ചെറുപ്പത്തിൽ തന്നെ മുടി നരക്കുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ഇതിന് പ്രതിവിധി തേടുന്ന എത്രയോ ആളുകൾ നമുക്കിടയിലുണ്ട്.
കറിവേപ്പിൻറെ ഇലകൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും മുടിക്ക് ഭംഗിയേകുവാനും സഹായിക്കുന്നു. ഒരു കപ്പ് മോരിൽ ഒരു ടേബിൾ സ്‌പൂൺ കറിവേപ്പിൻറെ ഇലകൾ പൊടിച്ചത് കലർത്തി മുടി വേരുകൾ മുതൽ മുടിയുടെ അറ്റം വരെ പ്രയോഗിക്കുക. ഇത് പ്രകൃതിദത്തമായ conditioner ആയി പ്രവർത്തിക്കുന്നു. 35-40 മിനിറ്റ് വെച്ച ശേഷം ഒരു സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് കൂടാതെ, വെളിച്ചെണ്ണയിൽ കുറച്ച് കറിവേപ്പിലകൾ ഇട്ട് തിളപ്പിച്ച കാച്ചിയ എണ്ണ തലയിൽ പുരട്ടി മസ്സാജ് ചെയ്‌ത് 20 മിനിറ്റു നേരം വെച്ച ശേഷം കഴുകി കളയുക. ഇവയിൽ ഏതെങ്കിലും ഒന്ന് ആഴ്ച്ചയിൽ രണ്ടുതവണ ആവർത്തിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നരച്ച മുടിയാണോ പ്രശ്‌നം, പ്രകൃതി ദത്തമായി മുടി കളർ ചെയ്യാം.
മുടിയുടെ വളർച്ചയ്ക്കും, മുടിയുടെ കറുത്ത നിറം പുനഃസ്ഥാപിക്കുന്നതിനും നെല്ലിക്ക പതിവായി കഴിക്കുന്നത് സഹായിക്കും. നാല് മുതൽ ആറ് കഷ്ണം വരെ ഉണക്കിയ നെല്ലിക്ക കുറച്ച് വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിച്ച് തലയിൽ നന്നായി മസ്സാജ് ചെയ്യാം. എണ്ണമയമുള്ള മുടിയാണെങ്കിൽ നെല്ലിക്ക നീര് നേരെ തലയിൽ തേച്ചു പിടിപ്പിക്കുക. പിന്നീട് സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മുടിക്ക് സ്വാഭാവിക നിറം നൽകുന്ന ഘടകമായി പ്രവർത്തിക്കുന്ന ഉരുളകിഴങ്ങ് തൊലികൾ നിങ്ങളുടെ നരച്ച മുടിയെ ഇരുണ്ടതാകാൻ സഹായിക്കുന്നു. കട്ടിയുള്ള സ്റ്റാർച് അടങ്ങിയ മിശ്രിതം ലഭിക്കുന്നതിന് 5-6 പൊട്ടറ്റോയുടെ തൊലി നീക്കം ചെയ്‌ത്, ഈ തൊലികൾ നന്നായി തിളപ്പിക്കുക. ഇത് തണുക്കുമ്പോൾ, അരിച്ചെടുത്ത് ഏതെങ്കിലും ഒരു അവശ്യ എണ്ണയുടെ ഏതാനും തുള്ളികൾ അതിലേയ്ക്ക് ചേർക്കുക. ഒരു പാത്രത്തിൽ ഈ മിശ്രിതം സൂക്ഷിക്കുക. നിങ്ങളുടെ മുടി കഴുകി conditioner ഉപയോഗിച്ച ശേഷം ഈ മിശ്രിതം ഉപയോഗിച്ച് കഴുകുക. ആഴ്ച്ചയിൽ രണ്ടുതവണ ഇത് ചെയ്യുക.
നിങ്ങളുടെ മുടിയുടെ അകാലനര അകറ്റുവാൻ നിങ്ങൾക്കു തന്നെ സ്വന്തമായി ഒരു പ്രകൃതിദത്ത ഷാംപൂ തയ്യാറാക്കാനും കഴിയും. ഇത് നരച്ച മുടിക്ക് പുറമെ മറ്റ് കേശ സംബന്ധമായ പ്രശ്‌നങ്ങള്ക്കും ഉത്തമ പരിഹാരം നൽകും. മൂന്ന് നാല് ചീവയ്ക്കും 10-12 പുളിഞ്ചി വിത്തുകളും ഒരു ഇരുമ്പു പാത്രത്തിൽ ഇട്ട് ഒരു ജഗ് നിറയെ വെള്ളം ഒഴിച്ച് ഒരു രാത്രി മുഴുവൻ മുക്കിവെയ്ക്കുക. ഇത് അടുത്ത ദിവസം തിളപ്പിച്ച് ഒരു കുപ്പിയിൽ സംഭരിക്കുക. ആഴ്ചയിൽ രണ്ടുതവണ ഈ വെള്ളം ഉപയോഗിച്ച് കഴുകുക. അകാല നര ക്രമേണ ഇല്ലാതായി മുടിക്ക് കറുപ്പ് നിറം വന്നു തുടങ്ങും.
അകാല നര തടയാൻ സഹായിക്കുന്ന മറ്റൊരു മികച്ച പ്രതിവിധിയാണ് ഉള്ളി നീര്. 2 - 3 ഉള്ളി മുറിച്ച് ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പുല്ല് പൊടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് യോജിപ്പിക്കുക. ഇത് ഏതെങ്കിലും എണ്ണയുമായി ചേർത്ത് തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഉള്ളിനീര് മാത്രമായി തലയിൽ തേച്ചുപിടിപ്പിക്കുന്നതും അകാലനരയ്കും മുടി കൊഴിച്ചിലിനും നല്ലതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:അകാലനര മാറാന്‍
#Farmer#Krishi#Agriculture#FTB
Share your comments