<
  1. Health & Herbs

നിർജ്ജലീകരണം ഉണ്ടാകാതെ നോക്കാൻ ചില മാർഗങ്ങൾ

രാജ്യത്തെ ചൂട് കൂടിയ പട്ടണങ്ങളിൽ ഒന്നായി കോട്ടയം മാറി. പകൽ സമയത്ത് പലയിടത്തും 34 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ചൂട്.വരൂ ദിവസങ്ങളിൽ ഇനിയും ചൂട് കൂടും എന്നാണ് വിലയിരുത്തൽ.

K B Bainda
ദാഹം തോന്നുമ്പോഴൊക്കെ ധാരാളം വെള്ളം കുടിക്കുക
ദാഹം തോന്നുമ്പോഴൊക്കെ ധാരാളം വെള്ളം കുടിക്കുക


രാജ്യത്തെ ചൂട് കൂടിയ പട്ടണങ്ങളിൽ ഒന്നായി കോട്ടയം മാറി. പകൽ സമയത്ത് പലയിടത്തും 34 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ചൂട്.വരൂ ദിവസങ്ങളിൽ ഇനിയും ചൂട് കൂടും എന്നാണ് വിലയിരുത്തൽ.

പൊള്ളുന്ന വെയിലില്‍ കഴിവതും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. നമ്മള്‍ തിരിച്ചറിയാതെ പോകുന്ന ഒട്ടനവധി അപകടങ്ങളുണ്ട് ഈ വേനല്‍ ചൂടില്‍.

നിര്‍ജ്ജലീകരണമാണ് വേനല്‍ക്കാലത്ത് അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ അപകടം. ശരീരത്തിന് മാത്രമല്ല മാനസിക നിലയിലെ മാറ്റത്തിനും നിര്‍ജ്ജലീകരണം കാരണമാകും. ദാഹം തോന്നുമ്പോഴൊക്കെ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യം ചേയ്യേണ്ട കാര്യം. പുറത്ത് പോകുമ്പോഴെല്ലാം കഴിയുമെങ്കില്‍ എപ്പോഴും കുറച്ച് വെള്ളം കയ്യില്‍ കരുതുക.

ഇളനീരാണ് വേനൽ കാലത്ത് കുടിക്കാൻ പറ്റിയ ഏറ്റവും നല്ല പാനീയം. ബാർലി, മോര്, തണുപ്പിച്ച ഗ്രീൻ ടീ എന്നിവയെല്ലാം കുടിക്കുന്നത് വേനൽക്കാലത്തിന്‍റെ അവശതകളെ മറികടക്കാന്‍ നല്ലതാണ്. കാബേജ്, തക്കാളി, ഇലക്കറികൾ, കാപ്സിക്കം തുടങ്ങിയവ പാചകം ചെയ്യാതെ തന്നെ കഴിക്കാം.

ചായ, കാപ്പി, മദ്യം എന്നിവയെല്ലം വളരെ മിതമായി ഉപയോഗിക്കുന്നതാണ് വേനല്‍ക്കാല ത്തിന് അനിയോജ്യം. മധുരം, ഉപ്പ്, കാലറി എന്നിവ കൂടിയ ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുക തന്നെ വേണം. എരിവ്, എണ്ണ, അമ്ലം എന്നിവ കൂടിയ ഭക്ഷണവും തീർത്തും ഒഴിവാക്കണം.

ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

1) ദിവസം ധാരാളം കൂടുതൽ വെള്ളം കുടിക്കുക.

2) എളുപ്പത്തില്‍ ദഹിക്കുന്ന ലഘുഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക

3) കൃത്യം സമയത്ത് കൃത്യ അളവില്‍ ഭക്ഷണം കഴിക്കുക

4) ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

5) വേവിച്ച ആഹങ്ങള്‍ പഴകിയിട്ടെല്ലെന്ന് ഉറപ്പുവരുത്തുക

6) ഭക്ഷണത്തിൽ ചുരുങ്ങിയത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നീ ഇനങ്ങൾ ഉൾപ്പെടുത്തക.

7) അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

8) കഴിവതും വീട്ടിലെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക

9) മധുര പാനീയങ്ങൾ ഒഴിവാക്കുക


10)നെറ്റിത്തടം, കഴുത്ത്, കൈകൾ, കാൽപാദങ്ങൾ എന്നിവ ഇടയ്ക്കിടെ തണുപ്പിക്കുന്നത് ശരീര ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും

11) അമിതമായി തണുത്ത വെള്ളത്തിൽ കുളിക്കരുത്. കാരണം തണുത്ത വെള്ളം കേവലം തൊലിയെ മാത്രമേ തണുപ്പിക്കൂ. രക്തവും ശരീര ഊഷ്മാവും കുറയുന്നില്ല. അമിതമായ തണുത്ത വെള്ളം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.ഒരു ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വലിയ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് അത്യുത്തമമാണ്. 

English Summary: Here are some ways to prevent dehydration

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds