മുടി കറുപ്പിക്കാന്‍ പ്രകൃതിദത്ത നെല്ലിക്ക ഡൈ ഉണ്ടാക്കാന്‍ എളുപ്പം, ഗുണമോ മെച്ചം!
മുടിയുടെ ആരോഗ്യവും നിറവും കാക്കാന്‍ നെല്ലിക്ക ഉപയോഗിക്കുന്നത് പുരാതന കാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ പതിവാണ്. ഇത് പൂര്‍ണ്ണമായും സുരക്ഷിതവുമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ നെല്ലിക്ക മുടിയില്‍ പ്രയോഗിച്ചാല്‍ മുടി നല്ല കരിവണ്ടു പോലെ കറുകറാ കറുത്തിരിക്കുമെന്ന് മാത്രമല്ല, പുതിയ മുടിയിഴകള്‍ കിളിര്‍ത്തു വരികയും ചെയ്യും.
ആരോഗ്യകരമായ രീതിയില്‍ മുടിയുടെ കറുപ്പു നിറം നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ പിന്നെ കെമിക്കലുകള്‍ അടങ്ങിയ ഡൈ ഉപയോഗിക്കേണ്ട ആവശ്യമേയില്ല. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഇത്തരമൊരു ഡൈയെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. നെല്ലിക്കയും വെള്ളവും മാത്രം ഉപയോഗിച്ച് എങ്ങനെയാണ് ഈ പ്രകൃതിദത്ത ഡൈ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
മുടിയുടെ ആരോഗ്യവും നിറവും കാക്കാന്‍ നെല്ലിക്ക ഉപയോഗിക്കുന്നത് പുരാതന കാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ പതിവാണ്. ഇത് പൂര്‍ണ്ണമായും സുരക്ഷിതവുമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ നെല്ലിക്ക മുടിയില്‍ പ്രയോഗിച്ചാല്‍ മുടി നല്ല കരിവണ്ടു പോലെ കറുകറാ കറുത്തിരിക്കുമെന്ന് മാത്രമല്ല, പുതിയ മുടിയിഴകള്‍ കിളിര്‍ത്തു വരികയും ചെയ്യും.
നെല്ലിക്ക ഉപയോഗിച്ച് ഡൈ ഉണ്ടാക്കുന്ന വിധം
1. നൂറു ഗ്രാം ഉണക്കനെല്ലിക്ക എടുത്ത് ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിലിട്ട് വറുത്തെടുക്കുക. ഇതിന്‍റെ ഉള്ളിലെ കുരു കളയുക.
2. പാന്‍ മുഴുവന്‍ തീയില്‍ വച്ചു വേണം ചൂടാക്കാന്‍. പിന്നീട് തീ കുറച്ച് വേണം നെല്ലിക്ക ഇടാന്‍. കൂടുതല്‍ തീ ആയാല്‍ നെല്ലിക്ക ഉള്ളില്‍ നിന്നും വേവില്ല. ഡൈക്ക് വേണ്ട നിറം കിട്ടാന്‍ പ്രയാസമാകും.
6. പാന്‍ ഇറക്കി വച്ച ശേഷം രാത്രി മുഴുവന്‍ പാന്‍ അങ്ങനെ തന്നെ സൂക്ഷിക്കുക.
7.രാവിലെ നെല്ലിക്ക കഷ്ണങ്ങള്‍ മൃദുവാകും. അപ്പോള്‍ ഇതെടുത്ത് മിക്സിയില്‍ അടിച്ച് പേസ്റ്റ് ആക്കുക. ഇത് തരിയില്ലാതെ നന്നായി അടിച്ചെടുക്കണം.
മുടിയില്‍ എണ്ണമയമോ അഴുക്കോ ഉണ്ടാവാന്‍ പാടില്ല. നന്നായി ഉണങ്ങിയ മുടിയില്‍ വേണം ഇത് തേച്ചു പിടിപ്പിക്കാന്‍. നന്നായി തേച്ചു പിടിപ്പിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഒന്നിടവിട്ട ദിവസങ്ങളില്‍ മുടിയില്‍ ഇത് തേക്കാം. അഞ്ചോ ആറോ തവണ തേക്കുമ്പോഴേക്കും മുടിയുടെ നിറം മാറുന്നത് കാണാം.
English Summary: homemade hair dye using Indian gooseberry
Share your comments