ദേഷ്യം എല്ലാവര്‍ക്കുമുളള വികാരമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ചിലരില്‍ അത് പരിധി വിടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഗുരുതരാവസ്ഥയിലാകുന്നത്.
ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായി പൊട്ടിത്തെറിക്കുന്ന ചിലരുണ്ട്. ഇത്തരക്കാര്‍ പരിസരബോധമില്ലാതെയാകും അപ്പോള്‍ പെരുമാറുന്നത്. ദേഷ്യം വരുന്നത് സ്വാഭാവികമാണെങ്കിലും അമിതമായാല്‍ മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അത്തരത്തിലുളള ചില ആരോഗ്യപ്രശ്‌നങ്ങളിലേക്ക്.
ദഹനപ്രശ്‌നങ്ങള്‍
അമിത കോപമുളളവരില്‍ പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. ദേഷ്യം കൂടുന്ന സമയത്ത് നമ്മുടെ നാഡീവ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാകും. ഇത് രക്തയോട്ടത്തെയും ബാധിയ്ക്കും. അതുവഴി ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
രക്തസമ്മര്‍ദ്ദം
ദേഷ്യം വരുന്ന സമയത്ത് നമ്മുടെ രക്തസമ്മര്‍ദ്ദവും വര്‍ധിക്കും. ഇത് ഭാവിയില്‍ ഹൃദയാഘാതം പോലുളള പ്രശ്‌നങ്ങള്‍ക്ക് വരെ നിമിത്തമായേക്കും.
വിഷാദരോഗങ്ങള്‍
അമിതദേഷ്യം പ്രകടിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ മാനസികമായി വളരെ ദുര്‍ബലരായിരിക്കും. അതുകൊണ്ടുതന്നെ നിശ്ചിതപ്രായത്തിനുളളില്‍ ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ പിന്നീട് കടുത്ത വിഷാദത്തിന് അടിമയായേക്കും. മറ്റൊരു കാര്യം ഇത്തരക്കാരില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കും.
രോഗപ്രതിരോധശേഷി
ദേഷ്യം അമിതമായുളളവര്‍ക്ക് രോഗപ്രതിരോധശേഷിയും മറ്റുളളവരെക്കാള്‍ കുറവായിരിക്കും. അതിനാല്‍ത്തന്നെ രോഗം പിടിപെടാനുളള സാധ്യത കൂടും.
ഹൃദയാഘാതം
അമിത ദേഷ്യക്കാരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുപോലെ സ്‌ടോക്ക് പോലുളളവയ്ക്കും സാധ്യത കൂടുതലാണ്.
ഉറക്കമില്ലായ്മ
തലവേദന
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :
Share your comments