഇങ്ങനെ ചെയ്തതിനുശേഷം 15 ദിവസം കൊണ്ട് ഫലം കാണും.
5. ഒരു കപ്പ് മൂത്ത കാന്താരിമുളക്, ഒരു കപ്പ് ഇഞ്ചി, ഒരു കപ്പ് വെളുത്തുള്ളി എല്ലാം കൂടി ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി എണ്ണ അരിച്ചെടുത്ത് സൂക്ഷിക്കുക. വേദനയുള്ള ഭാഗങ്ങളിൽ ആവശ്യാനുസരണം പുരട്ടുക.
6. മഷിത്തണ്ടും ഇലയും കൂടി തിളപ്പിച്ച വെള്ളം പലപ്രാവശ്യം കുടിക്കുക.
7. കരളകത്തിൻറെ ഇല അരച്ച് കിഴികെട്ടി വേദനയുള്ള ഭാഗത്ത് പിടിക്കുക.
8. വാളൻപുളിയുടെ ഇലയും ഉപ്പും കൂട്ടി വെള്ളത്തിൽ തിളപ്പിച്ച് തുണി മുക്കിപ്പിഴിഞ്ഞ് ആവിപിടിക്കുക.
9. വള്ളിയുഴിഞ്ഞ സമൂലം ഒരുപിടി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് പകുതിയാക്കി രാവിലെ വെറും വയറ്റിൽ കഴിക്കുക. ഒരു മാസം കഴിച്ചാൽ ഫലം കാണാം.
ബന്ധപ്പെട്ട വാർത്തകൾ: ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ കോളറ വരാതെ തടയാം
Share your comments