ആഹാരസാധങ്ങൾ പ്രത്യേകിച്ച് സസ്യാഹാരം പാകം ചെയ്യുമ്പോൾ രുചിക്കും ഗന്ധത്തിനും വേണ്ടി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കായം. കയം പൊടിച്ചു ചേർത്ത അച്ചാറും കായം മണക്കുന്ന സാമ്പാറുമെല്ലാം ഗൃഹാതുരത്വം നൽകുന്ന ഓർമകളാണ്. ഈ സാമ്പാർ മണത്തിനുമപ്പുറം കായത്തെകുറിച്ചു എന്തെല്ലാം അറിയാം. ഉദരസംബന്ധിയായ മിക്ക രോഗങ്ങള്‍ക്കും ഔഷധമാണ് കായം. കായം വാത, കഫ വികാരങ്ങളെയും വയര്‍ വീര്‍ക്കുന്നതിനെയും വയറുവേദനയെയും ശമിപ്പിക്കുന്നു. ചെറിയ കുട്ടികളിലെ വയറു വേദനയ്ക്ക് പാൽക്കായം വളരെ നേർപ്പിച്ച ചൂടുവെള്ളത്തിൽ കൊടുക്കാറുണ്ട്. കീടവിഷങ്ങള്‍ ഉള്ളില്‍ച്ചെന്നാല്‍ പേരയുടെ ഇല ചതച്ചു പിഴിഞ്ഞ നീരില്‍ കായം കലക്കി കുടിച്ചാല്‍ വിഷം നിര്‍വീര്യമാകും. എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ ഇവ സമം അരച്ച് പുരട്ടിയാല്‍ മതിയാകും. നിരവധിആയുർവേദ മരുന്നുകളിൽ കായം ചേർക്കുന്നുണ്ട്. കായം എല്ലായ്‌പ്പോഴും മറ്റെന്തെങ്കിലിന്റെയും കൂടെയോ നെയ്യില്‍ വറുത്തോ ഉപയോഗിക്കാനാണ് ആയുർവേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്.
ഈ ഗുണങ്ങൾക്കു പ്രമേ കയത്തിന്റെ മറ്റൊരു പ്രത്യേകത കായം ഒരു ചെടിയിൽ നിന്നും ലഭിക്കുന്ന കറയാണ് എവളരുക . ബഹുവർഷ ഔഷധിയായ ഈ ചെടി 6 മുതൽ പത്തടി വരെ ഉയരത്തിൽ വളരുന്നു കുലകുലയായി മഞ്ഞ നിറത്തിലുള്ള പൂക്കളും വൃത്താകൃതിയിൽ ഉള്ള പൂക്കളുമാണ് ഇതിൽ കാണപ്പെടുക. അഞ്ചോ ആറോ വര്ഷം ചെന്ന ചെടികളിൽ നിന്നാണ് കായം ഉദ്പാദിപ്പിക്കുക. ചെടിയുടെ വേരിൽ ഒരു മുറിവുണ്ടാക്കി ആ മുറിവിലൂടെ വരുന്ന കറ മൺ പാത്രങ്ങളിൽ ശേഖരിച്ചു ഉണക്കിയാണ് കായം ഉണ്ടാക്കുന്നത് . .വെളുത്ത കായവും കരിങ്കായവും വിപണിയിൽ ലഭ്യമാണ് ഇതിൽ കരിങ്കായമാണ് ആഹാരത്തിൽ ഉപയോഗിക്കാറ് വെളുത്തകായം അഥവാ പാൽക്കായം കൂടുതലും. ആയുർവേദ മരുന്നുകളിൽ ആണ് ഉപയോഗം.

Share your comments